വാരണാസിയിലെ ദേവ് ദീപാവലി മഹോത്സവത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുത്തു.

നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയ മാതാ അന്നപൂര്‍ണ്ണയുടെ വിഗ്രഹം വീണ്ടും ഇവിടെ തിരിച്ചുവരുന്ന മറ്റൊരു പ്രത്യേക അവസരമാണിതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് കാശിയുടെ മഹാഭാഗ്യത്തിന്റെ കാരണമാണ്. നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും ഈ പ്രാചീന വിഗ്രഹങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെയും നമ്മുടെ വിലമതിക്കാനാകാത്ത പൈതൃകത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെയും സംവിധാനത്തിന്റെയും പരിഷ്‌ക്കരണത്തിന്റെ ഏറ്റവും വലിയ പ്രതികമായിരുന്നു ഗുരുനാനാക് ദേവ് ജിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെയും ദേശത്തിന്റെയും താല്‍പര്യത്തിനനുസരിച്ച് എപ്പോഴൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ എങ്ങനെയായലും അനാവശ്യമായ എതിര്‍പ്പുകളുടെ ശബ്ദങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആ പരിഷ്‌ക്കരണത്തിന്റെ സവിശേഷത വ്യക്തമായി കഴിയുമ്പോള്‍ എല്ലാ ശരിയാകും. ഗുരുനാനാക്ക് ദേവ് ജിയുടെ ജീവിതത്തില്‍ നിന്നും ലഭിക്കുന്ന പാഠമാണിതെന്ന് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്.

ഭഗവാന്‍ കാശി വിശ്വനാഥന്റെ അനുഗ്രഹം കൊണ്ട് തനിക്ക് കാശിയിലെ ദീപങ്ങളുടെ ഉത്സവങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ മഹാമാരി സമയത്ത് കാശിയിലെ ജനങ്ങള്‍ പ്രകടിപ്പിച്ച പൊതുസേവനത്തിന്റെ മനോഭാവത്തെ അദ്ദേഹം പ്രശംസിച്ചു.

 

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
2W industry to grow high single digits despite West Asia crisis: Hero

Media Coverage

2W industry to grow high single digits despite West Asia crisis: Hero
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 6
May 06, 2026

New India, New Pride: When Self-Reliance Meets Results — A Tribute to PM Modi