ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ മൈക്കിള്‍ ഹോള്‍നെസ്സ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ടെലഫോണില്‍ വിളിച്ച് ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനം അറിയിച്ചു.

ഊഷ്മളമായ ആശംസകള്‍ക്കും നേരത്തെ അയച്ച അഭിനന്ദന കത്തിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രീ. ഹോള്‍നെസ്സിന് നന്ദി അറിയിച്ചു. ജമൈക്കയുമായും മൊത്തം കരീബിയന്‍ മേഖലയുമായുമുള്ള ബന്ധങ്ങളില്‍ ഇന്ത്യ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാരികോം വികസന നിധിയില്‍ ഒരു അന്താരാഷ്ട്ര വികസന പങ്കാളിയാകാന്‍ ഈ വര്‍ഷം ആദ്യം ഇന്ത്യ കൈക്കൊണ്ട തീരുമാനത്തിലേയ്ക്ക് നയിച്ചത് ഈ മേഖലയുമായി ആഴത്തിലുള്ള സാമ്പത്തിക സഹകരണത്തിനായുള്ള ശക്തമായ ആഗ്രഹമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജമൈക്കയും, കരീബിയനുമായുള്ള ബന്ധത്തില്‍ ഇന്ത്യ കൊടുക്കുന്ന ഊന്നലിനെ പ്രധാനമന്ത്രി ഹോള്‍നെസ്സ് സ്വാഗതം ചെയ്തു. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നത് ഉള്‍പ്പെടെ ഉഭയകക്ഷി താല്‍പ്പര്യമുള്ള എല്ലാ മേഖലകളിലും ഈ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദിയുമൊത്ത് പ്രവര്‍ത്തിക്കാനുള്ള തന്റെ ശക്തമായ ആഗ്രഹം ശ്രീ. ഹോള്‍നെസ്സ് ആവര്‍ത്തിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance

Media Coverage

India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 19
June 19, 2026

Appreciation for India’s Domestic Growth and Rising Global Influence under PM Modi’s Leadership