ഈ വർഷത്തെ ലോകാരോഗ്യ അസംബ്ലിയുടെ പ്രമേയം 'ആരോഗ്യത്തിനായി ഒരു ലോകം' എന്നതാണ്, ഇത് ആഗോള ആരോഗ്യത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുമായി ചേർന്നു പോകുന്നതാണ്: പ്രധാനമന്ത്രി
ഉൾച്ചേർക്കൽ, സംയോജിത ദർശനം, സഹകരണം എന്നിവയെ ആശ്രയിച്ചാണ് ആരോഗ്യമുളള ഒരു ലോകത്തിന്റെ ഭാവി: പ്രധാനമന്ത്രി
ഏറ്റവും ദുർബലരായവരെ നാം എത്രത്തോളം നന്നായി പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ ആരോഗ്യം: പ്രധാനമന്ത്രി
​ഗ്ലോബൽ സൗത്തിനെ പ്രത്യേകമായി ആരോഗ്യ വെല്ലുവിളികൾ ബാധിച്ചിട്ടുണ്ട്. ആവർത്തിക്കാവുന്നതും, വിപുലീകരിക്കാവുന്നതും, സുസ്ഥിരവുമായ മാതൃകകൾ ഇന്ത്യയുടെ സമീപനം വാഗ്ദാനം ചെയ്യുന്നു: പ്രധാനമന്ത്രി
ജൂണിൽ, 11-ാമത് അന്താരാഷ്ട്ര യോഗ ദിനം വരുന്നു, ഈ വർഷത്തെ പ്രമേയം 'ഒരു ഭൂമിക്കും, ഒരു ആരോഗ്യത്തിനുമായി യോ​ഗ' എന്നതാണ്: പ്രധാനമന്ത്രി
ആരോഗ്യമുള്ള ഒരു ഗ്രഹം നിർമ്മിക്കുമ്പോൾ, ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാം: പ്രധാനമന്ത്രി

വിശിഷ്ട വ്യക്തികളേ, പ്രതിനിധികളേ, നമസ്തേ. ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷനിൽ എല്ലാവർക്കും ഊഷ്മളമായ ആശംസകൾ.

സുഹൃത്തുക്കളേ,

ഈ വർഷത്തെ ലോകാരോഗ്യ അസംബ്ലിയുടെ പ്രമേയം 'ആരോഗ്യത്തിനായി ഒരു ലോകം' എന്നതാണ്. ആഗോള ആരോഗ്യത്തിനായുള്ള ഇന്ത്യയുടെ ദർശനത്തെ ഇത് പ്രതിധ്വനിപ്പിക്കുന്നു. 2023 ൽ ഞാൻ ഈ സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ, 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. ആരോഗ്യകരമായ ഒരു ലോകത്തിന്റെ ഭാവി എല്ലാവരെയും ഉൾപ്പെടുത്തൽ, സംയോജിത ദർശനം, സഹകരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ആരോഗ്യ പരിഷ്കാരങ്ങളുടെ കാതൽ ഉൾക്കൊള്ളലാണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ഞങ്ങൾ നടത്തുന്നു. ഇത് 580 ദശലക്ഷം ആളുകളെ ഉൾക്കൊള്ളുന്നു, കൂടാതെ സൗജന്യ ചികിത്സയും നൽകുന്നു. 70 വയസ്സിനു മുകളിലുള്ള എല്ലാ ഇന്ത്യക്കാരെയും ഉൾപ്പെടുത്തി ഈ പരിപാടി അടുത്തിടെ വിപുലീകരിച്ചു. ആയിരക്കണക്കിന് ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങളുടെ ഒരു ശൃംഖല ഞങ്ങൾക്കുണ്ട്. അവിടങ്ങളിൽ കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ പരിശോധിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. ആയിരക്കണക്കിന് പൊതു ഫാർമസികൾ വിപണി വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഉയർന്ന നിലവാരമുള്ള മരുന്നുകൾ നൽകുന്നു.

സുഹൃത്തുക്കളേ,

ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഒരു പ്രധാന ഉത്പ്രേരകമാണ്. ഗർഭിണികളുടെയും കുട്ടികളുടെയും വാക്സിനേഷൻ ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഞങ്ങളുടെ പക്കലുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾക്ക് സവിശേഷമായ ഒരു ഡിജിറ്റൽ ആരോഗ്യ ഐഡന്റിറ്റി ഉണ്ട്. ആനുകൂല്യങ്ങൾ, ഇൻഷുറൻസ്, രേഖകൾ, വിവരങ്ങൾ എന്നിവ സംയോജിപ്പിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു. ടെലിമെഡിസിൻ ഉപയോഗിച്ച്, ആരും ഒരു ഡോക്ടറിൽ നിന്ന് വളരെ അകലെയല്ല. ഞങ്ങളുടെ സൗജന്യ ടെലിമെഡിസിൻ സേവനം 340 ദശലക്ഷത്തിലധികം കൺസൾട്ടേഷനുകൾ പ്രാപ്തമാക്കി.

സുഹൃത്തുക്കളേ,

ഞങ്ങളുടെ സംരംഭങ്ങൾ കാരണം, പ്രോത്സാഹജനകമായ ഒരു പുരോഗതി ഉണ്ടായിട്ടുണ്ട്. മൊത്തം ആരോഗ്യ ചെലവിന്റെ ശതമാനമെന്ന നിലയിൽ  
കൈയിൽ നിന്ന് ചെലവഴിക്കുന്ന തുക (ഔട്ട് ഓഫ് ദി പോക്കറ്റ്) ഗണ്യമായി കുറഞ്ഞു. അതേസമയം, ഗവൺമെന്റിന്റെ ആരോഗ്യ ചെലവ് ഗണ്യമായി വർദ്ധിച്ചു.

സുഹൃത്തുക്കളേ,

ലോകത്തിന്റെ ആരോഗ്യം ഏറ്റവും ദുർബലരായവരെ നാം എത്രത്തോളം നന്നായി പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ​ഗ്ലോബൽ സൗത്ത് പ്രത്യേകിച്ച് ആരോഗ്യ വെല്ലുവിളികളാൽ ബാധിക്കപ്പെടുന്നു. ഇന്ത്യയുടെ സമീപനം പകർത്താവുന്നതും, വ്യാപിപ്പിക്കാവുന്നതും, സുസ്ഥിരവുമായ മാതൃകകൾ വാഗ്ദാനം ചെയ്യുന്നു. നമ്മുടെ പഠനങ്ങളും മികച്ച രീതികളും ലോകവുമായി, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,

ജൂണിൽ, 11-ാമത് അന്താരാഷ്ട്ര യോഗ ദിനം വരുന്നു. ഈ വർഷത്തെ പ്രമേയം 'ഏക ഭൂമി, ഏക ആരോഗ്യത്തിനായി യോഗ' എന്നതാണ്. ലോകത്തിന് യോഗ നൽകിയ രാഷ്ട്രത്തിൽ നിന്നുള്ള ആളായതിനാൽ, എല്ലാ രാജ്യങ്ങളെയും പങ്കെടുക്കാൻ ഞാൻ ക്ഷണിക്കുന്നു.


സുഹൃത്തുക്കളേ,

INB ഉടമ്പടിയുടെ വിജയകരമായ ചർച്ചകൾക്ക് WHO യെയും എല്ലാ അംഗരാജ്യങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഭാവിയിലെ പകർച്ചവ്യാധികളെ കൂടുതൽ സഹകരണത്തോടെ ചെറുക്കാനുള്ള ഒരു പൊതു പ്രതിബദ്ധതയാണിത്. ആരോഗ്യകരമായ ഒരു ഗ്രഹം കെട്ടിപ്പടുക്കുമ്പോൾ, ആരും പിന്നിലാകുന്നില്ലെന്ന് നമുക്ക് ഉറപ്പാക്കാം. വേദങ്ങളിൽ നിന്നുള്ള ഒരു കാലാതീതമായ പ്രാർത്ഥനയോടെ ഞാൻ അവസാനിപ്പിക്കുന്നു. सर्वे भवन्तु सुखिनः सर्वे सन्तु निरामयाः। सर्वे भद्राणि पश्यन्तु मा कश्चिद् दुःखभाग्भवेत्॥ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ സന്ന്യാസി വര്യന്മാർ എല്ലാവരും ആരോഗ്യവാന്മാരും സന്തുഷ്ടരും രോഗമുക്തരും ആയിരിക്കണമെന്ന് പ്രാർത്ഥിച്ചു. ഈ ദർശനം ലോകത്തെ ഒന്നിപ്പിക്കട്ടെ.

നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Since 2019, a total of 1,106 left wing extremists have been 'neutralised': MHA

Media Coverage

Since 2019, a total of 1,106 left wing extremists have been 'neutralised': MHA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 13
December 13, 2025

PM Modi Citizens Celebrate India Rising: PM Modi's Leadership in Attracting Investments and Ensuring Security