കേന്ദ്ര ബജറ്റിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രധാന വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബജറ്റാനന്തര വെബിനാർ പരമ്പരയിലെ ആദ്യത്തേതാണിത്

"വികസിത ഭാരതത്തിനായുള്ള സാങ്കേതികവിദ്യ, പരിഷ്കാരങ്ങൾ, ധനകാര്യം" എന്ന വിഷയത്തിലുള്ള ബജറ്റാനന്തര വെബിനാറിനെ ഫെബ്രുവരി 27-ന് രാവിലെ 11:30-ഓടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്യും. പൊതു മൂലധനം, അടിസ്ഥാന സൗകര്യ വികസനം, ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങൾ, സാമ്പത്തിക മേഖലയുടെ ഘടന, മൂലധന വിപണിയുടെ വിപുലീകരണം, നികുതി പരിഷ്കാരങ്ങളിലൂടെ ജീവിത സൗകര്യം മെച്ചപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ വെബിനാറിൽ ഉൾപ്പെടും.

2026-27 ലെ കേന്ദ്ര ബജറ്റിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രധാന വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബജറ്റാനന്തര വെബിനാർ പരമ്പരയിലെ   ആദ്യത്തേതാണിത്. മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നതിനും, വിവിധ പങ്കാളികളുടെ പ്രായോഗിക അനുഭവങ്ങളും ഉൾക്കാഴ്ചകളും പ്രയോജനപ്പെടുത്തി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഈ വെബിനാറുകൾ ലക്ഷ്യമിടുന്നു. പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വ്യവസായം, സാമ്പത്തിക സ്ഥാപനങ്ങൾ, വിപണി തുടങ്ങിയ മേഖലകളിലെ പങ്കാളികൾ, ഗവണ്മെന്റ്, നിയന്ത്രണ ഏജൻസികൾ, അക്കാദമിക് വിദഗ്ധർ എന്നിവരെ ഈ വെബിനാർ ഒന്നിച്ചൊരു വേദിയിൽ എത്തിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Auckland's Sky Tower lights up in India's tricolour as PM Modi begins historic New Zealand visit

Media Coverage

Auckland's Sky Tower lights up in India's tricolour as PM Modi begins historic New Zealand visit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 11
July 11, 2026

Record Exports, Record Investments, Record Pride: India’s Rise Under PM Modi is Multi-Dimensional