യുഎഇ പ്രസിഡന്റ്, ആദരണീയനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി സംസാരിക്കുകയും, ഈദ് ആശംസകൾ മുൻകൂറായി നേരുകയും ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയും പ്രസിഡന്റും ചർച്ച ചെയ്തു. യുഎഇയിൽ നിരപരാധികളുടെ ജീവഹാനിക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും കാരണമായ എല്ലാ ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ, സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തിൽ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും യോജിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി 'എക്സ്'ൽ കുറിച്ചു:
"എന്റെ സഹോദരൻ, യുഎഇ പ്രസിഡന്റ് ആദരണീയനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും, ഈദ് ആശംസകൾ അദ്ദേഹത്തെ മുൻകൂറായി അറിയിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഞങ്ങൾ ചർച്ച ചെയ്തു. യുഎഇ-യിൽ നിരപരാധികളുടെ ജീവഹാനിക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും കാരണമായ, എല്ലാ ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി ഞാൻ ആവർത്തിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തിൽ ഞങ്ങൾ യോജിച്ചു.
മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരും."
Spoke with my brother HH Sheikh Mohamed bin Zayed Al Nahyan, President of the UAE and conveyed advance Eid greetings.
— Narendra Modi (@narendramodi) March 17, 2026
We discussed the current situation in West Asia. Reiterated India’s strong condemnation of all attacks on the UAE that have resulted in loss of innocent lives…
تحدثتُ مع أخي صاحب السمو الشيخ محمد بن زايد آل نهيان، رئيس دولة الإمارات العربية المتحدة، وتقدمتُ إليه بتهاني العيد مسبقاً.
— Narendra Modi (@narendramodi) March 17, 2026
وقد ناقشنا الأوضاع الراهنة في منطقة غرب آسيا، وجددتُ التأكيد على إدانة الهند الشديدة لجميع الهجمات التي استهدفت دولة الإمارات، والتي أسفرت عن سقوط ضحايا من…


