ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരായ 100 ആഴ്ചത്തെ ദേശീയ ജൻ ഭാഗിദാരി കാമ്പെയ്‌നിന് തുടക്കം കുറിക്കാൻ തുടക്കം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഓഗസ്റ്റ് 2-നു രാവിലെ 11-നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാൻ’ ഉദ്ഘാടനം ചെയ്യും. യുവാക്കളെ ലഹരി ഉപയോഗത്തിൽനിന്നു പിന്തിരിപ്പിക്കാനും അവരുടെ പ്രദേശങ്ങളിൽ ആശാവഹമായ സാമൂഹ്യമാറ്റത്തിന്റെ അംബാസഡർമാരാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ലഹരി ഉപയോഗത്തിനെതിരായ 100 ആഴ്ച നീളുന്ന രാജ്യവ്യാപക ജനപങ്കാളിത്ത യജ്ഞത്തിന് ഈ ഉദ്ഘാടനത്തോടെ തുടക്കമാകും. ലഹരിമുക്തസമൂഹം കെട്ടിപ്പടുക്കുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ബോധവൽക്കരണം ശക്തമാക്കുന്നതിനുമായി ഈ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തുടനീളം എല്ലാ ഞായറാഴ്ചകളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. കായികമത്സരങ്ങൾ, വാക്കത്തണുകൾ, ധ്യാനസെഷനുകൾ, സാംസ്കാരിക പരിപാടികൾ, ബോധവൽക്കരണ യജ്ഞങ്ങൾ, തെരുവുനാടകങ്ങൾ, ചർച്ചകൾ, ചിത്രരചനാ മത്സരങ്ങൾ, സമൂഹ പങ്കാളിത്ത പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടും.

ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ കൂട്ടായ മുന്നേറ്റം സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, പൗരസമൂഹ സംഘങ്ങൾ, വ്യാവസായിക കൂട്ടായ്മകൾ, ആത്മീയ സംഘടനകൾ എന്നിവയെ പൊതുപ്ലാറ്റ്‌ഫോമിൽ അണിനിരത്തി, ജനപങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഈ ഉദ്യമം ലക്ഷ്യമിടുന്നു.

രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കേന്ദ്രങ്ങളിൽനിന്നുള്ള യുവാക്കൾ ഈ പരിപാടിയിൽ പങ്കാളികളാകും. മൈ ഭാരത് സന്നദ്ധപ്രവർത്തകർ, മൈ ഭാരത് നാഷണൽ സർവീസ് സ്‌കീം (NSS) സന്നദ്ധപ്രവർത്തകർ, യൂത്ത് ക്ലബ്ബുകൾ, വിദ്യാലയങ്ങൾ, കോളേജുകൾ, സർവകലാശാലകൾ, സന്നദ്ധസംഘടനകൾ, വ്യവസായ സംഘടനകളുടെ യുവജന വിഭാഗങ്ങൾ, 125-ലധികം ആത്മീയ സംഘടനകൾ എന്നിവർ ഓൺലൈനിലൂടെ ഈ പരിപാടിയിൽ പങ്കാളികളാകും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'BRICS 2026 becomes major Bharat achievement for PM Narendra Modi'

Media Coverage

'BRICS 2026 becomes major Bharat achievement for PM Narendra Modi'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 15
September 15, 2026

A Mandate of Performance: Civic Wins, IPO Surge and Neighbourly Power Reflect Faith in PM Modi’s Leadership