പങ്കിടുക
 
Comments
കഴിഞ്ഞ വർഷം, ഇന്ത്യയിൽ, മൊബൈൽ പേയ്‌മെന്റുകൾ ആദ്യമായി എടിഎം പണം പിൻവലിക്കലുകളെ കവച്ചു വച്ചു
"ഡിജിറ്റൽ ഇന്ത്യക്ക് കീഴിലുള്ള പരിവർത്തന സംരംഭങ്ങൾ ഭരണത്തിൽ പ്രയോഗിക്കാൻ നൂതനമായ ഫിൻടെക് പരിഹാരങ്ങൾക്കായി വാതിലുകൾ തുറന്നിരിക്കുന്നു"
“ ഈ ഫിൻ‌ടെക് സംരംഭങ്ങളെ ഒരു ഫിൻ‌ടെക് വിപ്ലവമാക്കി മാറ്റാനുള്ള സമയാമിതാണ് . രാജ്യത്തെ ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണം കൈവരിക്കാൻ സഹായിക്കുന്ന വിപ്ലവം"
ജനങ്ങളുടെ താൽപ്പര്യങ്ങൾ സുരക്ഷിതമാണെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് വിശ്വാസം. ഫിൻ‌ടെക് സുരക്ഷാ നവീകരണമില്ലാതെ ഫിൻ‌ടെക് നവീകരണം അപൂർണ്ണമായിരിക്കും.
നമ്മുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾക്ക് ലോകമെമ്പാടുമുള്ള പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയും"
ഗിഫ്റ്റ് സിറ്റി എന്നത് വെറുമൊരു പരിസരമല്ല , അത് ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ഇത് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ, ആവശ്യം, ജനസംഖ്യ, വൈവിധ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ആശയങ്ങൾ, നവീകരണം, നിക്ഷേപം എന്നിവയ്ക്കുള്ള ഇന്ത്യയുടെ തുറന്ന മനസ്സിനെ ഇത് പ്രതിനിധീകരിക്കുന്നു"
“ധനം ഒരു സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമാണ്, സാങ്കേതികവിദ്യ അതിന്റെ വാഹകനാണ് . അന്ത്യോദയ നേടുന്നതിന് രണ്ടും ഒരുപോലെ പ്രധാനമാണ്

ശ്രേഷ്ഠരേ,

വിശിഷ്ട വ്യക്തികളായ സഹപ്രവർത്തകരേ,

സാങ്കേതിക, ധനകാര്യ (ഫിൻ ടെക്) മേഖലയിൽ നിന്നുള്ള എന്റെ സഹപൗരന്മാർ, 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള പതിനായിര ക്കണക്കിന് പങ്കാളികളേ

നമസ്കാരം!

സുഹൃത്തുക്കളേ,

ഒന്നാം 'ഇൻഫിനിറ്റി ഫോറം' ഉദ്ഘാടനം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട് ഒപ്പം നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്തുതുകൊള്ളുന്നു.  'ഇൻഫിനിറ്റി ഫോറം' എന്നത് ഫിൻടെക്കിന് ഇന്ത്യയിൽ ഉള്ള വലിയ സാധ്യതകളെ പ്രതിനിധീകരിക്കുന്നു.  ഇന്ത്യയുടെ ഫിൻ‌ടെക്കിന് ലോകമെമ്പാടും ആനുകൂല്യങ്ങൾ നൽകാനുള്ള വലിയ സാധ്യതയും ഇത് കാണിക്കുന്നു.

 സുഹൃത്തുക്കളേ,

കറൻസിയുടെ ചരിത്രം വമ്പിച്ച പരിണാമമാണ് കാണിക്കുന്നത്.  മനുഷ്യർ പരിണമിച്ചപ്പോൾ, നമ്മുടെ ഇടപാടുകളുടെ രൂപവും മാറി. ബാർട്ടർ സമ്പ്രദായം മുതൽ ലോഹങ്ങൾ വരെ, നാണയങ്ങൾ മുതൽ നോട്ടുകൾ വരെ, ചെക്കുകൾ മുതൽ കാർഡുകൾ വരെ. ഇന്ന് നമ്മൾ ഇവിടെ എത്തിയിരിക്കുന്നു.  മുൻകാല സംഭവവികാസങ്ങൾ ലോകമെമ്പാടും വ്യാപിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നിരുന്നു, എന്നാൽ ആഗോളവൽക്കരണത്തിന്റെ ഈ യുഗത്തിൽ ഇനി അതു വേണ്ടി വരുന്നില്ല. സാങ്കേതിക വിദ്യ സാമ്പത്തിക രംഗത്ത് വലിയ മാറ്റമാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം, ഇന്ത്യയിൽ മൊബൈൽ പേയ്‌മെന്റുകൾ ആദ്യമായി എടിഎം വഴിയുള്ള പണം പിൻവലിക്ക ലിനെക്കാൾ കവിഞ്ഞു.   ബ്രാഞ്ച് ഓഫീസുകളൊന്നുമില്ലാത്ത, പൂർണ്ണമായും ഡിജിറ്റൽ ബാങ്കുകൾ ഇതിനകം തന്നെ ഒരു യാഥാർത്ഥ്യമായിരിക്കുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ ഇത് പൊതുസ്ഥലമായി മാറിയേക്കാം.

 സുഹൃത്തുക്കളേ,

സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനോ അല്ലെങ്കിൽ അതിനെ ചുറ്റിപ്പറ്റിയുള്ള നവീകരണത്തിന്റെ കാര്യത്തിലോ തങ്ങൾക്ക് രണ്ടാം സ്ഥാനമല്ലെന്ന് ഇന്ത്യ ലോകത്തിന് തെളിയിച്ചുകൊടുത്തു.  ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിലുള്ള പരിവർത്തന സംരംഭങ്ങൾ ഭരണത്തിൽ പ്രയോഗിക്കാൻ ഫിൻ‌ടെക്  നവീകരണങ്ങൾക്കായി വാതിലുകൾ തുറന്നിരിക്കുന്നു.  സാങ്കേതികവിദ്യയും സാമ്പത്തിക ഉൾപ്പെടുത്തലിനെ ഉത്തേജിപ്പിച്ചിട്ടുണ്ട്.  2014-ൽ ബാങ്ക് അക്കൗണ്ടുകളുള്ള 50%-ൽ താഴെ ഇന്ത്യക്കാരിൽ നിന്ന്, കഴിഞ്ഞ 7 വർഷത്തിനുള്ളിൽ 430 ദശലക്ഷം ജൻധൻ അക്കൗണ്ടുകളുമായി ഞങ്ങൾ അത് സാർവത്രികമാക്കി.  ഇതുവരെ, 690 ദശലക്ഷം റുപേ കാർഡുകൾ വിതരണം ചെയ്തു.  റുപേ കാർഡുകൾ കഴിഞ്ഞ വർഷം 1.3 ശത കോടി ഇടപാടുകൾ നടത്തി.  യു പി ഐ കഴിഞ്ഞ മാസം ഏകദേശം 4.2 ശത കോടി ഇടപാടുകൾ ചെയ്തു.

ഓരോ മാസവും ഏകദേശം 300 ദശലക്ഷം ഇൻവോയ്‌സുകൾ ജി എസ് ടി പോർട്ടലിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നു.  ഓരോ മാസവും ജി എസ് ടി പോർട്ടലിലൂടെ മാത്രം 12 ശതകോടി  യുഎസ് ഡോളറിലധികം മൂല്യമുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്നു. പകർച്ചവ്യാധികൾക്കിടയിലും, പ്രതിദിനം ഏകദേശം 1.5 ദശലക്ഷം റെയിൽവേ ടിക്കറ്റുകൾ ഓൺലൈനിൽ ബുക്ക് ചെയ്യപ്പെടുന്നു.  കഴിഞ്ഞ വർഷം, 1.3 ശതകോടി തടസ്സമില്ലാത്ത ഇടപാടുകൾ ഫാസ്‌ടാഗ് മുഖേന ചെയ്തു.  പിഎം സ്വാനിധി  രാജ്യത്തുടനീളമുള്ള ചെറുകിട കച്ചവടക്കാർക്ക്  വായ്പയിലേക്കുള്ള പ്രവേശനം പ്രവർത്തനക്ഷമമാക്കുന്നു.  ഇ റുപീ   നിർദ്ദിഷ്‌ട സേവനങ്ങൾ ചോർച്ചയില്ലാതെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള വഴി വർത്തനക്ഷമമാക്കി;  എനിക്ക് ഇനിയും തുടരാൻ കഴിയും. പക്ഷേ ഇത് ഇന്ത്യയിലെ ഫിൻ‌ടെക്കിന്റെ തോതിൻ്റെയും വ്യാപ്തിയുടെയും ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്.

 സുഹൃത്തുക്കളേ,

ഫിൻ‌ടെക് വിപ്ലവത്തിന്റെ ചാലകമാണ് സാമ്പത്തിക ഉൾപ്പെടുത്തൽ.  ഫിൻടെക് 4 തൂണുകളിലാണ് നിലകൊള്ളുന്നത്. വരുമാനം, നിക്ഷേപങ്ങൾ, ഇൻഷുറൻസ്, സ്ഥാപനപരമായ വായ്പ.  വരുമാനം വർദ്ധിക്കുമ്പോൾ നിക്ഷേപം സാധ്യമാകും.  ഇൻഷുറൻസ് കവറേജ് കൂടുതൽ റിസ്ക് എടുക്കാനുള്ള കഴിവും നിക്ഷേപവും സാധ്യമാക്കുന്നു.  സ്ഥാപനപരമായ വായ്പാ വിപുലീകരണത്തിന് ചിറകുകൾ നൽകുന്നു. ഈ ഓരോ തൂണിലും ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.  ഈ ഘടകങ്ങളെല്ലാം കൂടിച്ചേരുമ്പോൾ, സാമ്പത്തിക മേഖലയിൽ കൂടുതൽ ആളുകൾ പങ്കാളികളാകുന്നതായി നിങ്ങൾ പെട്ടെന്ന് കണ്ടെത്തും.  വലിയ അടിത്തറ ഫിൻ‌ടെക് നവീകരണത്തിനുള്ള മികച്ച സ്‌പ്രിംഗ്‌ബോർഡായി മാറുന്നു. ഇന്ത്യയിലെ ഫിൻ‌ടെക് വ്യവസായം രാജ്യത്തെ ഓരോ വ്യക്തിക്കും ധനകാര്യത്തിലേക്കും ഔപചാരികമായ വായ്പാ സമ്പ്രദായത്തിലേക്കും പ്രവേശനം വർദ്ധിപ്പിക്കുന്നതിന് നവീകരിക്കുകയാണ്.  ഈ ഫിൻ‌ടെക് സംരംഭങ്ങളെ ഒരു ഫിൻ‌ടെക് വിപ്ലവമാക്കി മാറ്റാനുള്ള സമയമാണിത്.  രാജ്യത്തെ ഓരോ പൗരന്റെയും സാമ്പത്തിക ശാക്തീകരണം കൈവരിക്കാൻ സഹായിക്കുന്ന ഒരു വിപ്ലവം.

സുഹൃത്തുക്കളേ

ഫിൻ‌ടെക്കിന്റെ വ്യാപനം നാം കാണുമ്പോൾ, ശ്രദ്ധിക്കേണ്ട പരിഗണനകളുണ്ട്.  ഫിൻ‌ടെക് വ്യവസായം വലിയ തോതിൽ വിജയം കൈവരിച്ചു. തോത് എന്നാൽ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾ ഉപഭോക്താക്കളായി എന്നർത്ഥം. ബഹുജനങ്ങൾക്കിടയിലുള്ള ഈ ഫിൻ‌ടെക് സ്വീകാര്യതയ്ക്ക് ഒരു സവിശേഷതയുണ്ട്.  വിശ്വാസമാണ് ആ സവിശേഷത.  ഡിജിറ്റൽ പേയ്‌മെന്റുകളും അത്തരം സാങ്കേതികവിദ്യകളും സ്വീകരിച്ചുകൊണ്ട് സാധാരണ ഇന്ത്യക്കാരൻ ഫിൻടെക് വ്യവസ്ഥയിൽ അപാരമായ വിശ്വാസം പ്രകടിപ്പിച്ചു!  ഈ വിശ്വാസം ഒരു ഉത്തരവാദിത്തമാണ്.  ആളുകളുടെ താൽപ്പര്യങ്ങൾ സുരക്ഷിതമാണെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് വിശ്വാസം.  ഫിൻ‌ടെക് സുരക്ഷാ നവീകരണമില്ലാതെ ഫിൻ‌ടെക് നവീകരണം അപൂർണ്ണമായിരിക്കും.

സുഹൃത്തുക്കളേ,

നമ്മുടെ അനുഭവങ്ങളും വൈദഗ്ധ്യവും ലോകവുമായി പങ്കിടുന്നതിലും അവരിൽ നിന്ന് പഠിക്കുന്നതിലും ഞങ്ങൾ വിശ്വസിക്കുന്നു. നമ്മുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ പരിഹാരങ്ങൾക്ക് ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയും. യു പി ഐ, റുപേ പോലുള്ള ടൂളുകൾ എല്ലാ രാജ്യത്തിനും സമാനതകളില്ലാത്ത ഒരു അവസരം നൽകുന്നു.  ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ 'തത്സമയ പേയ്‌മെന്റ് സംവിധാനവും' 'ആഭ്യന്തര കാർഡ് സ്‌കീമും' 'ഫണ്ട് റെമിറ്റൻസ് സിസ്റ്റവും' നൽകാനുള്ള അവസരം.

 സുഹൃത്തുക്കളേ,

ഗിഫ്റ്റ് സിറ്റി കേവലം ഒരു വാക്കല്ല, അത് ഇന്ത്യയുടെ വാഗ്ദാനത്തെ പ്രതിനിധീകരിക്കുന്നു.  ഇത് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ, ആവശ്യകത, ജനസംഖ്യാശാസ്ത്രം, വൈവിധ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു.  ആശയങ്ങൾ, നവീകരണം, നിക്ഷേപം എന്നിവയ്ക്കുള്ള ഇന്ത്യയുടെ തുറന്ന മനസ്സിനെ ഇത് പ്രതിനിധീകരിക്കുന്നു.  ഗിഫ്റ്റ് സിറ്റി ആഗോള ഫിൻടെക് ലോകത്തിലേക്കുള്ള ഒരു കവാടമാണ്.  ഇന്ത്യയുടെ ഭാവി വികസനത്തിന്റെ പ്രധാന ഭാഗമാകുന്നത് സാങ്കേതിക വിദ്യയുമായി ചേർന്നുള്ള ധനകാര്യം എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഗിഫ്റ്റ് സിറ്റിയിൽ ഐ ഫ് എസ് സി പിറവിയെടുത്തത്.  ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും മികച്ച അന്താരാഷ്ട്ര സാമ്പത്തിക സേവനങ്ങൾ നൽകുക എന്നതാണ് നമ്മുടെ ലക്ഷ്യം.

 സുഹൃത്തുക്കളേ,


സാമ്പത്തികം ഒരു സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമാണ്, സാങ്കേതികവിദ്യ അതിന്റെ വാഹകമാണ്.  ''അന്ത്യോദയയും സർവോദയയും'' കൈവരിക്കുന്നതിന് രണ്ടും ഒരുപോലെ പ്രധാനമാണ്.  വ്യവസായത്തിന്റെ അനന്തമായ ഭാവി പര്യവേക്ഷണം ചെയ്യുന്നതിനായി ആഗോള ഫിൻ‌ടെക് വ്യവസായത്തിലെ എല്ലാ പ്രധാന പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് ഇൻഫിനിറ്റി ഫോറം. ശ്രീ മൈക്ക് ബ്ലൂംബെർഗുമായി  അവസാനം കണ്ടുമുട്ടിയപ്പോൾ ഉണ്ടായ സംഭാഷണം ഞാൻ ഓർക്കുന്നു.  ഒപ്പം ബ്ലൂംബെർഗ് ഗ്രൂപ്പിന്റെ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു.  ഇൻഫിനിറ്റി ഫോറം എന്നത് വിശ്വാസത്തിന്റെയും നവീകരണത്തിന്റെ ആത്മാവിലും ഭാവനയുടെ ശക്തിയിലും ഉള്ള  ഒരു വേദിയാണ്.  യുവാക്കളുടെ ഊർജ്ജത്തിലും മാറ്റത്തിനായുള്ള അവരുടെ അഭിനിവേശത്തിലുമാണ് വിശ്വാസം.  ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതിലെ വിശ്വാസം.  ആഗോളതലത്തിൽ ഉയർന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഫിൻ‌ടെക്കിലെ നൂതന ആശയങ്ങൾ പര്യവേക്ഷണം ചെയ്യുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യാം.

 നിങ്ങൾക്കു നന്ദി!

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
21 Exclusive Photos of PM Modi from 2021
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
Construction equipment industry grew 47% in Q2 FY22

Media Coverage

Construction equipment industry grew 47% in Q2 FY22
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to inaugurate new Circuit House at Somnath on 21st January
January 20, 2022
പങ്കിടുക
 
Comments

Prime Minister Shri Narendra Modi will inaugurate the new Circuit House at Somnath on 21st January, 2022 at 11 AM via video conferencing. The inauguration will be followed by the Prime Minister’s address on the occasion.

Somnath Temple is visited by lakhs of devotees from India and abroad every year. The need for the new Circuit House was felt as the existing government facility was located far off from the temple. The new Circuit House has been built at a cost of over Rs 30 crore and is located near the Somnath Temple. It is equipped with top class facilities including suites, VIP and deluxe rooms, conference room, auditorium hall etc. The landscaping has been done in such a manner that sea view is available from every room.