തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ഡിഎൻഎയിൽ അധിഷ്ഠിതമായ കോവിഡ് വാക്സിൻ സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക് സന്ദർശിച്ചു.
”സൈഡസ് കാഡില തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ഡിഎൻഎയിൽ അധിഷ്ഠിതമായ വാക്സിൻ സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയുന്നതിനായി സൈഡസ് ബയോടെക് പാർക്ക് സന്ദർശിച്ചു. ഇതിൻറെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിച്ചു. ഈ ഉദ്യമത്തെ സഹായിക്കുന്നതിനായി ഇന്ത്യാ ഗവണ്മെൻറ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.”, പ്രധാനമന്ത്രി ഒരു ട്വീറ്റിൽ പറഞ്ഞു.
Visited the Zydus Biotech Park in Ahmedabad to know more about the indigenous DNA based vaccine being developed by Zydus Cadila. I compliment the team behind this effort for their work. Government of India is actively working with them to support them in this journey. pic.twitter.com/ZIZy9NSY3o
— Narendra Modi (@narendramodi) November 28, 2020