127 വർഷങ്ങൾക്ക് ശേഷം ഭഗവാൻ ബുദ്ധന്റെ പവിത്രമായ പിപ്രഹ്വ തിരുശേഷിപ്പുകൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് അഭിമാനകരവും സന്തോഷപൂരിതവുമായ നിമിഷമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വികാസ് ഭി വിരാസത് ഭിയുടെ (വികസനത്തോടൊപ്പം പൈതൃകവും) ആശയത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രസ്താവനയിൽ, ഭഗവാൻ ബുദ്ധന്റെ പ്രബോധനങ്ങളോട് ഇന്ത്യ പുലർത്തുന്ന ആഴമായ ആദരവും അതിന്റെ ആത്മീയവും ചരിത്രപരവുമായ പൈതൃകം സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും പ്രധാനമന്ത്രി അടിവരയിട്ടു.
എക്സിലെ ഒരു ത്രെഡ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“നമ്മുടെ സാംസ്കാരിക പൈതൃകത്തിന് ആഹ്ലാദകരമായ ഒരു ദിവസം!
127 വർഷങ്ങൾക്ക് ശേഷം ഭഗവാൻ ബുദ്ധന്റെ പവിത്രമായ പിപ്രാഹ്വ തിരുശേഷിപ്പുകൾ നാട്ടിലെത്തിയത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. ഭഗവാൻ ബുദ്ധനുമായും അദ്ദേഹത്തിന്റെ മഹത്തായ പ്രബോധനങ്ങളുമായും ഇന്ത്യയുടെ അടുത്ത ബന്ധത്തെ ഈ പുണ്യ തിരുശേഷിപ്പുകൾ എടുത്തുകാണിക്കുന്നു. നമ്മുടെ മഹത്തായ സംസ്കാരത്തിന്റെ വിവിധ വശങ്ങൾ സംരക്ഷിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെയും ഇത് വ്യക്തമാക്കുന്നു. #VikasBhiVirasatBhi”
“പിപ്രാഹ്വ തിരുശേഷിപ്പുകൾ 1898-ൽ കണ്ടെത്തിയെങ്കിലും കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് കടത്തികൊണ്ടുപോയതായി കാണാൻ കഴിയും. ഈ വർഷം ആദ്യം ഒരു അന്താരാഷ്ട്ര ലേലത്തിൽ അവ പ്രത്യക്ഷപ്പെട്ടപ്പോൾ, അവ നാട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ഉറപ്പാക്കാൻ ഇന്ത്യ ഗവൺമെൻറ് പ്രവർത്തിച്ചു. ഈ ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.”
A joyous day for our cultural heritage!
— Narendra Modi (@narendramodi) July 30, 2025
It would make every Indian proud that the sacred Piprahwa relics of Bhagwan Buddha have come home after 127 long years. These sacred relics highlight India’s close association with Bhagwan Buddha and his noble teachings. It also… pic.twitter.com/RP8puMszbW


