9-ാമത് ജി20 പാർലമെന്ററി സ്പീക്കേഴ്‌സ് ഉച്ചകോടി (പി20) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ യശോഭൂമിയിൽ 2023 ഒക്‌ടോബർ 13-ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ  വിശാലമായ ചട്ടക്കൂടിന് കീഴിൽ ഇന്ത്യൻ പാർലമെന്റാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഇന്ത്യയുടെ G20 പ്രസിഡൻസിയുടെ പ്രമേയത്തിന് അനുസൃതമായി, 9-ാമത് P20 ഉച്ചകോടിയുടെ വിഷയം "ഒരു ഭൂമി, ഒരു കുടുംബം, ഒരേ ഭാവി എന്നിവയ്ക്കുള്ള പാർലമെന്റുകൾ" എന്നതാണ്. ചടങ്ങിൽ ജി20 അംഗങ്ങളുടെ പാർലമെന്റ് സ്പീക്കർമാരും ക്ഷണിക്കപ്പെട്ട രാജ്യങ്ങളും പങ്കെടുക്കും. 2023 സെപ്റ്റംബർ 9-10 തീയതികളിൽ നടക്കുന്ന ന്യൂഡൽഹി ജി20 നേതാക്കളുടെ ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയൻ ജി20-ൽ അംഗമായതിന് ശേഷം ആദ്യമായി പാൻ-ആഫ്രിക്കൻ പാർലമെന്റ് പി20 ഉച്ചകോടിയിൽ പങ്കെടുക്കും.

ഈ പി20 ഉച്ചകോടിയിലെ തീമാറ്റിക് സെഷനുകൾ ഇനിപ്പറയുന്ന നാല് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും - പബ്ലിക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ജനങ്ങളുടെ ജീവിതത്തിൽ പരിവർത്തനം; സ്ത്രീകൾ നയിക്കുന്ന വികസനം; എസ്ഡിജികളുടെ ത്വരിതപ്പെടുത്തൽ ; സുസ്ഥിര ഊർജ്ജ സംക്രമണം.

പ്രകൃതിയുമായി ഇണങ്ങിയുള്ള ഹരിതവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള സംരംഭങ്ങളെ കുറിച്ച് കൂടിയാലോചിക്കുന്നതിനായി  2023 ഒക്‌ടോബർ 12-ന് ലൈഫ് (പരിസ്ഥിതിക്കായുള്ള  ജീവിതശൈലി) സംബന്ധിച്ച ഒരു പ്രീ-സമ്മിറ്റ് പാർലമെന്ററി ഫോറവും നടക്കും.q

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Teachers: The artists of education

Media Coverage

Teachers: The artists of education
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 7
September 07, 2026

Vasudhaiva Kutumbakam in Action: Tech Hub, Border Villages, Global Leadership by PM Modi