പങ്കിടുക
 
Comments

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര  മോദി  നാളെ (2021 ആഗസ്റ്റ് 12 ന് ) ഉച്ചയ്ക്ക്  12.30 ന്  നാരീ ശക്തിയിലൂടെ   ‘ആത്മനിർഭാരത  സംവാദ’ത്തിൽ പങ്കെടുക്കും . ദീനദയാൽ അന്ത്യോദയ യോജന-നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌സ് മിഷന്  (ഡി എ വൈ -എൻ ആർ എൽ എം) കീഴിലുള്ള  വനിതാ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾ/കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺസ്  എന്നിവരുമായി  വീഡിയോ കോൺഫറൻസിംഗ് വഴി   പ്രധാനമന്ത്രി. പരിപാടിക്കിടെ  സംവദിക്കും. രാജ്യമെമ്പാടുമുള്ള വനിതാ എസ്എച്ച്ജി അംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാർഷിക ഉപജീവനമാർഗങ്ങളുടെ സാർവത്രികവൽക്കരണത്തെക്കുറിച്ചുള്ള ഒരു കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

നാല്  ലക്ഷത്തിലേറെ  സ്വയം സഹായ ഗ്രൂപ്പുകൾക്ക്  1625 കോടി രൂപയുടെ  മൂലധന സഹായവും പ്രധാനമന്ത്രി  പുറത്തിറക്കും..
 


അതിനുപുറമേ, പ്രാരംഭ മൂലധനമായി   ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ   പിഎംഎഫ്എംഇ  (പിഎം മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ്  ) പദ്ധതിയുടെ കീഴിൽ 7500 സ്വാശ്രയ  അംഗങ്ങൾക്ക് 25 കോടി  രൂപയും ,  ലൈവ്‌ലിഹുഡ്‌സ്   മിഷന്മിഷന്റെ കീഴിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന 75 കർഷക ഉത്പാദക സംഘടനകൾ) 4.13 കോടി  രൂപയും  പുറത്തിറക്കും. 


കേന്ദ്ര ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്; കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ പശുപതി കുമാർ പാരസ്; സംസ്ഥാന-ഗ്രാമീണ വികസന മന്ത്രിമാർ, സാധ്വി നിരഞ്ജൻ ജ്യോതി, ശ്രീ ഫഗ്ഗൻ സിംഗ് കുലസ്‌തെ,  പഞ്ചായത്ത് രാജ്  സഹമന്ത്രി , ശ്രീ കപിൽ മോരേശ്വർ പാട്ടീൽ, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
 
ഡി എ വൈ -എൻ ആർ എൽ എം നെ കുറിച്ച് :

ഡി എ വൈ -എൻ ആർ എൽ എം  ലക്ഷ്യമിടുന്നത് ഗ്രാമീണ പാവപ്പെട്ട കുടുംബങ്ങളെ സ്വയംസഹായ ഗ്രൂപ്പുകളിലേക്ക് ഘട്ടം ഘട്ടമായി അണിനിരത്തുകയും അവരുടെ ഉപജീവനമാർഗം വൈവിധ്യവത്കരിക്കാനും അവരുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്താനും ദീർഘകാല പിന്തുണ നൽകുകയും ചെയ്യുക എന്നതാണ്. മിഷന്റെ മിക്ക ഇടപെടലുകളും കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺസ് (സിആർപി) - കൃഷി സഖികൾ, പശു സഖികൾ, ബാങ്ക് സഖികൾ, ബീമാ സഖികൾ, ബാങ്കിംഗ് കറസ്പോണ്ടന്റ് സഖികൾ മുതലായവ പരിശീലിപ്പിച്ച സ്വയം സഹായ ഗ്രൂപ്പുകളിലെ  സ്ത്രീകളാണ് നടപ്പാക്കുകയും പരിപോഷിപ്പിക്കുകയും  ചെയ്യുന്നത്. ഗാർഹിക പീഡനം, സ്ത്രീ വിദ്യാഭ്യാസം, മറ്റ് ലിംഗ സംബന്ധമായ ആശങ്കകൾ, പോഷകാഹാരം, ശുചിത്വം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണത്തിലൂടെയും പെരുമാറ്റത്തിലൂടെയും സ്വയം സഹായ ഗ്രൂപ്പുകളിലെ  സ്ത്രീകളെ  ശാക്തീകരിക്കാനും മിഷൻ ശ്രമിക്കുന്നു. 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
'പരീക്ഷ പേ ചർച്ച 2022'-ൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
PM Modi is the world's most popular leader, the result of his vision and dedication to resolve has made him known globally

Media Coverage

PM Modi is the world's most popular leader, the result of his vision and dedication to resolve has made him known globally
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ജനുവരി 28
January 28, 2022
പങ്കിടുക
 
Comments

Indians feel encouraged and motivated as PM Modi addresses NCC and millions of citizens.

The Indian economy is growing stronger and greener under the governance of PM Modi.