പങ്കിടുക
 
Comments
''യുവ ഊര്‍ജ്ജത്താല്‍ രാജ്യത്തിന്റെ വികസനം പുതിയ ആക്കം ലഭിക്കുന്നു''
''എട്ട് വര്‍ഷത്തെ ചുരുങ്ങിയ കാലയളവിനുള്ളില്‍, രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഗാഥ വലിയൊരു പരിവര്‍ത്തനത്തിന് വിധേയമായി''
'' 2014-ന് ശേഷം, യുവാക്കളുടെ നുതനാശയ കരുത്തില്‍ ഗവണ്‍മെന്റ് വിശ്വാസം പുനഃസ്ഥാപിക്കുകയും അനുകൂലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്തു''
'' ഏഴു വര്‍ഷം മുമ്പ് സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യയ്ക്ക് സമാരംഭം കുറിച്ചത്ആശയങ്ങളെ നൂതനാശയങ്ങളാക്കി മാറ്റുന്നതിലും അവയെ വ്യവസായത്തിലേക്ക് കൊണ്ടുപോകുന്നതിലും ഒരു വലിയ ചുവടുവയ്പ്പായിരുന്നു''
വ്യാപാരം സുഗമമാക്കുന്നതിനും ഇന്ത്യയില്‍ ജീവിതം സുഗമമാക്കാനും മുമ്പൊരിക്കലുമില്ലാത്ത ഊന്നല്‍ നല്‍കുന്നുണ്ട്''

നമസ്‌കാരം!

മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാന്‍ ജി, മധ്യപ്രദേശ് സംസ്ഥാന മന്ത്രിമാരെ, എം.പിമാരെ, എം.എല്‍.എമാരെ, സ്റ്റാര്‍ട്ടപ്പ് ലോകത്തിലെ എന്റെ സുഹൃത്തുക്കളെ, മഹതികളെ, മഹാന്‍മാരേ,

സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട മധ്യപ്രദേശിലെ യുവ പ്രതിഭകളുമായി ഞാന്‍ ഇടപഴകുന്നത് നിങ്ങള്‍ എല്ലാവരും കണ്ടിരിക്കണം. ആവേശവും പുതിയ പ്രതീക്ഷകളും നവീകരണത്തിന്റെ ചൈതന്യവും നിറഞ്ഞിരിക്കുമ്പോള്‍, അതിന്റെ ഫലം വ്യക്തമായി കാണാമെന്നു ഞാന്‍ മനസ്സിലാക്കി; നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവുകയും ചെയ്യും. നിങ്ങളോട് എല്ലാവരോടും സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ആശയവിനിമയം കേള്‍ക്കുന്നവര്‍ക്ക് ഇന്ന് നമുക്ക് രാജ്യത്ത് ഒരു സജീവ സ്റ്റാര്‍ട്ടപ്പ് നയം ഉള്ളത് പോലെ, സ്റ്റാര്‍ട്ടപ്പ് നേതൃത്വവും അത്യധികം ശ്രദ്ധ പുലര്‍ത്തുന്നതായി പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, അതുകൊണ്ടാണ് രാജ്യത്തിന്റെ വികസനം ഒരു പുതിയ യുവ ഊര്‍ജ്ജത്തോടെ കുതിച്ചുയരുന്നത്. സ്റ്റാര്‍ട്ട് അപ്പ് പോര്‍ട്ടലും ഐ-ഹബ് ഇന്‍ഡോറും ഇന്ന് മധ്യപ്രദേശില്‍ ആരംഭിച്ചു. എംപിയുടെ സ്റ്റാര്‍ട്ടപ്പ് നയത്തിന് കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്‍കുബേറ്ററുകള്‍ക്കും സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെയും മധ്യപ്രദേശ് ഗവണ്‍മെന്റിനെയും അഭിനന്ദിക്കുന്നതിനൊപ്പം ഈ ശ്രമങ്ങള്‍ക്കും ഈ പരിപാടി സംഘടിപ്പിച്ചതിനും നിങ്ങളെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,

2014-ല്‍ നമ്മുടെ ഗവണ്‍മെന്റ് രൂപീകൃതമാകുമ്പോള്‍ രാജ്യത്ത് ഏകദേശം 300-400 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നു, സ്റ്റാര്‍ട്ട്-അപ്പ് എന്ന വാക്ക് ആരും കേട്ടിരുന്നില്ല, അതിനെക്കുറിച്ച് ആരും സംസാരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് എട്ട് വര്‍ഷത്തിനുള്ളില്‍, ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ ലോകം പൂര്‍ണ്ണമായും മാറിയിരിക്കുന്നു. ഇന്ന് നമ്മുടെ രാജ്യത്ത് ഏകദേശം 70,000 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമാണ് ഇന്ത്യക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വന്‍കിട ഹബ്ബുകള്‍ക്കിടയില്‍ കണക്കാക്കേണ്ട ഒരു ശക്തിയായി ഞങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇന്ന് ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ശരാശരി 8 അല്ലെങ്കില്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു വന്‍കിട കമ്പനിയായി മാറുന്നു. ഒന്നു ചിന്തിച്ചു നോക്കു! ഒരു വന്‍കിട കമ്പനി ആയി മാറുക എന്നതിനര്‍ത്ഥം പൂജ്യത്തില്‍ നിന്ന് ആരംഭിച്ച് ഏകദേശം 7000 കോടി രൂപയുടെ മൂല്യത്തില്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്തിച്ചേരുക എന്നാണ്. ഇന്ന് ഓരോ 8-10 ദിവസത്തിലും നമ്മുടെ യുവാക്കള്‍ ഈ രാജ്യത്ത് ഒരു പുതിയ വന്‍കിട കമ്പനിക്കു രൂപംനല്‍കുന്നു.

സുഹൃത്തുക്കളെ,

ഇതാണ് ഇന്ത്യയിലെ യുവാക്കളുടെ കരുത്ത്, വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിക്കാനുള്ള ഇച്ഛാശക്തിയുടെ ഉദാഹരണം. സാമ്പത്തിക ലോകത്തിന്റെ നയങ്ങള്‍ പഠിക്കുന്ന വിദഗ്ധരോട് ഒരു കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ ആവശ്യപ്പെടും. ഇന്ത്യയിലെ ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വളരെ വലുതാണ്, അതുപോലെ തന്നെ അതിന്റെ വൈവിധ്യവും. ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തിലോ ഒന്നുരണ്ട് മെട്രോ നഗരങ്ങളിലോ മാത്രമായി പരിമിതല്ല. ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചെറിയ നഗരങ്ങളിലും വ്യാപിച്ചുകിടക്കുന്നു. മാത്രമല്ല, വ്യത്യസ്ത വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 50-ലധികം വ്യത്യസ്ത തരം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിലും രാജ്യത്തെ 650-ലധികം ജില്ലകളിലും ഇവ വ്യാപിച്ചുകിടക്കുന്നു. 50 ശതമാനം സ്റ്റാര്‍ട്ടപ്പുകളും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ്. സ്റ്റാര്‍ട്ട്-അപ്പ് എന്നത് കമ്പ്യൂട്ടറുമായോ യുവാക്കളുടെ ചില പ്രവര്‍ത്തനങ്ങളുമായോ ബിസിനസ്സുമായോ ബന്ധപ്പെട്ട കാര്യമാണെന്ന് പലപ്പോഴും ചിലര്‍ കരുതുന്നുണ്ട്. ഇതൊരു മിഥ്യ മാത്രമാണ്. സ്റ്റാര്‍ട്ടപ്പുകളുടെ വ്യാപ്തി വളരെ വലുതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കടുത്ത വെല്ലുവിളികള്‍ക്കുള്ള ലളിതമായ പരിഹാരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ നമുക്ക് നല്‍കുന്നു. മാത്രമല്ല ഇന്നലത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ബഹുരാഷ്ട്ര കുത്തകകളായി മാറുന്നതും കാണാം. ഇന്ന് കാര്‍ഷിക മേഖലയിലും റീട്ടെയില്‍ ബിസിനസ്സിലും ആരോഗ്യ മേഖലയിലും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,

ഇന്ന്, ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ലോകം പുകഴ്ത്തുന്നത് കേള്‍ക്കുമ്പോള്‍, ഓരോ ഇന്ത്യക്കാരനും അഭിമാനം തോന്നുന്നു. എന്നാല്‍ സുഹൃത്തുക്കളേ, ഒരു ചോദ്യമുണ്ട്. 8 വര്‍ഷം മുമ്പ് വരെ സാങ്കേതിക ലോകത്തിന്റെ ചില കേന്ദ്രങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന സ്റ്റാര്‍ട്ട് അപ്പ്, സാധാരണ ഇന്ത്യന്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശക്തമായ മാധ്യമമായി മാറി. അതെങ്ങനെയാണ് അവരുടെ ദൈനംദിന സംഭാഷണത്തിന്റെ ഭാഗമായി മാറിയത്? ഈ മാതൃകാപരമായ മാറ്റം എങ്ങനെ സംഭവിച്ചു? അത് പെട്ടെന്ന് സംഭവിച്ചതല്ല. നന്നായി ആലോചിച്ച നയത്തിന്റെ ഭാഗമായുള്ള വ്യക്തമായ ലക്ഷ്യങ്ങളും വഴി നിര്‍വചിക്കപ്പെട്ട ദിശ ഈ മാറ്റത്തിലേക്കു നയിച്ചു. ഞാന്‍ ഇന്ന് ഇന്‍ഡോറില്‍ ആയതിനാലും സ്റ്റാര്‍ട്ട്-അപ്പുകളുടെ ലോകത്തെ യുവാക്കളെയും കണ്ടുമുട്ടിയതിനാലും ഇന്ന് നിങ്ങളോട് കുറച്ച് കാര്യങ്ങള്‍ പറയണമെന്ന് എനിക്ക് തോന്നുന്നു. എങ്ങനെയാണ് സ്റ്റാര്‍ട്ടപ്പ് വിപ്ലവം അതിന്റെ ഇന്നത്തെ രൂപം കൈവരിച്ചത്? ഓരോ ചെറുപ്പക്കാരനും ഇത് അറിയേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഒരു പ്രചോദനം കൂടിയാണ്. മാത്രമല്ല, അത് 'ആസാദി കാ അമൃതകാലി'ന് വലിയ പ്രചോദനമാണ്.

സുഹൃത്തുക്കളെ,

ഇന്ത്യയില്‍ നവീകരിക്കാനും പുതിയ ആശയങ്ങള്‍ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ത്വര എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഐടി വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ നാം ഇത് നന്നായി അനുഭവിച്ചിട്ടുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മുടെ യുവാക്കള്‍ക്ക് അന്ന് ലഭിക്കേണ്ട പ്രോത്സാഹനവും പിന്തുണയും ലഭിച്ചില്ല. ഐടി വിപ്ലവം വികസിപ്പിച്ച അന്തരീക്ഷം വഴിതിരിച്ചുവിട്ട് ദിശാബോധം നല്‍കേണ്ടതായിരുന്നു. എന്നാല്‍ അത് നടന്നില്ല. ഈ ദശാബ്ദം മുഴുവനും വലിയ കുംഭകോണങ്ങളും നയരാഹിത്യവും സ്വജനപക്ഷപാതവും കൊണ്ട് നശിപ്പിച്ചതായി നാം കണ്ടു. ഈ നാടിന്റെ ഒരു തലമുറയുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. നമ്മുടെ യുവാക്കള്‍ക്ക് ആശയങ്ങളും നവീകരണത്തിനുള്ള ആഗ്രഹവും ഉണ്ടായിരുന്നു, എന്നാല്‍ എല്ലാം മുന്‍ ഗവണ്‍മെന്റുകളുടെ നയങ്ങളിലോ പകരം 'നയങ്ങളുടെ അഭാവത്തിലോ' കുടുങ്ങി.

സുഹൃത്തുക്കളെ,
2014 ന് ശേഷം, ഞങ്ങള്‍ യുവാക്കള്‍ക്കിടയില്‍ ആശയങ്ങളുടെ ഈ കരുത്തും നവീകരണ മനോഭാവവും പുനരുജ്ജീവിപ്പിച്ചു. ഇന്ത്യയിലെ യുവാക്കളുടെ ശക്തിയില്‍ ഞങ്ങള്‍ വിശ്വസിച്ചു. 'ഐഡിയ ടു ഇന്നൊവേഷന്‍ ടു ഇന്‍ഡസ്ട്രി' എന്നതിനായി ഞങ്ങള്‍ ഒരു സമ്പൂര്‍ണ്ണ പദ്ധതി തയ്യാറാക്കുകയും മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

ആദ്യം - 'ആശയം, നൂതന ചിന്ത, വളര്‍ത്തിയെടുക്കല്‍, വ്യവസായം' എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം.

രണ്ടാമത് - ഗവണ്‍മെന്റ് നടപടിക്രമങ്ങളുടെ ലഘൂകരണം

മൂന്നാമത്തേത് - നവീകരണത്തിനായുള്ള മാനസികാവസ്ഥയിലെ മാറ്റം; ഒരു പുതിയ ആവാസവ്യവസ്ഥയുടെ സൃഷ്ടി.

സുഹൃത്തുക്കളെ,

ഈ കാര്യങ്ങളെല്ലാം മനസ്സില്‍ വെച്ചുകൊണ്ട് ഞങ്ങള്‍ വിവിധ തലങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതിലൊന്നായിരുന്നു ഹാക്കത്തോണ്‍. ഏഴ്-എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യത്ത് ഹാക്കത്തോണുകള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍, അവ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശക്തമായ അടിത്തറയുണ്ടാക്കുമെന്നും സേവിക്കുമെന്നും ആര്‍ക്കും അറിയില്ലായിരുന്നു. രാജ്യത്തെ യുവാക്കള്‍ക്ക് നേരെ ഞങ്ങള്‍ ഒരു വെല്ലുവിളി ഉയര്‍ത്തി; യുവാക്കള്‍ വെല്ലുവിളി സ്വീകരിച്ച് പരിഹാരങ്ങള്‍ കണ്ടെത്തി. ഈ ഹാക്കത്തണിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ ജീവിത ലക്ഷ്യം കണ്ടെത്തുകയും അവരുടെ ഉത്തരവാദിത്തബോധം വര്‍ദ്ധിക്കുകയും ചെയ്തു. രാജ്യം അഭിമുഖീകരിക്കുന്ന ദൈനംദിന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം ഇത് അവരില്‍ പകര്‍ന്നു. ഈ ഊര്‍ജം സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഒരു തരം പ്രഭവകേന്ദ്രമായി പ്രവര്‍ത്തിച്ചു. ഗവണ്‍മെന്റിന്റെ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണിനെക്കുറിച്ച് മാത്രം നമ്മള്‍ സംസാരിക്കുകയാണെങ്കില്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ 15 ലക്ഷത്തോളം പ്രതിഭാധനരായ യുവാക്കളാണ് ഇതുമായി ബന്ധപ്പെട്ടത്. ഒരുപക്ഷേ ഇവിടെ ഇരിക്കുന്ന നിങ്ങളില്‍ ചിലരും അതിന്റെ ഭാഗമായിരുന്നു. അത്തരം ഹാക്കത്തോണുകളില്‍ പഠിക്കാനും മനസ്സിലാക്കാനും ഒരുപാട് പുതിയ കാര്യങ്ങള്‍ ഉണ്ടായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു, കാരണം ഞാനും അത് വളരെയധികം ആസ്വദിച്ചു! രണ്ടു ദിവസമായി യുവാക്കളുടെ ഹാക്കത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. രാത്രി 12, 1, 2 വരെ അവരുമായി ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഞാനും പങ്കെടുക്കാറുണ്ടായിരുന്നു. അവരുടെ ആവേശം എനിക്ക് കാണാമായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളും പ്രശ്നങ്ങള്‍ പരിഹരിച്ച രീതിയും വിജയങ്ങളില്‍ തിളങ്ങുന്ന മുഖവും ഞാന്‍ നിരീക്ഷിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇന്നും രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ചില ഹാക്കത്തോണ്‍ നടക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതായത്, സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ പ്രക്രിയയില്‍ രാജ്യം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളെ,

7 വര്‍ഷം മുമ്പ്, 'ആശയം മുതല്‍ വ്യവസായം' എന്ന ആശയം സ്ഥാപനവല്‍ക്കരിക്കുന്നതിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പായിരുന്നു സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പ്രചരണം. കൈപിടിച്ച് ആശയങ്ങളെ വ്യവസായമാക്കി മാറ്റുന്ന പ്രധാന മാധ്യമമായി ഇന്ന് ഇത് മാറിയിരിക്കുന്നു. അടുത്ത വര്‍ഷം, രാജ്യത്ത് നവീകരണത്തിന്റെ  മാനസികാവസ്ഥ വികസിപ്പിക്കുന്നതിനായി ഞങ്ങള്‍ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ആരംഭിച്ചു. സ്‌കൂളുകളിലെ അടല്‍ ടിങ്കറിങ് ലാബുകള്‍ മുതല്‍ സര്‍വകലാശാലകളിലെ ഇന്‍കുബേഷന്‍ സെന്ററുകള്‍, ഹാക്കത്തോണുകള്‍ എന്നിവ വരെ വലിയൊരു ആവാസവ്യവസ്ഥയാണ് ഇതിന് കീഴില്‍ സൃഷ്ടിക്കപ്പെടുന്നത്. ഇന്ന് രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം സ്‌കൂളുകളില്‍ അടല്‍ ടിങ്കറിംഗ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ 75 ലക്ഷത്തിലേറെ കുട്ടികള്‍ ആധുനിക സാങ്കേതിക വിദ്യ പരിചയപ്പെടുകയും നവീകരണത്തിന്റെ എബിസിഡി പഠിക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളം നിര്‍മ്മിക്കുന്ന ഈ അടല്‍ ടിങ്കറിംഗ് ലാബുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നഴ്‌സറി ക്ലാസായി പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥി കോളേജില്‍ എത്തുമ്പോള്‍, അവന്റെ പുതിയ ആശയം ഇന്‍കുബേറ്റ് ചെയ്യുന്നതിനായി 700-ലധികം അടല്‍ ഇന്‍കുബേഷന്‍ സെന്ററുകള്‍ രാജ്യത്ത് സ്ഥാപിക്കപ്പെടുമായിരുന്നു. രാജ്യം നടപ്പാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ വിദ്യാര്‍ത്ഥികളുടെ നൂതന ചിന്തകളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

സുഹൃത്തുക്കളെ,

ഇന്‍കുബേഷന്‍ കൂടാതെ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗും വളരെ നിര്‍ണായകമാണ്. ഗവണ്‍മെന്റിന്റെ കൃത്യമായ നയങ്ങള്‍ മൂലമാണ് അവര്‍ക്ക് സഹായം ലഭിച്ചത്. ഗവണ്‍മെന്റ് അതിന്റെ പേരില്‍ ഫണ്ടുകളുടെ ഫണ്ട് സൃഷ്ടിക്കുക മാത്രമല്ല, സ്വകാര്യ മേഖലയുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിന് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിക്കുകയും ചെയ്തു. സമാനമായ നടപടികളിലൂടെ, ഇന്ന് ആയിരക്കണക്കിന് കോടി രൂപയുടെ സ്വകാര്യ നിക്ഷേപം സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് എത്തിക്കപ്പെടുകയും അത് അനുദിനം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

വര്‍ഷങ്ങളായി, രാജ്യത്ത് നികുതി ഇളവുകളും മറ്റ് പ്രോത്സാഹനങ്ങളും നല്‍കുന്ന നിരവധി പരിഷ്‌കാരങ്ങള്‍ നിരന്തരമായി നടപ്പാക്കിയിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ മാപ്പിംഗ്, ഡ്രോണുകള്‍ തുടങ്ങി സാങ്കേതിക രംഗങ്ങളില്‍ വരുത്തിയ വിവിധ പരിഷ്‌കാരങ്ങള്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയ മേഖലകളുടെ വാതിലുകള്‍ തുറക്കപ്പെട്ടു.

സുഹൃത്തുക്കള്‍,

സ്റ്റാര്‍ട്ടപ്പുകളുടെ മറ്റൊരു ആവശ്യത്തിന് ഞങ്ങള്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ട്ട്-അപ്പ് രൂപീകരിക്കുകയും അവരുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും എളുപ്പത്തില്‍ വിപണിയില്‍ എത്തുകയും ചെയ്ത ശേഷം, അവര്‍ക്ക് സര്‍ക്കാരിന്റെ രൂപത്തില്‍ ഒരു പ്രധാന വാങ്ങുന്നയാളെ ലഭിക്കുന്നു. അതിനാല്‍, GeM പോര്‍ട്ടലില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഒരു പ്രത്യേക വ്യവസ്ഥ ഉണ്ടാക്കി. ഇന്ന് ജിഇഎം പോര്‍ട്ടലില്‍ 13 ആയിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പോര്‍ട്ടലില്‍ സ്റ്റാര്‍ട്ടപ്പുകള്‍ 6500 കോടിയിലധികം രൂപയുടെ ബിസിനസ്സ് നടത്തിയിട്ടുണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും.

സുഹൃത്തുക്കളെ,

ആധുനിക അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന ജോലി. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വിപുലീകരണത്തിന് ഡിജിറ്റല്‍ ഇന്ത്യ വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകളും വിലകുറഞ്ഞ ഡാറ്റയും ഗ്രാമങ്ങളിലെ ഇടത്തരക്കാരെയും പാവപ്പെട്ടവരെയും ബന്ധിപ്പിച്ചു. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ വഴികളും പുതിയ വിപണികളും തുറന്നു. 'ആശയത്തില്‍നിന്നു വ്യവസായത്തിലേക്ക്' എന്ന ഇത്തരം ശ്രമങ്ങള്‍ കാരണം, ഇന്ന് സ്റ്റാര്‍ട്ടപ്പുകളും വന്‍കിട പദ്ധതികളും രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നു.

സുഹൃത്തുക്കളെ,

സ്റ്റാര്‍ട്ടപ്പ് തന്നെ നിരന്തരം നവീകരിക്കപ്പെടുന്നു. അത് ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അതാണ് ഒരു സ്റ്റാര്‍ട്ടപ്പിന്റെ അടിസ്ഥാന സ്വഭാവം. അത് എപ്പോഴും ഭാവിയെക്കുറിച്ച് സംസാരിക്കുന്നു. ഇന്ന്, മാലിന്യമുക്ത ഊര്‍ജവും കാലാവസ്ഥാ വ്യതിയാനവും മുതല്‍ ആരോഗ്യ സംരക്ഷണം വരെയുള്ള അത്തരം മേഖലകളിലെല്ലാം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നവീകരിക്കാനുള്ള അനന്തമായ അവസരങ്ങളുണ്ട്. നമ്മുടെ രാജ്യത്തെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ പങ്കുണ്ട്. അതുപോലെ, പ്രാദേശികതയ്ക്കായി ശബ്ദമുയര്‍ത്തുക എന്ന ജനകീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരെയധികം ചെയ്യാന്‍ കഴിയും. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു വലിയ ശൃംഖല കൊണ്ടുവരാനും നമ്മുടെ രാജ്യത്തെ കുടില്‍ വ്യവസായങ്ങളെ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള ഒരു വലിയ വേദി നല്‍കാനും അതുപോലെ തന്നെ കൈത്തറിക്കാരും നെയ്ത്തുകാരും നടത്തുന്ന പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കാനും കഴിയും. ഇന്ത്യയിലെ നമ്മുടെ ആദിവാസി സഹോദരീസഹോദരന്മാര്‍, വനവാസികള്‍ വളരെ മനോഹരമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. അതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള മികച്ച സാധ്യതയോ പുതിയ മേഖലയോ ആകാം. അതുപോലെ, മൊബൈല്‍ ഗെയിമിംഗിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച 5 രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഇന്ത്യയുടെ ഗെയിമിംഗ് വ്യവസായത്തിന്റെ വളര്‍ച്ചാ നിരക്ക് 40 ശതമാനത്തിലേറെയാണ്. ഈ ബജറ്റില്‍, എ.വി.ജി.സി., അതായത് ആനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്, ഗെയിമിംഗ്, കോമിക് മേഖല എന്നിവയ്ക്കു പിന്തുണ നല്‍കുന്നതിനും ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വലിയ ഒരു മേഖലയാണ്. അവര്‍ക്ക് ഇക്കാര്യത്തില്‍ നയിക്കാനാകും. അത്തരത്തിലുള്ള മറ്റൊരു ഒരു മേഖലയാണ് കളിപ്പാട്ട വ്യവസായം. കളിപ്പാട്ടങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് വളരെ സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോകത്തിന്റെ മുഴുവന്‍ ആകര്‍ഷണ കേന്ദ്രമായി മാറാന്‍ കഴിയും. നിലവില്‍ ആഗോള വിപണിയിലെ കളിപ്പാട്ടങ്ങളുടെ വിഹിതത്തില്‍ ഇന്ത്യയുടെ സംഭാവന ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക്, ആശയങ്ങളുമായി ജീവിക്കുന്ന യുവാക്കള്‍ക്ക്, ഈ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്ക് ഈ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് കടക്കാനും ധാരാളം സംഭാവന നല്‍കാനും കഴിയും. ഇന്ത്യയിലെ 800-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളും ഇത് കേട്ട് സന്തോഷിക്കുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. ഇതും സാധ്യതയാകുമെന്ന് ആരും കരുതിയിരിക്കില്ല. ഇതിലും കായികാഭ്യാസത്തിന്റെ സംസ്‌കാരവും സ്പോര്‍ട്സിന്റെ ചൈതന്യവും വളര്‍ത്തിയെടുക്കപ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ മേഖലയിലും നിരവധി സാധ്യതകളുണ്ട്.

സുഹൃത്തുക്കളെ,

രാജ്യത്തിന്റെ വിജയത്തിന് പുതിയൊരു ഊര്‍ജം നല്‍കണം. നാം രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കണം. ഇന്ന് ജി-20 രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. സ്മാര്‍ട്ട്ഫോണ്‍ ഡാറ്റ ഉപഭോക്താവിന്റെ കാര്യത്തില്‍ ഇന്ത്യ ഇന്ന് ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആഗോള ചില്ലറവില്‍പന സൂചികയില്‍ ഇന്ത്യ ഇന്ന് രണ്ടാം സ്ഥാനത്താണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണി ഇന്ത്യയിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 417 ബില്യണ്‍ ഡോളറിലധികം, അതായത് 30 ലക്ഷം കോടി രൂപയുടെ, ചരക്ക് കയറ്റുമതിയിലൂടെ ഇന്ത്യ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഇന്ത്യ ഇന്ന് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി മുമ്പെങ്ങുമില്ലാത്തവിധം നിക്ഷേപം നടത്തുകയാണ്. ഇന്ത്യയുടെ അഭൂതപൂര്‍വമായ ഊന്നല്‍ ഇന്ന് ജീവിതം സുഖകരമാക്കാനും കച്ചവടം ചെയ്യുന്നത് എളുപ്പമാക്കാനും ആണ്. ഇതെല്ലാം ഏതൊരു ഇന്ത്യക്കാരനിലും അഭിമാനം സൃഷ്ടിക്കും. ഈ ശ്രമങ്ങളെല്ലാം ആത്മവിശ്വാസം പകരുന്നു. ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ, ഇന്ത്യയുടെ വിജയഗാഥ ഇനി ഈ ദശകത്തില്‍ ഒരു പുതിയ തീക്ഷ്ണതയോടെ മുന്നേറും. ഇത് ഇന്ത്യയുടെ 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ സമയമാണ്. നമ്മള്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയാണ്. ഇന്ന് നമ്മള്‍ എന്ത് ചെയ്താലും, പുതിയ ഇന്ത്യയുടെ ഭാവിയും രാജ്യത്തിന്റെ ദിശയും അത് തീരുമാനിക്കും. ഈ യോജിച്ച ശ്രമങ്ങളിലൂടെ 135 കോടി അഭിലാഷങ്ങള്‍ നാം നിറവേറ്റും. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം ഈ 'അമൃതകാലി'ന്റെ വളരെ പ്രധാനപ്പെട്ട മുഖമുദ്രയായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാ യുവജനങ്ങള്‍ക്കും എന്റെ ആശംസകള്‍.

മധ്യപ്രദേശ് ഗവണ്‍മെന്റിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!

ഏറെ നന്ദി.

Explore More
Today's India is an aspirational society: PM Modi on Independence Day

ജനപ്രിയ പ്രസംഗങ്ങൾ

Today's India is an aspirational society: PM Modi on Independence Day
India at 75: How aviation sector took wings with UDAN

Media Coverage

India at 75: How aviation sector took wings with UDAN
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Social Media Corner 15th August 2022
August 15, 2022
പങ്കിടുക
 
Comments

Citizens across the nation heartily celebrate 75th Year of Indian Independence.