യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ അസമിലെ ചരായ്ദിയോ മൈദാം ഇടം നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്തം സന്തോഷകരവും അഭിമാനകരവുമാണെന്ന് ശ്രീ മോദി പറഞ്ഞു.

പൂർവികരോട് അങ്ങേയറ്റം ആദരം പ്രകടിപ്പിക്കുന്ന മഹത്തായ അഹോം സംസ്കാരത്തെയാണ് ചരായ്ദിയോയിലെ മൈദാമുകൾ പ്രകടമാക്കുന്നതെന്നു ശ്രീ മോദി കൂട്ടിച്ചേർത്തു.

“ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്തം സന്തോഷകരവും അഭിമാനകരവുമാണിത്!

ചരായ്ദിയോയിലെ മൈദാമുകൾ മഹത്തായ അഹോം സംസ്കാരം പ്രദർശിപ്പിക്കുന്നു. പൂർവികരെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒന്നാണിത്. മഹത്തായ അഹോം ഭരണത്തെയും സംസ്കാരത്തെയുംകുറിച്ച് കൂടുതൽ പേർ പഠിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

മൈദാമുകൾ ലോകപൈതൃക പട്ടികയുടെ ഭാഗമായതിൽ സന്തോഷം.” - ലോക പൈതൃക പട്ടികയെക്കുറിച്ചുള്ള യുനെസ്‌കോയുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ചു പ്രധാനമന്ത്രി കുറിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India car sales to hit 4.7 million in FY26 despite bumps

Media Coverage

India car sales to hit 4.7 million in FY26 despite bumps
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 16
March 16, 2026

Thoughtful Strength: Balancing Security, Growth, and Autonomy Under PM Modi's Leadership