PM lays the foundation stone of the Coaching terminal for sub-urban traffic at Naganahalli Railway Station in Mysuru
‘Centre of Excellence for persons with communication disorders’ at the AIISH Mysuru also dedicated to Nation
“Karnataka is a perfect example of how we can realize the resolutions of the 21st century by enriching our ancient culture”
“‘Double-Engine’ Government is working with full energy to connect common people with a life of basic amenities and dignity”
“In the last 8 years, the government has empowered social justice through effective last-mile delivery”
“We are ensuring dignity and opportunity for Divyang people and working to enable Divyang human resource to be a key partner of nation’s progress”

കര്‍ണാടക ഗവര്‍ണര്‍ ശ്രീ താവർ  ഛന്ദ് ഗെലോട്ട്, ജനകീയനായ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മാജി, കേന്ദ്ര മന്ത്രി സഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ പ്രഹ്ലാദ് ജോഷി ജി, കര്‍ണാടക ഗവണ്‍മെന്റിലെ മന്ത്രിമാരെ, എം പിമാരെ, എം എല്‍ എ മാരെ, ഈ വേദിയില്‍  സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളെ, മൈസുരുവിലെ എന്റ് പ്രിയ സഹോദരി സഹോദരന്മാരെ,

രാജ്യത്ത് ഒരേ സമയം സാമ്പത്തികവും ആദ്ധ്യാത്മികവുമായ പുരോഗതി കാണപ്പെടുന്ന സംസ്ഥാനങ്ങളില്‍   ഒന്നാണ് കര്‍ണാടകം . നമ്മുടെ സംസ്‌കാരത്തെ പോഷിപ്പിച്ചുകൊണ്ട് തന്നെ 21 -ാം നൂറ്റാണ്ടിലേയ്ക്ക് ആവശ്യമായ പ്രതിജ്ഞകള്‍ എപ്രകാരം സാക്ഷാത്കരിക്കാൻ   സാധിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് കര്‍ണാടകം.    ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും ആധുനികതയുടെയും  ഈ സംയോജനം മൈസുരുവില്‍ എവിടെയും ദൃശ്യമാണ്. അതിനാല്‍ അന്താരാഷ്ട്ര യോഗാ  ദിനത്തില്‍ നമ്മുടെ പൈതൃകം ആഘോഷിക്കുന്നതിനും ലോത്തിലെ കോടിക്കണക്കിനാളുകളെ തമ്മില്‍ ആരോഗ്യ ജീവിത ശൈലിയുമായി  ബന്ധിപ്പിക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മൈസൂരു ആണ്. നാളെ ലോകമെമ്പാടുമുള്ള എണ്ണമറ്റ ആളുകള്‍ മൈസുരുവിന്റെ ചരിത്ര ഭൂമിയുമായി ബന്ധപ്പെടുകയും, യോഗ ചെയ്യുകയും ചെയ്യും.

സഹോദരി സഹോദരന്മാരെ,

നല്‍വാഡി കൃഷ്ണവാദ്യാര്‍, സര്‍ എം വിശ്വേശരയ്യ ജി,  രാഷ്ട്ര കവി കുവെമ്പ് തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളെ രാജ്യത്തിനു സംഭാവന ചെയ്ത ഭൂമിയാണിത്. ഇന്ത്യയുടെ വികസനത്തിനും പൈതൃകത്തിനും സവിശേഷ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളാണ് അവര്‍.  സാധാരണക്കാരുടെ ജീവിതത്തെ ആദരവോടും സൗകര്യങ്ങളോടും ബന്ധിപ്പിക്കാനുള്ള മാര്‍ഗം ഇവര്‍ നമുക്ക് കാണിച്ചു തന്നു. കര്‍ണാടകത്തിലെ പൂര്‍ണ ഊര്‍ജ്ജത്തിനൊപ്പം ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. സബ്കാ സാഥ് , സബ് കാ വികാസ്, സബ് കാ വിശ്വാസ്, സബ് കാ പ്രയാസ് എന്ന മന്ത്രത്തിന് നാം ഇന്ന് ഇവിടെ സൈുരുവില്‍ സാക്ഷികളാകുകയാണ്. അല്‍പം മുമ്പ്, ഞാന്‍ ഗവണ്‍മെന്റിന്റെ  നിരവധി ജന ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുമായി സംസാരിക്കുകയുണ്ടായി. അതുകൊണ്ടാണ് ഞാന്‍  വേദിയില്‍ എത്താന്‍ വൈകിയത്.  അവര്‍ക്ക് ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. അവരെ കേള്‍ക്കാന്‍ എനിക്കും ഇഷ്ടമായിരുന്നു. അങ്ങനെ ഏറെ  സമയം അവരുമായി സംസാരിച്ചു. ശബ്ദമില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് കുറച്ചു കാര്യങ്ങള്‍ ചെയ്യണം. അവരുടെ ചികിത്സക്കായി മികച്ച ഗവേഷണങ്ങള്‍ നടത്തുന്നതിനുള്ള ഒരു കേന്ദ്രം ഇന്ന് തുടങ്ങുകയാണ്. മൈസൂരു കോച്ചിംങ് കോംപ്ലക്‌സിനു ശിലാസ്ഥാപനം നടത്തുന്നതോടെ മൈസൂരു റെയില്‍വെ സ്‌റ്റേഷനും ആധുനികവത്ക്കരിക്കപ്പെടും, ഇവിടെയ്ക്കുള്ള തീവണ്ടി ഗതാഗതവും ശക്തമാകും.

മൈസുരുവിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ,

ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാണ്. കഴിഞ്ഞ 7 പതിറ്റാണ്ടുകള്‍ നിരവധി ഗവണ്‍മെന്റുകളെ കണ്ടു. നിരവധി ഗവണ്‍മെന്റുകള്‍ രാജ്യത്ത് രൂപീകൃതമായി. എല്ലാ ഗവണ്‍മെന്റുകളും ഗ്രാമീണരുടെ, പാവങ്ങളുടെ, ദളിതരുടെ, പിന്നോക്കക്കാരുടെ സ്ത്രീകളുടെ , കൃഷിക്കാരുടെ ക്ഷേമത്തെ സംബന്ധിച്ച് വാതോരാതെ സംസാരിച്ചു. പല പദ്ധതികളും ആവഷ്‌കരിച്ചു. പക്ഷെ അത് എങ്ങും എത്തിയില്ല. അവരുടെ സ്വാധീനം പരിമിതമായിരുന്നു.  അവരുടെ ആനുകൂല്യങ്ങളും ചെറിയ മേഖലയില്‍ മാത്രമായി ഒതുങ്ങി.  2014 ല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് കേന്ദ്രത്തില്‍ അവസരം നല്‍കി.  എല്ലാ പഴയ രീതികളും സംവിധാനങ്ങളും മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍  അര്‍ഹതപ്പെട്ട എല്ലാ വിഭാഗങ്ങളിലും എത്താന്‍  ദൗത്യ രൂപത്തിൽ  ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി.

സഹോദരി സഹോദരന്മാരെ,

കഴിഞ്ഞ എട്ടു വര്‍ഷമായി പാവങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതികള്‍ ഞങ്ങള്‍ വ്യാപകമായി വികസിപ്പിച്ചു.  മുമ്പ് അവ ഒരു സംസ്ഥാനത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇന്ന് അത് രാജ്യമെമ്പാടും ലഭ്യമാണ്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്  പദ്ധതി പോലെ. കഴിഞ്ഞ രണ്ടു വര്‍ഷമായി കര്‍ണാടകത്തിലെ നാല് അഞ്ച് കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നു. കര്‍ണാടകത്തിലെ ഒരാള്‍ ജോലിക്കായി മറ്റൊരു സംസ്ഥാനത്ത് പോയാല്‍ അവിടെയും ഈ പദ്ധതി പ്രകാരം റേഷന്‍ ലഭിക്കുന്നു.

ആയൂഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങളും  അതുപോലെ തന്നെ രാജ്യമെമ്പാടും ലഭ്യമാണ്. ഈ പദ്ധതി വഴി കര്‍ണാടകത്തിലെ 29 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് ഇതുവരെ സൗജന്യം ചികിത്സ ലഭിച്ചു. ഇതുകൊണ്ട് 4000 കോടി രൂപയാണ് പാവങ്ങള്‍ക്ക്  ലാഭിക്കാന്‍ സാധിച്ചത്.

നിതീഷ് എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്‍. അപകടത്തെ തുടര്‍ന്ന് അയാളുടെ മുഖം മുഴുവന്‍ വികൃതമാണ്.  ആയൂഷ്മാന്‍ കാര്‍ഡ് ഉപയോഗിച്ച് അയാള്‍ക്ക് ഒരു പുതിയ ജീവിതം ലഭിച്ചു. ഇന്ന അയാള്‍ സന്തോഷവാനാണ്. അയാള്‍ക്ക് പഴയ മുഖം തിരിച്ചു കിട്ടി. അതിലൂടെ പൂര്‍ണ ആത്മവിശ്വാസവും .അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍  ഗവണ്‍മെന്റിന്റെ ഓരോ പൈസയും പാവങ്ങളുടെ ജീവിതത്തില്‍ വലിയ ആത്മവിശ്വാസം നിറയ്ക്കുന്നുണ്ടല്ലോ, പുതിയ പ്രതിജ്ഞകള്‍ എടുക്കാനുള്ള പുതിയ ശക്തി പകരുന്നുണ്ടല്ലോ  എന്ന് ഓര്‍ത്ത് എനിക്ക് വലിയ ആഹ്‌ളാദം  തോന്നി.

സുഹൃത്തുക്കളെ,

നാം അവര്‍ക്ക് പണം നേരിട്ടു കൊടുത്താല്‍ അത് ചികിത്സയ്ക്ക് ഉപയോഗിക്കണം എന്നില്ല. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആണ് താമസം എങ്കിലും ഈ ആനുകൂല്യങ്ങള്‍ അവിടെയും ലഭിക്കും.

സുഹൃത്തുക്കള,

കഴിഞ്ഞ 8 വര്‍ഷമായി നമ്മുടെ ഗവണ്‍മെന്റ് ഓരോ പദ്ധതികളും ആവിഷ്‌കരിക്കുമ്പോള്‍  അവയുടെ പ്രയോജനം രാജ്യത്തെ എല്ലാ മേഖലകളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും  ലഭിക്കണം എന്നതായിരുന്നു ലക്ഷ്യം. സ്റ്റാർട്ടപ്  നയം വഴി  യുവാക്കള്‍ക്ക് നാം ധാരാളം ആനുകൂല്യങ്ങള്‍ നല്‍കി. പിഎം കിസാന്‍ സമ്മാന്‍ നിധി വഴി രാജ്യത്തെ കൃഷിക്കാര്‍ക്കും ഇന്നും തുടര്‍ച്ചയായി  പണം നല്‍കുന്നു.  കര്‍ണാടകത്തിലെ 56 ലക്ഷം കൃഷിക്കാര്‍ക്കായി ഈ ഇനത്തില്‍ 10000 കോടി രൂപ ഇതുവരെ  നൽകി .

രാജ്യത്തെ വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും രണ്ടു കോടിയുടെ ധനസഹായം നല്‍കി. അപ്പോള്‍ തന്നെ മുദ്ര യോജന, പിഎം സ്വനിധി യോജന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ വഴി ചെറുകിട സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും ബാങ്ക് വഴി വായ്പ്പകളും നല്‍കി.

കര്‍ണാടകത്തില്‍ 1 ലക്ഷം 80 ആയിരം കോടി രൂപയാണ് മുദ്ര യോജനയിലൂടെ നല്‍കിയത്.  വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ അനേകം പേര്‍ക്ക്  ഈ വായ്പകള്‍ ഹോം സ്‌റ്റേകള്‍ , ഗസ്റ്റ് ഹൗസുകള്‍,  എന്നിവ നിര്‍മ്മിക്കുന്നതിന് സഹായമായി. സംസ്ഥാനത്തെ 1.5 ലക്ഷം തെരുവ് വ്യാപാരികള്‍ക്ക് പിഎം സ്വനിധി യോജനയും സഹായകരമായി.

സഹോദരി സഹോദരന്മാരെ,

കഴിഞ്ഞ എട്ടു വര്‍ഷമായി സാമൂഹ്യ നീതിയെ നാം ശാക്തീകരിക്കുന്നു. ഇന്ന് ഗവണ്‍മെന്റ് പദ്ധതികളുടെ പ്രയോജനം പാവപ്പെട്ട എല്ലാവര്‍ക്കും ഒരു പോലെ ലഭിക്കുന്നു. സ്വജന പക്ഷപാതമോ ചോര്‍ച്ചയോ, അവഗണനയോ കൂടാതെ രാജ്യത്തെ സാധാരണ കുടുംബങ്ങള്‍ക്ക് 100 ശതമാനം ഗവണ്‍മെന്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ഇന്ന് കര്‍ണാടകത്തിലെ 3.75 ലക്ഷം പാവപ്പെട്ട കുടംബങ്ങള്‍ക്കും നല്ല വീടുകള്‍ ഉണ്ട്. ഗവണ്‍മെന്റിലുള്ള അവരുടെ വിശ്വാസം ശക്തമായി.50 ലക്ഷം കുടംബങ്ങളില്‍ പൈപ്പ് വെള്ളം എത്തുന്നു. അപ്പോള്‍ ഈ വിശ്വാസം കൂടുതല്‍ ദൃഢമായി. പാവങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുമ്പോള്‍ അവര്‍ രാജ്യത്തിന്റെ വികസനത്തിനായി  കൂടുതല്‍ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കും.

സഹോദരി സഹോദരന്മാരെ,

ആസാദി കാ അമൃത് കാലത്ത് ഇന്ത്യയുടെ വികസനത്തില്‍ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നു. ഒരു ദിവ്യാംഗ് സുഹൃത്തിന് എവിടെയും പ്രയാസങ്ങളായിരുന്നു. ഭിന്ന ശേഷിക്കാരുടെ  ആശ്രയത്വം പരമാവധി കുറയ്ക്കുന്നതിന് ഗവണ്‍മെന്റ് പരിശ്രമിച്ചു വരികയാണ്. ഇവര്‍ക്കു വേണ്ടി നാണയങ്ങളില്‍ നാം ചില സൗകര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസത്തിനായി രാജ്യമെമ്പാടും പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നുണ്ട്. പൊതു സ്ഥലങ്ങളിലും ബസുകളിലും ട്രെയിനിലും ഓഫീസുകളിലും ദിവ്യാംഗ സൗഹൃദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ രാജ്യമെമ്പാടും സൗജന്യമായി നല്കുന്നു.

ബംഗളൂരിലെ നവീകരിച്ച സര്‍ എം വിശ്വേശ്വരയ്യ  റെയില്‍ വെ സ്റ്റേഷനില്‍ ബ്രെയ്്‌ലി  മാപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നു. പ്ലാറ്റ് ഫോമുകളില്‍  നിന്നു സബ് വേകളിലേയ്ക്ക് റാമ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നു. മൈസുരുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംങ് വലിയ സേവനമാണ് ഈ മേഖലയില്‍ ചെയ്തു വരുന്നത്. ഈ സ്ഥാപനത്തിലെ മികവിന്റെ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത് രാജ്യത്തെ ദിവ്യാംഗ മനുഷ്യ വിഭവശേഷിയെ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള യജ്ഞത്തില്‍ പ്രധാന ശക്തിയാക്കാനാണ്.

സഹോദരി സഹോദരന്മാരെ,

സംസാരിക്കാനാവാത്തവര്‍ക്ക് ഇവിടെ മികച്ച ചിക്തിസ ലഭിക്കും.  ഇവര്‍ക്കു വേണ്ടി അനേകം കാര്യങ്ങള്‍ ചെയ്യാന്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്കാകും. നിങ്ങള്‍ക്ക് ഇവരെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ സാധിക്കും. അവരുടെ ജീവിതങ്ങളില്‍ പുതിയ ഊര്‍ജ്ജം പകരാന്‍ സാധിക്കും. അവര്‍ക്കായി എന്തെങ്കിലും ചെയ്യുന്നതിന് സ്റ്റാര്‍ട്ടപ്പുകളിലെ യുവാക്കള്‍ എനിക്കൊപ്പം ചേരും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സഹോദരി സഹോദരന്മാരെ,

ജീവിതവും വ്യവസായവും എളുപ്പമാക്കുന്നതിന് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. ഇതിനായി കര്‍ണാടകത്തില്‍ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.കഴിഞ്ഞ എട്ടു വര്‍ഷമായി കര്‍ണാടകത്തിലെ 5000 കിലോമീറ്റര്‍ റോഡിനായി കേന്ദ്ര ഗവണ്‍മെന്റ് 70 ആയിരം കോടി രൂപയാണ് അനുവദിച്ചത്. ഇന്ന് ബാംഗളൂരില്‍ 7000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ദേശീയ പാത വികസനത്തിന് തറക്കല്ലിട്ടു കഴിഞ്ഞു. ദേശീയ പാതയിലൂടെ ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ക്കായി 35000 കോടി രൂപയാണ് കേന്ദ്ര ഗവണ്‍മെന്റ് കര്‍ണാടകത്തില്‍ ചെലവഴിക്കുക. കര്‍ണാടകത്തിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ്  ഈ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

സുഹൃത്തുക്കളെ,

കഴിഞ്ഞ എട്ടു വര്‍ഷമായി കര്‍ണാടകത്തിലെ റെയില്‍ ഗതാഗതം വളരെ മുന്നേറിയിട്ടുണ്ട്.  മൈസുരു, നാഗനഹള്ളി സ്റ്റേഷനുകളുടെ നവീകരണം തുടങ്ങി കഴിഞ്ഞു. ഇത് ഈ മേഖലകളിലെ കൃഷിക്കാര്‍ യുവാക്കള്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടും. നാഗനഹള്ളിയെ മെമു ടെര്‍മിനലായി വികസിപ്പിക്കുകയാണ്. ഇത് മൈസൂര് യാര്‍ഡിന്റെ ഭാരം ലഘൂകരിക്കും. മാണ്ഡ്യ പോലുള്ള സമീപ പ്രദേശങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.മൈസൂരുവിലെ ടൂറിസവും വികസിക്കും.പുതിയ  അവസരങ്ങൾ  സൃഷ്ടിക്കപ്പെടുകയും ചെയ്യും.

സുഹൃത്തുക്കളെ

കര്‍ണാടകത്തിന്റെ വികസനത്തിനായി എങ്ങിനെയാണ് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത് എന്നതിന് മറ്റൊരു ഉദാഹരണം കൂടി പറയാം.2014 ന് മുമ്പ് റെയില്‍ ബജറ്റില്‍ കര്‍ണാടകയുടെ വിഹിതം എല്ലാ വര്‍ഷവും  800 കോടിയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇത് ഓര്‍ക്കണം.  ഈ വര്‍ഷം അത് 7000 കോടിയാണ്. അതായത് ആറിരട്ടി. റെയില്‍വെയില്‍ ഇപ്പോള്‍ കര്‍ണാടകത്തില്‍ നടക്കുന്നത് 34000 കോടിയുടെ ജോലികളാണ്. റെയില്‍ വൈദ്യുതീകരണത്തില്‍ നടന്ന ജോലികളുടെ പുരോഗതി കേട്ടാല്‍ അത്ഭുതപ്പെടും. 2004 മുതല്‍ 2014 വരെ 16 കിലോമീറ്റര്‍ വൈദ്യുതീകരണമാണ് കര്‍ണാടത്തില്‍ നടന്നത്. പഎന്നാല്‍ എട്ടു വര്‍ഷം കൊണ്ട് അത് 1600 കിലോമീറ്ററായി. ഇതാണ് ഇരട്ട എന്‍ജന്‍ ഗവണ്‍മെന്റിന്റെ സ്പീഡ്.

സഹോദരി സഹോദരന്മാരെ,

കര്‍ണാടകത്തിലെ ഈ വികസന വേഗം ഇതു പോലെ നിലനില്‍ക്കണം. ഇരട്ട എന്‍ജിന്‍ ഭരണം തുടരണം. ഈ നിശ്ചയത്തോടെ നിങ്ങളെ സേവിക്കുവാന്‍ നിങ്ങളുടെ അനുഗ്രഹം ഞങ്ങളുടെ വലിയ  ശക്തിയാണ്. നിങ്ങള്‍ വലിയ ആള്‍ക്കൂട്ടമാണ് ഞങ്ങളെ അനുഗ്രഹിക്കാന്‍ എത്തിയിരിക്കുന്നത്.  നിങ്ങളുടെ അനുഗ്രഹമാണ് ഞങ്ങളുടെ ശക്തി.

ഒരിക്കല്‍ കൂടി വിവിധ പദ്ധതികളുടെ പേരില്‍  നിങ്ങള്‍ എന്റെ ഹൃദയാന്തരാളത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍. കര്‍ണാടകത്തിലെ ജനങ്ങള്‍ ഇന്ന് ബാംഗളൂരിലും മൈസുരുവിലും എനിക്കു നല്‍കിയ പ്രത്യേക സ്വീകരണത്തിന് ഞാന്‍ അതീവ കൃതജ്ഞതയുള്ളവനാണ്. നാളെ ലോകം യോഗ ദിനം ആഘോഷിക്കുമ്പോള്‍ ലോകത്തിന്റെ കണ്ണുകള്‍ മൈസുരുവില്‍ ആയിരിക്കും. എന്‍രെ അഭിനന്ദനങ്ങളും ആശംസകളും

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Oh My God! Maha Kumbh drives 162% jump in flight bookings; hotels brimming with tourists

Media Coverage

Oh My God! Maha Kumbh drives 162% jump in flight bookings; hotels brimming with tourists
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
The establishment of the National Turmeric Board is a matter of immense joy, particularly for our hardworking turmeric farmers across India: Prime Minister
January 14, 2025

Hailing the establishment of the National Turmeric Board, the Prime Minister Shri Narendra Modi said it would ensure better opportunities for innovation, global promotion and value addition in turmeric production.

Responding to a post on X by Union Minister Shri Piyush Goyal, Shri Modi said:

“The establishment of the National Turmeric Board is a matter of immense joy, particularly for our hardworking turmeric farmers across India!

This will ensure better opportunities for innovation, global promotion and value addition in turmeric production. It will strengthen the supply chains, benefiting both farmers and consumers alike.”