പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബർ 19 ന് ഉത്തർപ്രദേശിലെ ഝാൻസി സന്ദർശന വേളയിൽ, , പ്രതിരോധ മേഖലയിലെ ഒന്നിലധികം സംരംഭങ്ങൾ ആരംഭിക്കുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. '‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി നവംബർ 17 മുതൽ 19 വരെ ഝാൻസിയിൽ നടക്കുന്ന ‘രാഷ്ട്ര രക്ഷാ സമർപ്പൺ പർവ്’ പരിപാടിയിലാണ് വൈകിട്ട് 5:15 ന് ഈ സംരംഭങ്ങൾക്കു തുടക്കം കുറിക്കുന്നത്.
പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരതിന് ഊന്നൽ നൽകുന്നതിനായി, തദ്ദേശീയമായി രൂപകല്പന ചെയ്തതും വികസിപ്പിച്ചതുമായ ഉപകരണങ്ങൾ സായുധ സേനാ മേധാവികൾക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി കൈമാറും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) രൂപകല്പന ചെയ്ത് വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) വ്യോമസേനാ മേധാവിക്കും, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ രൂപകല്പന ചെയ്ത് വികസിപ്പിച്ച ഡ്രോണുകൾ/യുഎവികൾ കരസേനാ മേധാവിക്കും, ഡി ആർ ഡി ഓ രൂപകല്പന ചെയ്യുകയും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നാവിക കപ്പലുകൾക്കായുള്ള അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് നാവികസേനാ മേധാവിക്കുള്ള ക്കും കൈമാറും. ഫലപ്രദമായ പോരാട്ട റോളുകൾക്കായി നൂതന സാങ്കേതികവിദ്യകളും സ്റ്റെൽത്ത് ഫീച്ചറുകളും എൽസിഎച്ച് ഉൾക്കൊള്ളുന്നു. ഇന്ത്യൻ സായുധ സേനയുടെ ഇന്ത്യൻ യുഎവികളുടെ വിന്യാസം ഇന്ത്യൻ ഡ്രോൺ വ്യവസായ ആവാസവ്യവസ്ഥയുടെ വളരുന്ന പക്വതയുടെ തെളിവാണ്. ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ തുടങ്ങിയ വിവിധ നാവിക കപ്പലുകളിൽ അഡ്വാൻസ്ഡ് ഇഡബ്ല്യു സ്യൂട്ട് ഉപയോഗിക്കും.
യുപി പ്രതിരോധ വ്യവസായ ഇടനാഴിയിലെ ഝാൻസി നോഡിൽ 400 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും . ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കായുള്ള പ്രൊപ്പൽഷൻ സിസ്റ്റം നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കുന്നത് ഭാരത് ഡൈനാമിക്സ് ലിമിറ്റഡാണ് .
എൻ സി സി പൂർവ്വ കേഡറ്റുകളെഎൻ സി സി യുമായി വീണ്ടും ബന്ധിപ്പിക്കുന്നതിന് പ്രാപ്തമാക്കുന്നതിന് ഒരു ഔപചാരിക വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി എൻ സി സി അലുമ്‌നി അസോസിയേഷൻ ആരംഭിക്കും. അസോസിയേഷൻ എൻസിസിയുടെ ലക്ഷ്യങ്ങൾ മെച്ചപ്പെടുത്തുകയും രാഷ്ട്രനിർമ്മാണത്തിൽ സഹായിക്കുകയും ചെയ്യും. മുൻ എൻസിസി കേഡറ്റായ പ്രധാനമന്ത്രിയെ അസോസിയേഷന്റെ ആദ്യ അംഗമായി എൻറോൾ ചെയ്യുന്നതിന് ഇത് സാക്ഷ്യം വഹിക്കും.
എൻസിസിയുടെ മൂന്ന് വിഭാഗങ്ങൾക്കും സിമുലേഷൻ പരിശീലന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൻസിസി കേഡറ്റുകൾക്കായുള്ള സിമുലേഷൻ പരിശീലനത്തിന്റെ ദേശീയ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എൻസിസിയുടെ ആർമി വിംഗിനായി റൈഫിൾ ഫയറിംഗ് സിമുലേറ്ററുകൾ, എയർ വിംഗിനായി മൈക്രോലൈറ്റ് ഫ്ളൈയിംഗ് സിമുലേറ്ററുകൾ, നേവൽ വിംഗിനായി റോവിംഗ് സിമുലേറ്ററുകൾ എന്നിവ സജ്ജീകരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
ദേശീയ യുദ്ധ സ്മാരകത്തിൽ രക്തസാക്ഷികൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാൻ ലളിതമായൊരു ബട്ടൺ ക്ലിക്കിലൂടെ സന്ദർശകരെ പ്രാപ്തരാക്കുന്ന റിയാലിറ്റി പവർഡ് ഇലക്ട്രോണിക് കിയോസ്‌കുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.



