വിവിധ തലങ്ങളിലുള്ള ക്രമസമാധാന-ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും
ക്രമസമാധാനത്തിന്റെയും സുരക്ഷയുടെയും ഭാവി കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 6നും 7നും ജയ്പുരിലെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന 2023-ലെ പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ/ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കും.

2024 ജനുവരി 5 മുതല്‍ 7 വരെ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, പൊലീസിലെ സാങ്കേതിക വിദ്യ, ഭീകരവാദ വിരുദ്ധ വെല്ലുവിളികള്‍, ഇടത് തീവ്രവാദം, ജയില്‍ പരിഷ്‌കരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രമസമാധാന-ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സംബന്ധിച്ച ചര്‍ച്ചകളാണ് സമ്മേളനത്തിന്റെ മറ്റൊരു പ്രധാന അജണ്ട. കൂടാതെ നിര്‍മ്മിത ബുദ്ധി, ഡീപ്‌ഫേക്ക് മുതലായ പുതിയ സാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അവ കൈകാര്യം ചെയ്യാനുള്ള വഴികളും ക്രമസമാധാന പാലനത്തിന്റെയും സുരക്ഷയുടെയും ഭാവി വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. വ്യക്തമായ പ്രവര്‍ത്തന ആശയങ്ങള്‍ തിരിച്ചറിയാനും അവയുടെ പുരോഗതി നിരീക്ഷിക്കാനുമുള്ള അവസരവും സമ്മേളനം നല്‍കുന്നു, ഇത് എല്ലാ വര്‍ഷവും പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കുന്നു.

ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലെ പൊലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞ വിഷയങ്ങളിലെ വിപുലമായ ചര്‍ച്ചകളുടെ പരിസമാപ്തിയാണ് സമ്മേളനം. സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്നുള്ള മികച്ച രീതികള്‍ ഓരോ വിഷയത്തിന് കീഴിലും സമ്മേളനത്തില്‍ അവതരിപ്പിക്കും, അതുവഴി സംസ്ഥാനങ്ങള്‍ക്ക് പരസ്പരം പഠിക്കാനാകും.

2014 മുതല്‍ ഡിജിപി സമ്മേളനത്തില്‍ പ്രധാനമന്ത്രി അതീവ താല്‍പ്പര്യം കാണിച്ചിരുന്നു. മുമ്പത്തെ പ്രധാനമന്ത്രിമാരുടെ പ്രതീകാത്മക സാന്നിധ്യത്തില്‍ നിന്ന് വ്യത്യസ്തമായി, അദ്ദേഹം സമ്മേളനത്തിന്റെ എല്ലാ പ്രധാന സെഷനുകളിലും പങ്കെടുത്തു. പ്രധാനമന്ത്രി എല്ലാ നിര്‍ദ്ദേശങ്ങളും ക്ഷമയോടെ കേള്‍ക്കുക മാത്രമല്ല, പുതിയ ആശയങ്ങള്‍ ഉയര്‍ന്നുവരുന്നതിനായി സ്വതന്ത്രവും അനൗപചാരികവുമായ ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേക വിഷയങ്ങളില്‍ അധിഷ്ഠിതമായ തുറന്ന ചര്‍ച്ചകള്‍ പ്രഭാതഭക്ഷണ-ഉച്ചഭക്ഷണ-അത്താഴ വേളകളില്‍ നടത്തുന്നതും ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. രാജ്യത്തെ ബാധിക്കുന്ന പ്രധാന ക്രമസമാധന, ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുമായി പങ്കിടാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് അവസരമൊരുക്കും.

രാജ്യത്തുടനീളം 2014 മുതല്‍ വാര്‍ഷിക ഡിജിപി സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. 2014-ല്‍ ഗുവാഹത്തിയിലാണ് സമ്മേളനം സംഘടിപ്പിച്ചത്. 2015-ല്‍ റാണ്‍ ഓഫ് കച്ചിലെ ധോര്‍ഡോ; 2016-ല്‍ ഹൈദരാബാദ് ദേശീയ പൊലീസ് അക്കാദമി; 2017-ല്‍ ടെക്കന്‍പുര്‍ ബിഎസ്എഫ് അക്കാദമി;  2018-ല്‍ കേവഡിയ; 2019-ല്‍ പൂനെ ഐസർ ; 2021-ല്‍ ലഖ്‌നൗവിലെ പൊലീസ് ആസ്ഥാനം; 2023-ല്‍ ഡല്‍ഹിയിലെ പിയുഎസ്എയിലെ ദേശീയ കാര്‍ഷിക ശാസ്ത്ര സമുച്ചയം എന്നിവിടങ്ങളില്‍ സമ്മേളനം നടന്നു. ഈ പാരമ്പര്യം തുടര്‍ന്നാണ് ഈ വര്‍ഷം ജയ്പുരില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.

സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സഹമന്ത്രി, കാബിനറ്റ് സെക്രട്ടറി, കേന്ദ്ര ഗവണ്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാര്‍, കേന്ദ്ര സായുധ പോലീസ് സേനകളുടെയും കേന്ദ്ര പോലീസ് സംഘടനകളുടെയും തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India to add 100 merchant ships to its fleet in 5 years: Sarbananda Sonowal

Media Coverage

India to add 100 merchant ships to its fleet in 5 years: Sarbananda Sonowal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി ഓഗസ്റ്റ് 27ന് ഖേലോ ഇന്ത്യ ഡയലോഗിൽ യുവാക്കളെ അഭിസംബോധന ചെയ്യും
August 26, 2026
ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവ നേതൃത്വം, പൗര ഉത്തരവാദിത്വം, സന്നദ്ധസേവനം, ശാരീരികക്ഷമത, രാഷ്ട്രനിർമാണം എന്നിവയെ ഒരു വേദിയിൽ അണിനിരത്തും
ഖേലോ ഇന്ത്യ ഡയലോഗിൻ്റെ ഭാഗമായി നടക്കുന്ന ‘യുവസംവാദം’ കായികരംഗം, ഒളിമ്പിക്സ് സ്വപ്നങ്ങൾ, യുവ നേതൃത്വം, വികസിത ഇന്ത്യ, ലഹരിമുക്ത യുവത എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 27-നു പകൽ 11-നു വീഡിയോ കോൺഫറൻസിങ് വഴി ഖേലോ ഇന്ത്യ ഡയലോഗിനെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ കായിക മുന്നേറ്റവുമായി യുവാക്കളെ കൂടുതൽ അടുപ്പിക്കുക, കായികസ്വപ്നങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കുക, യുവാക്കളുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണു പരിപാടിയുടെ ലക്ഷ്യം.

‘മേരാ യുവ ഭാരത്’ (MY Bharat) സംഘടിപ്പിക്കുന്ന പരിപാടി 2026-ലെ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായാണു നടത്തുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി, ഓരോ ജില്ലയിലെയും രണ്ടു കോളേജുകളിലെ യുവാക്കളുടെ പങ്കാളിത്തത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വികസന കാര്യപരിപാടിയുടെ കാതലിൽ യുവാക്കളുടെ അഭിലാഷങ്ങൾക്കു പ്രാധാന്യം നൽകുന്നതിനൊപ്പം, കായികക്ഷമതയും അച്ചടക്കവും കായികമേഖലയിൽ മുന്നിട്ടുനിൽക്കുന്നതുമായ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണു പരിപാടി.

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവജന നേതൃത്വം, പൗരബോധം, സന്നദ്ധസേവനം, കായികക്ഷമത, രാഷ്ട്രനിർമാണം എന്നീ മേഖലകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരും. രാജ്യത്തിന്റെ കായിക അഭിലാഷങ്ങളുമായി നേരിട്ടു സംവദിക്കാൻ യുവാക്കൾക്ക് ഇതവസരമൊരുക്കും. അതോടൊപ്പം, ഇന്ത്യയുടെ യുവജന-കായിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള തുടർച്ചയായ സംവാദത്തിന്റെ ഭാഗമാകാൻ അവരുടെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അവസരം ലഭിക്കുകയുംചെയ്യും.

ദേശീയ പരിപാടിയുടെ ഭാഗമായി യുവജന പങ്കാളികൾ, MY ഭാരത് സന്നദ്ധപ്രവർത്തകർ, പ്രാദേശിക കായികതാരങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രാദേശിക സംവാദങ്ങളും നടക്കും. കായികരംഗത്തോടു താൽപ്പര്യമുള്ള യുവാക്കൾക്ക് ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളുമായും മെഡൽ ജേതാക്കളുമായും നേരിട്ടു സംവദിക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പരിപാടിയുടെ പ്രധാന ഘടകമായിരിക്കും ‘യുവസംവാദം’. ഇതിലൂടെ യുവജന പങ്കാളികൾക്ക് ആശയങ്ങളും കാഴ്ചപ്പാടുകളും അഭിലാഷങ്ങളും സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. അഞ്ച് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സംവാദം:

* മെച്ചപ്പെട്ട സൗകര്യങ്ങൾ, പരിശീലനം, കായികശാസ്ത്രം, ഏവരെയും ഉൾക്കൊള്ളൽ എന്നിവയിലൂടെ ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയ്ക്കു കൂടുതൽ കരുത്തേകൽ;
* ശാസ്ത്രീയമായ പ്രതിഭാന്വേഷണം, സുതാര്യമായ തെരഞ്ഞെടുപ്പ്, ദീർഘകാലാടിസ്ഥാനത്തിൽ കായികതാരങ്ങളെ വളർത്തിയെടുക്കൽ എന്നിവയിലൂടെ 2036ലെ ഒളിമ്പിക്സിനായി കായിക പ്രതിഭകളെ പരിപോഷിപ്പിക്കൽ;
* ഭരണതലവേദികളിലൂടെയും MY ഭാരതിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിലൂടെയും യുവജന നേതാക്കളെ സൃഷ്ടിക്കൽ;
* പൗരബോധം, ഭാവിയെ നേരിടാൻ സജ്ജമായ കഴിവുകൾ, ചിട്ടയായ സന്നദ്ധപ്രവർത്തനം എന്നിവ വളർത്തിയെടുത്തു വികസിത ഇന്ത്യക്കായി യുവാക്കളെ ശാക്തീകരിക്കൽ;
* കായികരംഗവും സഹപാഠി കൂട്ടായ്മകളും പ്രയോജനപ്പെടുത്തി ലഹരിദുരുപയോഗത്തിനെതിരെ പോരാടുന്ന ‘ലഹരിമുക്ത യുവജന’ പ്രസ്ഥാനത്തിന് പ്രോത്സാഹനം നൽകൽ. പ്രധാനമന്ത്രി 2026 ഓഗസ്റ്റ് രണ്ടിനാരംഭിച്ച 100 ആഴ്ച നീളുന്ന രാജ്യവ്യാപക യജ്ഞത്തിന്റെ ഭാഗമായി ആഴ്ചതോറും സംഘടിപ്പിക്കുന്ന ജനപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ ഈ ശ്രമങ്ങൾക്കു കൂടുതൽ കരുത്തേകും.