ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ അനുമോദനങ്ങളും ആശംസകളും നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

നേപ്പാൾ പ്രധാനമന്ത്രിയുടെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:

"നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി പ്രധാനമന്ത്രി @kpsharmaoli. ഇന്ത്യ, റിപ്പബ്ലിക്കിന്റെ 75 വർഷം പൂർത്തിയാക്കുമ്പോൾ  ഇരു രാജ്യങ്ങളിലെയും നമ്മുടെ ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ, ചരിത്രപരമായ ബന്ധങ്ങളെയും ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. വരും കാലങ്ങളിൽ അത് കൂടുതൽ വളർച്ച പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."

 

മാലിദ്വീപ് പ്രസിഡന്റിന്റെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

"ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്നതിന് പ്രസിഡന്റ് @MMuizsu-ന് നന്ദി. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തെക്കുറിച്ചുള്ള നിങ്ങളുടെ വികാരം ഞാൻ പൂർണ്ണമായും പങ്കുവയ്ക്കുന്നു. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ഈ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”

 

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ എക്‌സിലെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു :

“ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികത്തിൽ നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് എന്റെ സുഹൃത്ത് PM @tsheringtobgay-ന് നന്ദി. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും സവിശേഷവുമായ പങ്കാളിത്തത്തെയും ഞങ്ങൾ വളരെയധികം വിലമതിക്കുന്നു.”

 

നേപ്പാളിന്റെ മുൻ പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു :

“ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ @SherBDeuba, നിങ്ങളുടെ ദയാപൂർണ്ണമായ ആശംസകൾക്ക് നന്ദി. നമ്മുടെ ജനങ്ങൾ തമ്മിലുള്ള പുരാതന സൗഹൃദബന്ധങ്ങൾ കൂടുതൽ അഭിവൃദ്ധിപ്പെടുകയും ശക്തമാവുകയും ചെയ്യട്ടെ.”

 

മാലിദ്വീപ് മുൻ പ്രസിഡന്റിന്റെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:

“ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ താങ്കളുടെ ഹൃദയംഗമമായ ആശംസകൾക്ക് @ibusolih-ന് നന്ദി.”

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Apple grows India foothold, enlists big Indian players as suppliers

Media Coverage

Apple grows India foothold, enlists big Indian players as suppliers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 20
March 20, 2025

Citizen Appreciate PM Modi's Governance: Catalyzing Economic and Social Change