2018 സെപ്റ്റംബര്‍ 29നു ന്യൂഡെല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വിദ്യാഭ്യാസ പുനരുത്ഥാനത്തിനായുള്ള അക്കാദമിക നേതൃ സമ്മേളനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 350ലേറെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരും ഡയറക്ടര്‍മാരും പങ്കെടുക്കും. യു.ജി.സി., എ.ഐ.സി.ടി.ഇ., ഐ.സി.എസ്.എസ്.ആര്‍., ഐ.ജി.എന്‍.സി.എ., ഐ.ജി.എന്‍.ഒ.യു., ജെ.എന്‍.യു., എസ്.ജി.ടി. സര്‍വകലാശാല എന്നിവ ചേര്‍ന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം നേരിടുന്ന വെല്ലുവിളികളെ നേരിടുകയും ഒപ്പം അക്കാദമിക മികവു യാഥാര്‍ഥ്യമാക്കാനും വിദ്യാഭ്യാസരംഗത്തെ നിയന്ത്രിക്കാനും ഉതകുംവിധം മാതൃകാപരമായ പരിവര്‍ത്തനം സാധ്യമാക്കുന്നതിനായി പദ്ധതി തയ്യാറാക്കുകയും ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണു സമ്മേളനം.
രാവിലെ പത്തരയ്ക്കു ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ തുടര്‍ന്ന് എട്ടു വിഷയങ്ങളെ അധികരിച്ചുള്ള സെഷനുകള്‍ നടക്കും.
1. പഠിതാക്കളെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസത്തിനായി ബോധനശാസ്ത്രം മെച്ചപ്പെടുത്തുക- ഓരോരുത്തര്‍ക്കും അനുയോജ്യമായ വിധം പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനായി നിര്‍മിത ബുദ്ധിയുടെ ഉപയോഗം.
2. തൊഴില്‍ തേടലില്‍നിന്നു തൊഴില്‍ സൃഷ്ടിക്കലിലേക്ക്- നൂതനാശയങ്ങളുടെ കടന്നുവരവും സംരംഭകത്വും മെച്ചപ്പെടുത്തല്‍.
3. ഗവേഷണത്തിന്റെ മേന്മ മെച്ചപ്പെടുത്തല്‍- ഇന്ത്യയുടെ ആവശ്യകതകള്‍ക്ക് ഊന്നല്‍.
4. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കല്‍- വായനശാലകള്‍ പങ്കുവെക്കല്‍, അറിവു കൈമാറല്‍ തുടങ്ങി അക്കാദമിക വിഭവങ്ങള്‍ സമാഹരിക്കല്‍.
5. ഉള്‍ച്ചേര്‍ത്തുള്ളതും സമന്വിതവുമായ ക്യാംപസുകള്‍ നിര്‍മിക്കല്‍- വിദ്യാര്‍ഥികള്‍ക്കു ക്യാംപസുമായി വൈകാരിക ബന്ധം വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കല്‍.
6. പങ്കാളിത്ത ഭരണ മാതൃകകള്‍- ഭരണനടപടികളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തിനു സൗകര്യമൊരുക്കല്‍.
7. സുദൃഢമായ സാമ്പത്തിക മാതൃകകള്‍ കെട്ടിപ്പടുക്കല്‍- പൂര്‍വവിദ്യാര്‍ഥികളില്‍നിന്നും കോര്‍പറേറ്റ് മേഖലയിലെ സി.എസ്.ആറില്‍നിന്നും ഫണ്ട് ലഭ്യമാക്കുക വഴി ഗവണ്‍മെന്റ് ലഭ്യമാക്കുന്ന വിഭവങ്ങളിലുള്ള ന്യൂനത പരിഹരിക്കുക.
8. പ്രാപഞ്ചിക മൂല്യങ്ങളും ജീവിതനൈപുണ്യവും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക വഴി മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കല്‍.
മനുഷ്യ വിഭവശേഷി വികസന മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ അധ്യക്ഷത വഹിക്കുന്ന സമാപനച്ചടങ്ങില്‍ പരസ്പരം അംഗീകരിച്ച പ്രവര്‍ത്തന പദ്ധതിയെക്കുറിച്ച് എട്ടു ഗ്രൂപ്പുകളും അവതരണം നടത്തും. ഇതിനെ അധികരിച്ചു സമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന സമഗ്രമായ കര്‍മപദ്ധതി രൂപപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.
Published By : Admin |
September 28, 2018 | 12:24 IST
Login or Register to add your comment
Explore More
ജനപ്രിയ പ്രസംഗങ്ങൾ
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Media Coverage
India is reshaping strategy through diversified trade, stronger self-reliance, deeper partnerships
Nm on the go
Always be the first to hear from the PM. Get the App Now!
PM shares a Sanskrit Subhashitam highlighting the importance of complete and scientifically grounded knowledge
February 18, 2026
Prime Minister Shri Narendra Modi today shared a Sanskrit Subhashitam highlighting the importance of complete and scientifically grounded knowledge. Such a complete true wisdom leads an individual to fullness, Clarity and the supreme realisation of truth.
The PM quoted an ancient Sanskrit verse on X:
“ज्ञानं तेऽहं सविज्ञानमिदं वक्ष्याम्यशेषतः।
यज्ज्ञात्वा नेह भूयोऽन्यज्ज्ञातव्यमवशिष्यते।।”
ज्ञानं तेऽहं सविज्ञानमिदं वक्ष्याम्यशेषतः।
— Narendra Modi (@narendramodi) February 18, 2026
यज्ज्ञात्वा नेह भूयोऽन्यज्ज्ञातव्यमवशिष्यते।। pic.twitter.com/049Uzejn2H
