Jayant Sinha Govt. & PSU

മെച്ചപ്പെട്ട ഗതാഗതബന്ധം പ്രാദേശിക സാമ്പത്തികവളർച്ചയിലേക്കും തൊഴിലവസരനിർമ്മാണത്തിലേക്കും നയിക്കും. അതിലുപരിയായി, രണ്ടും മൂന്നും നിര നഗരങ്ങളിലേക്ക് ബന്ധം കെട്ടിപ്പടുക്കുന്നതിലൂടെ ഒരു ശൃംഖലാപ്രഭാവം സൃഷ്ടിക്കുകയും കൂടുതൽ ആളുകളെ വ്യോമയാനശൃംഖലയിലേക്ക് നയിക്കുകയും ചെയ്യും. പുതിയ യാത്രക്കാർ ഈ ചങ്ങലയിലക്ക് സാമ്പത്തികശക്തി പകരും: പുതിയതായി ബന്ധപ്പെടുത്തുന്ന നഗരങ്ങളും, നിലവിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളും വിമാനക്കമ്പനികളും. അത് വ്യവസായം കൂടുതൽ കാര്യക്ഷമമാക്കും, എത്തിപ്പെടാനുള്ള സൗകര്യം വർദ്ധിക്കുന്നതിലൂടെ ഇന്ത്യയുടെ വലിയ വിനോദസഞ്ചാരസാദ്ധ്യതകൾ തുറക്കും, അത്യാഹിതസന്ദർഭങ്ങളിൽ പ്രതികരണം എളുപ്പമാകും, അങ്ങനെ ദേശീയോദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കും.

അവികസിതമായ പ്രാദേശികറൂട്ടുകളിലെ ലാഭക്ഷമത വർദ്ധിപ്പിച്ച് പ്രാദേശിക വ്യോമയാനമാർക്കറ്റിന് കുതിച്ചുചാട്ടം നൽകാനായി തയാറാക്കിയിരിക്കുന്ന പദ്ധതിയാണ് ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്). അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും നടപ്പാക്കിയ സമാനപദ്ധതികളെ അടിസ്ഥാനമാക്കി തയാറാക്കിയ ഒരു നൂതനമായ നയപരമായ ഇടപെടലാണ് ഉഡാൻ. പരമാവധി ഭരണത്തിനായി ഏറ്റവും കുറഞ്ഞ സർക്കാർ ഇടപെടൽ എന്ന സമീപനമാണ്, ഇന്ത്യയുടെ വ്യോമയാനമാർക്കറ്റിൻ്റെ ഈ പുതിയ പ്രാദേശികഖണ്ഡത്തിൻ്റെ അടിത്തറ.

പരമാവധി ഭരണത്തിനായി ഏറ്റവും കുറഞ്ഞ സർക്കാർ ഇടപെടൽ എന്ന സമീപനമാണ്, ഇന്ത്യയുടെ വ്യോമയാനമാർക്കറ്റിൻ്റെ ഈ പുതിയ പ്രാദേശികഖണ്ഡത്തിൻ്റെ അടിത്തറ.

ഉഡാൻ പുതിയ വ്യോമബന്ധങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പാതയിലെ ലാഭക്ഷമതയും ഉറപ്പാക്കുന്നു.

രണ്ടും മൂന്നും നിര നഗരങ്ങളിലെ താമസക്കാർക്ക് സംസ്ഥാനതലസ്ഥാനത്തെത്തുന്നതിന് വേഗത്തിലുള്ളതും കാര്യക്ഷമമായതുമായ വ്യോമയാത്രാമാർഗ്ഗം ഇല്ലെന്നത് കാലങ്ങളായുള്ള ഒരു ആവശ്യമാണ്. എന്നാൽ, വിമാനത്തിൻ്റെ വില, വിമാനത്താവളക്കൂലികൾ, വിമാനജോലിക്കാർ, ഇന്ധനം, അറ്റകുറ്റപ്പണികൾ എന്നിങ്ങനെ ഉയർന്ന പ്രവർത്തനച്ചിലവുകൾ വ്യോമയാനകമ്പനികൾക്കുണ്ട്. ആവശ്യത്തിന് യാത്രക്കാരില്ലെങ്കിൽ വിമാനക്കമ്പനികൾക്ക് വരുമാനമുണ്ടാക്കി അവരുടെ പ്രവർത്തനച്ചിലവുകൾ മറികടക്കാനും മൂലധനവും തിരിച്ചുപിടിക്കാനും സാധിക്കില്ല. അതുകൊണ്ട് ലാഭമില്ലാത്ത റൂട്ടുകളിൽ പ്രവർത്തിക്കാൻ വിമാനക്കമ്പനികൾ തയാറാവില്ലെന്നത് ഉറപ്പാണ്.

യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും ഒരുപോലെ ഗുണകരമാക്കുന്നതിനായി ഏവരുമായി വിപുലമായ ചർച്ചകൾ നടത്തിയാണ് ഉഡാൻ വികസിപ്പിച്ചത്. യാത്രക്കാർക്ക് അവരുടെ പട്ടണങ്ങളിൽ വ്യോമബന്ധം ലഭ്യമാകുകയും 2500 രൂപ കൊണ്ട് ഒരു മണിക്കൂർ യാത്ര ചെയ്യാനുമാകുന്നു. വിവിധ സെക്റ്ററുകൾ തമ്മിലുള്ള വിപണിക്ഷമത വിലയിരുത്തി, വിമാനക്കമ്പനികൾ തന്നെയാണ് ഈ റൂട്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. (ക) റൂട്ടിലെ ലാഭക്ഷമത ഉറപ്പാക്കുക (ഖ) ഇളവുകൾ നൽകുന്നതിനുള്ള വിപണിയടിസ്ഥാനത്തിലുള്ള സംവിധാനം, എന്നിവയിലൂടെ പ്രാദേശികയാത്രാബന്ധം മെച്ചപ്പെടുത്തുന്നതിന് ആഗോളതലത്തിലുള്ള ഇത്തരത്തിലെ ആദ്യത്തെ പദ്ധതിയാണ് ഇത്.

റൂട്ടുകളിൽ ലാഭം ഉറപ്പാക്കുന്നതിന് ഉഡാൻ മൂന്ന് തലങ്ങളിൽ പ്രവർത്തിക്കുന്നു: (1) പ്രവർത്തനച്ചിലവ് കാര്യമായി കുറക്കുന്നു; (2) പകുതി സീറ്റുകൾക്ക് വിപണിക്കനുസരിച്ചുള്ള ഇളവ് നൽകുന്നു; (3) റൂട്ടുകൾ മൂന്നുവർഷത്തേക്ക് കുത്തകയായി നൽകുന്നു. വിമാന ഇന്ധനത്തിൻ്റെ നികുതികൾ കുറച്ചും, ഉഡാൻ റൂട്ടുകൾക്കുള്ള വിമാനത്താവളക്കൂലികൾ ഒഴിവാക്കിയും  പ്രാദേശിക വിമാനങ്ങളുടെ (പൊതുവേ 40 ടണ്ണിൽ കുറഞ്ഞതും 80 സീറ്റിൽത്താഴെയുള്ളതുമായ ടർബോ-പ്രോപ്പുകൾ) വാടകകമ്പോളത്തിൽ കൂടുതൽ പണം ലഭ്യമാക്കിയുും, പ്രാദേശികവിമാനങ്ങൾക്കായുള്ള ഡി.ജി.സി.എ. നിയന്ത്രണങ്ങൾ ലഘൂകരിച്ച് കുറഞ്ഞ മുതൽമുടക്കിൽ പുതിയ വിമാനക്കമ്പനികൾ തുടങ്ങൽ എളുപ്പമാക്കിക്കൊണ്ടുമാണ് പ്രവർത്തനച്ചിലവ് കുറക്കുന്നത്.

ഉഡാനുമുമ്പ് ഇന്ത്യയിൽ, 75 പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളുണ്ടായിരുന്നു. ഒറ്റയടിക്ക്, 27 ഇപ്പോൾ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളും, 12 പ്രവർത്തനം കുറഞ്ഞ വിമാനത്താവളങ്ങളും, 31 പ്രവർത്തിക്കാത്ത വിമാനത്താവളങ്ങളുമാണ് (ആകെ 70 വിമാനത്താവളങ്ങൾ) 27 ഉഡാൻ നിർദ്ദേശങ്ങളിലൂടെ ബന്ധപ്പെടുത്തുന്നത്.

സബ്സിഡി നിരക്കുകൾ കണക്കാക്കുന്നതിന്, കമ്പോളാടിസ്ഥാനത്തിലുള്ള സമീപനമാണ് ഉഡാൻ ഉപയോഗിക്കുന്നത്. വിവിധ വിമാനങ്ങൾക്കുള്ള പ്രവർത്തനച്ചിലവ് യഥാർത്ഥ വ്യവസായവിവരങ്ങളിൽനിന്ന് കണക്കാക്കി പരമാവധി സബ്സിഡി തുക നിശ്ചയിക്കും. പാതി സീറ്റുകൾക്ക് ഏറ്റവും കുറഞ്ഞ സബ്സിഡി നിരക്ക് വാഗ്ദാനം ചെയ്യുന്ന ലേലക്കാരന് റൂട്ടുകൾ നൽകും. ഈ നിരക്കിളവുള്ള സീറ്റുകളിൽ 30 മിനിറ്റ് യാത്രക്ക് 1500 രൂപ മുതൽ 60 മിനിറ്റ് യാത്രക്ക് 2500 രൂപ വരെ എന്ന തരത്തിൽ മാറുന്ന ടിക്കറ്റ് നിരക്കായിരിക്കും ചെലുത്തുക. ബാക്കി പകുതി ടിക്കറ്റുകൾ വിപണിവിലക്ക് വിൽക്കാം. ഇതിലെല്ലാമുപരിയായി, ലേലവിജയിക്ക് പ്രസ്തുത റൂട്ട് മൂന്ന് വർഷത്തേക്ക് കുത്തകയായി ലഭിക്കും. അതുവഴി ആ റൂട്ടിനെ മെച്ചപ്പെടുത്താനായി നിക്ഷേപം നടത്താൻ പ്രോത്സാഹനമാകും. ഒരു സബ്സിഡിയും ആവശ്യപ്പെടാതെ നിരവധി ബിഡ്ഡുകൾ വന്നത് വളരെ സന്തോഷകരമാണ് - ചിലവിലുള്ള കുറവും റൂട്ട് കുത്തകയായി ലഭിക്കുന്നതും തന്നെ ഈ കച്ചവടത്തിലേക്ക് എടുത്തുചാടാനുള്ള പ്രോത്സാഹനമാണ്.

ഉഡാനുമുമ്പ് ഇന്ത്യയിൽ, 75 പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളുണ്ടായിരുന്നു. ഒറ്റയടിക്ക്, 27 ഇപ്പോൾ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളും, 12 പ്രവർത്തനം കുറഞ്ഞ വിമാനത്താവളങ്ങളും, 31 പ്രവർത്തിക്കാത്ത വിമാനത്താവളങ്ങളുമാണ് (ആകെ 70 വിമാനത്താവളങ്ങൾ) 27 ഉഡാൻ നിർദ്ദേശങ്ങളിലൂടെ ബന്ധപ്പെടുത്തുന്നത്.

6 മടങ്ങ്:നല്ല നയത്തിൻ്റെ കരുത്ത്

യു.എസ്.എ., ക്യാനഡ, ബ്രസീൽ, ഓസ്ട്രേലിയ എന്നിങ്ങനെ ഭൂമിശാസ്ത്രപരമായി വിശാലമായ രാജ്യങ്ങൾ, പൊതുപണമുപയോഗിച്ച് പ്രാദേശികഗതാഗതത്തെ പോഷിപ്പിക്കുന്നുണ്ട്. ഉഡാൻ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണ്. മെട്രോ റൂട്ടുകളിലെ വിമാനങ്ങളിൽ നിന്ന് ഒരു ചെറിയ നിരക്ക് ഈടാക്കി പ്രാദേശികബന്ധത്തിന് പണം കണ്ടെത്തുന്നു. പ്രധാന റൂട്ടുകളിൽ നിന്ന് വാർഷികമായി പിരിച്ചെടുക്കുന്ന തുകയായ ഏതാണ്ട് 500 കോടി രൂപ (7.5 കോടി ഡോളർ) യു.എസ്. സർക്കാർ അത്യന്താപേക്ഷിത വിമാനസർവീസുകൾക്കായി 2016-ൽ ചെലവാക്കിയതായി തിട്ടപ്പെടുത്തിയ 29 കോടി ഡോളറിൻ്റെ ഏകദേശം നാലിലൊന്ന് മാത്രമാണ്.

യാത്രക്കാർക്ക് മെച്ചപ്പെട്ട വിമാനയാത്ര, വിമാനക്കമ്പനികൾക്ക് അവരുടെ മെട്രോ റൂട്ടുകളിൽ കൂടുതൽ യാത്രക്കാർ, ഇന്ത്യക്ക് വേഗമേറിയ സാമ്പത്തികവളർച്ചയും ദേശീയോദ്ഗ്രഥനവും.

ഉഡാൻ്റെ ആദ്യവട്ട ലേലത്തിൽ 27 പ്രൊപ്പോസലുകളാണ് വന്നത്, ഇതിൽ ഉഡാൻ വിമാനങ്ങളിലെ 13 ലക്ഷം സീറ്റുകൾക്ക് 205 കോടി രൂപയുടെ വാർഷിക നഷ്ടധനസഹായമാണ് ആവശ്യപ്പെട്ടിരുന്നത്. 2016-ൽ ഇന്ത്യയിൽ വിറ്റ 15 കോടി ടിക്കറ്റുകളുടെ (10 കോടി ആഭ്യന്തരവും 5 കോടി വൈദേശികവും) കണക്കെടുത്താൽ ഈ പദ്ധതി 0.87% അധികവ്യാപ്തിയുണ്ടാക്കും. ഈ വർഷം ഇന്ത്യയിലെ വ്യോമഗതാഗതവിപണി ഒന്നര ലക്ഷം കോടി രൂപയുടെ (50,000 കോടി രൂപ ആഭ്യന്തരം, 1 ലക്ഷം കോടി രൂപ വിദേശം) വ്യവസായമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്, അങ്ങനെ നോക്കിയാൽ (ഈ ആദ്യവട്ട ലേലത്തിൻ്റെ അടിസ്ഥാനത്തിൽ) ഉഡാൻ വഴി പിരിക്കുന്ന തുക മൊത്തം വരുമാനത്തിൻ്റെ 0.13% ആയിരിക്കും.

വിപണിസൗഹാർദ്ധമായ നയത്തിന് ഒരു മേഖലയുടെ വളർച്ചക്ക് കാര്യമായി പിന്തുണ നൽകാനാവും. വ്യോമഗതാഗതവിസ്താരത്തിലുള്ള വർദ്ധനവിൻ്റെ പരോക്ഷനേട്ടങ്ങൾ കണക്കിലെടുക്കാതെതന്നെ നോക്കിയാൽ, വ്യാമഗതാഗതരംഗത്തെ തട്ടുകളിൽ 0.13% വിഭവങ്ങളുടെ പുനർവിന്യാസം വഴി 0.87% അധികവ്യാപ്തമുണ്ടാക്കാനായെന്നത് തന്നെ ഈ മികച്ച നയം ആറ് മടങ്ങ് ഫലം തന്നതായി കാണിക്കുന്നു.

ഏറ്റവും കുറഞ്ഞ സർക്കാരിടപെടൽ, വിപണിസൗഹൃദവും ആവർത്തിതവുമായ സമീപനം

Bidding for UDAN routes is to be done twice a year. The bidding is unique in the sense that the government does not decide on the routes which will be opened up for bidding: this is decided by the airlines themselves on the basis of their assessment of demand. After airlines make a VGF bid for a particular sector or network, such a route is then opened up for counter-bidding to see if the market can improve upon the subsidy ask, thereby reducing its quantum.

ഉഡാൻ റൂട്ടുകൾക്കായുള്ള ലേലം വർഷത്തിൽ രണ്ടുതവണ നടത്തേണ്ടതുണ്ട്. ലേലത്തിനുള്ള റൂട്ടുകളേതെന്ന് സർക്കാർ നിശ്ചയിക്കില്ലെന്നതിൽനിന്നുതന്നെ ഇത് അനന്യമായ പ്രക്രിയയാണെന്ന് കാണാം: ആവശ്യകത കണക്കാക്കിയതിൻ്റെ അടിസ്ഥാനത്തിൽ വിമാനക്കമ്പനികൾ തന്നെയാണ് ഇത് തീരുമാനിക്കുന്നത്. കമ്പനികൾ ഒരു സെക്റ്ററിനോ ശൃംഖലക്കോ വേണ്ടി വി.ജി.എഫ്. ബിഡ് സമർപ്പിച്ചാൽ, അത്തരം റൂട്ടുകൾ തുടർന്ന്, മെച്ചപ്പെട്ട സബ്സിഡിനിരക്ക് വാഗ്ദാനം ചെയ്യുന്നവർ വിപണിയിലുണ്ടോ എന്നറിയാൽ മത്സരാത്മകലേലം നടത്തുന്നതിനായി തുറക്കും.

ഉഡാൻ്റെ, പരമാവധി ഫലത്തിനായി ഏറ്റവും കുറഞ്ഞ സർക്കാർ ഇടപെടൽ എന്ന നയം, തീർച്ചയായും “ഹവായ് ചപ്പലിടുന്നവർക്കും വിമാനയാത്ര” എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കും

പലതവണ ആവർത്തിച്ച് നടത്തുന്ന ഉഡാൻ ലേലത്തിലൂടെ വ്യോമയാലമേഖലയിലെ ഏതൊക്കെ റൂട്ടുകൾ പ്രവർത്തിക്കുമെന്നും ഏതൊക്കെ സാധിക്കില്ലെന്നുമുള്ള വിവരസഞ്ചയം തയാറാവാൻ തുടങ്ങും. ഇതിലേക്കിറങ്ങുന്നതും പുറത്തുപോകുന്നതുമായ വിമാനക്കമ്പനികളും റൂട്ടുകളും, പ്രാദേശികവ്യോമയാനവിപണി തുറന്നുതരുന്ന സാധ്യതകൾ പ്രതിബന്ധങ്ങൾ എന്നിവയിലൂടെ വിലപ്പെട്ട വിപണിവിവരങ്ങൾ നിർമ്മിക്കും. ഒരു പ്രത്യേക വിമാനമുപയോഗിച്ച് ലാഭകരമായി പ്രവർത്തിപ്പിക്കാൻ പറ്റാത്ത ചില റൂട്ടുകൾ ചിലപ്പോൾ അതിനേക്കാൾ ചെറുതോ വലുതോ ആയ വിമാനമുപയോഗിച്ചോ, മറ്റൊരു കണക്ഷൻ റൂട്ടിലൂടെയോ സമയം മാറ്റിയോ ഒക്കെ ലാഭകരമാക്കാൻ പറ്റിയെന്നിരിക്കാം. നിയന്ത്രണരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അറിവുകൾ ലഭിക്കും. പരീക്ഷണങ്ങൾ അനുവദിക്കുന്ന ഒരു ആവർത്തനസമീപനം, കൂടുതൽ ലാഭകരമായ പ്രാദേശിക വ്യോമഗതാഗതകമ്പോളത്തിനുള്ള കരുത്തുറ്റ അടിത്തറ സൃഷ്ടിക്കും.

വ്യവസായമേഖല, പൊതുജനപ്രതീക്ഷകൾ നിറവേറ്റുന്നതിന് സഹായിക്കുക എന്ന ഭാഗമേ സർക്കാരിൻ്റേതായുള്ളൂ. ഉഡാനിലൂടെ പ്രാദേശികവ്യോമബന്ധത്തിന് കുതിച്ചുചാട്ടമുണ്ടാകുകയും മാർക്കറ്റ് അടിസ്ഥാനമാക്കിയ ഏറ്റവും കുറഞ്ഞ തുകയിൽ മൊത്തം വ്യോമഗതാഗതശൃംഖല ശക്തിപ്പെടുകയും ചെയ്യുന്നു. കൂടുതൽ വിമാനസർവീസുകളിലൂടെ യാത്രക്കാർക്ക് ഗുണം ലഭിക്കുന്നു, വിമാനക്കമ്പനികൾക്ക് അവരുടെ മെട്രോ റൂട്ടുകളിൽ കൂടുതൽ യാത്രക്കാരെ ലഭിക്കും, അങ്ങനെ കൂടുതൽ വേഗത്തിലുള്ള സാമ്പത്തികവളർച്ചയും ദേശീയോദ്ഗ്രഥനവും ഇന്ത്യക്ക് ലഭിക്കും. ഉഡാൻ്റെ, കുറഞ്ഞ സർക്കാർ ഇടപെടലിലൂടെ പരമാവധി ഫലം എന്ന നയം ഉറപ്പായും “ഹവായ് ചപ്പലിട്ടവർക്ക് വിമാനയാത്ര” എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കും.

(ജയന്ത് സിൻഹ, സിവിൽ വ്യോമയാന സഹമന്ത്രിയും, ഝാർഖണ്ഡിലെ ഹസാരിബാഗിൽനിന്നുള്ള പാർലമെൻ്റംഗവുമാണ്. ഇതെല്ലാം അദ്ദേഹത്തിൻ്റെ വ്യക്തിപരമായ വീക്ഷണങ്ങളാണ്)

മുകളിലെ വീക്ഷണങ്ങൾ എഴുത്തുകാരൻ്റേതുമാത്രമാണ്, നരേന്ദ്രമോദി വെബ്സൈറ്റോ നരേന്ദ്രമോദി ആപ്പോ ഈ വീക്ഷണങ്ങളെ സാക്ഷ്യപ്പെടുത്തുന്നില്ല.