യുണൈറ്റഡ് കിംഗ്ഡത്തിന്റെ വിദേശകാര്യ സെക്രട്ടറി റൈറ്റ് ഓണറബിള്‍ ഡേവിഡ് ലാമി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാറിന്റേയും ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ (ഇരട്ട സംഭാവന)കണ്‍വെന്‍ഷന്റേയും വിജയകരമായ സമാപനത്തില്‍ പ്രധാനമന്ത്രി മോദി സംതൃപ്തി പ്രകടിപ്പിക്കുകയും ഈ നാഴികക്കല്ലിലേക്ക് നയിച്ച ഇരുപക്ഷത്തിന്റെയും ക്രിയാത്മക ഇടപെടലിനെ അഭിനന്ദിക്കുകയും ചെയ്തു.
ഉഭയകക്ഷി ബന്ധങ്ങളില്‍ വളര്‍ന്നുവരുന്ന ചലനക്ഷമതയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി മോദി ഇന്ത്യ-യു.കെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴമേറിയതാകുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സാങ്കേതിക സുരക്ഷാ മുന്‍കൈയ്ക്ക് (ടെക്‌നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവ്) കീഴിലുള്ള തുടര്‍ച്ചയായ സഹകരണത്തെ സ്വാഗതം ചെയ്ത അദ്ദേഹം വിശ്വസനീയവും സുരക്ഷിതവും നൂതനാശയപരവുമായ ആവാസവ്യവസ്ഥ രൂപപ്പെടുത്താനുള്ള അതിന്റെ സാദ്ധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തു.
വ്യാപാരം നിക്ഷേപം, പ്രതിരോധം സുരക്ഷ, സാങ്കേതികവിദ്യ, നൂതനാശയം, ശുദ്ധമായ ഊര്‍ജ്ജം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് യു.കെയ്ക്കുള്ള ശക്തമായ താല്‍പര്യം വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്.ടി.എ) ഇരു രാജ്യങ്ങള്‍ക്കും പുതിയ സാമ്പത്തിക അവസരങ്ങള്‍ തുറക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ആഗോള, മേഖലാ വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ ഇരു നേതാക്കളും കൈമാറി. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച യു.കെ വിദേശകാര്യ സെക്രട്ടറി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഭീകരതയ്ക്കും അതിനെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ ഖണ്ഡിതമായ ഒരു അന്താരാഷ്ട്ര നടപടിയുടെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി മോദി അടിവരയിട്ടു.
യു.കെ പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മറിന് തന്റെ ഊഷ്മളമായ ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി, ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം ആവര്‍ത്തിക്കുകയും ചെയ്തു.
Pleased to meet UK Foreign Secretary Mr. David Lammy. Appreciate his substantive contribution to the remarkable progress in our Comprehensive Strategic Partnership, further strengthened by the recently concluded FTA. Value UK’s support for India’s fight against cross-border… pic.twitter.com/8PDLWEwyTl
— Narendra Modi (@narendramodi) June 7, 2025


