Shri Sitaram Kedilaya calls on PM after successful completion of Bharat Parikrama Padyatra

ഭാരത പരിക്രമ പദയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ശ്രീ. സീതാറാം കെദിലയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. കന്യാകുമാരിയില്‍നിന്ന് 2012 ഓഗസ്റ്റ് ഒന്‍പതിനു പുറപ്പെട്ട് ഈ വര്‍ഷം ജൂലൈ ഒമ്പതിന് കന്യാകുമാരിയില്‍ തിരിച്ചെത്തിയതോടെയാണു പരിക്രമ പദയാത്ര പൂര്‍ത്തിയായതെന്നു ശ്രീ. കെദിലയ വ്യക്തമാക്കി.

യാത്രയ്ക്കിടെ 9,000 ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 20,000 ഗ്രാമങ്ങളില്‍ക്കൂടി യാത്രയുടെ സന്ദേശം എത്തിക്കാന്‍ സാദിച്ചുവെന്നും ശ്രീ. കെദിലയ പറഞ്ഞു. യാത്രയ്ക്കിടെ ലക്ഷക്കണക്കിനു കര്‍ഷകരുമായും ഗ്രാമീണ യുവാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ശ്രീ. കെദിലയയുടെ ഉദ്യമത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
BrahMos and beyond: How UP is becoming India’s defence capital

Media Coverage

BrahMos and beyond: How UP is becoming India’s defence capital
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 22
December 22, 2025

Aatmanirbhar Triumphs: PM Modi's Initiatives Driving India's Global Ascent