പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥ് സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു.

എക്സിലെ വ്യത്യസ്ത പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചു:

നമ്മുടെ നാഗരികമായ കരുത്തിന്റെ അഭിമാന പ്രതീകമായ സോമനാഥിൽ എത്തിയതിൽ അനുഗൃഹീതനാണ്. 1026-ൽ സോമനാഥ ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ ആക്രമണത്തിന് ആയിരം വർഷം തികയുന്ന വേളയിൽ രാജ്യം മുഴുവൻ ഒന്നിച്ചുചേരുന്ന സോമനാഥ് സ്വാഭിമാൻ പർവ് (#SomnathSwabhimanParv ) കാലയളവിലാണ് ഈ സന്ദർശനം. ഊഷ്മള സ്വീകരണത്തിന് ജനങ്ങൾക്ക് നന്ദി"

"ജയ് സോമനാഥ്! 

ഇന്നത്തെ സ്വീകരണം വളരെ സവിശേഷമായിരുന്നു."

"ഇന്ന് വൈകുന്നേരം സോമനാഥിൽ വെച്ച് ശ്രീ സോമനാഥ് ട്രസ്റ്റ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സമുച്ചയത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും, സോമനാഥിലേക്കുള്ള തീർത്ഥാടനം കൂടുതൽ അവിസ്മരണീയമാക്കുന്നതിനുള്ള വഴികളും ഞങ്ങൾ അവലോകനം ചെയ്തു."

 

“Jai Somnath!

Today’s welcome was very special.”

 

“In Somnath this evening, chaired a meeting of the Shree Somnath Trust. We reviewed various aspects relating to infrastructure upgradations in the temple complex and ways to make the pilgrimage to Somnath even more memorable.” 

 

“ॐ हमारे वेदों का, शास्त्रों का, पुराणों का, उपनिषदों और वेदांत का सार है। 

ॐ ही ध्यान का मूल है, और योग का आधार है। 

ॐ ही साधना में साध्य है। 

ॐ ही शब्द ब्रह्म का स्वरूप है। 

ॐ से ही हमारे मंत्र प्रारंभ एवं पूर्ण होते हैं।

आज सोमनाथ स्वाभिमान पर्व में 1000 सेकंड्स तक ओंकार नाद के सामूहिक उच्चार का सौभाग्य मिला। उसकी ऊर्जा से अंतर्मन स्पंदित और आनंदित हो रहा है।

ॐ तत् सत्!!”

 

“सोमनाथ स्वाभिमान पर्व के सुअवसर पर सोमनाथ मंदिर परिसर में भव्यता और दिव्यता से भरा ड्रोन शो देखने का सौभाग्य मिला। इस अद्भुत शो में हमारी प्राचीन आस्था के साथ आधुनिक टेक्नोलॉजी का तालमेल हर किसी को मंत्रमुग्ध कर गया। सोमनाथ की पावन धरा से निकला यह प्रकाशपुंज पूरे विश्व को भारत की सांस्कृतिक शक्ति का संदेश दे रहा है।”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Republic Day sales see fastest growth in five years on GST cuts, wedding demand

Media Coverage

Republic Day sales see fastest growth in five years on GST cuts, wedding demand
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ബോഡോ കരാര്‍ ബോഡോ ജനതയ്ക്ക് പുതിയ തുടക്കത്തിന്റെ നാന്ദി കുറിക്കും; അസമിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തും: പ്രധാനമന്ത്രി
January 30, 2020
Bodo Agreement inspired by the mantra of 'Sabka Saath, Sabka Vikas & Sabka Vishwas' and spirit of 'Ek Bharat-Shresth Bharat' : PM
Development of Bodo areas foremost priority of Government; Work has begun on Rs. 1500 crore development package: PM

അസമിന്റെ സമാധാനത്തിനും വികസനത്തിനും ചരിത്രപരമായ അധ്യായമാണ് ബോഡോ കരാര്‍ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ‘ എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന മുദ്രാവാക്യവും ‘ഏകഭാരതം-ശ്രേഷ്ഠഭാരതം’ മുദ്രാവാക്യത്തിന്റെ ഊര്‍ജ്ജവുമാണ് ബോഡോ കരാറിനു പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

‘ആദരണീയനായ ബാപ്പുവിനെ ഇന്ത്യ അദ്ദേഹത്തിന്റെ വിയോഗ ദിനത്തില്‍ സ്മരിക്കുമ്പോള്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും ചരിത്രപരമായ അധ്യായത്തിന് അസം സാക്ഷ്യം വഹിക്കുകയാണ്. അമ്പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം, നമ്മുടെ ബോഡോ സുഹൃത്തുക്കളുമായി ഉണ്ടാക്കിയ കരാര്‍ പുതിയ ഒരു തുടക്കത്തിന് ഇടയാക്കും. ഇത് അസമിന്റെ ഐക്യം, അഖണ്ഡത എന്നിവയെ ശക്തിപ്പെടുത്തുകയും വികസനം കൊണ്ടുവരികയും തിളക്കമാര്‍ന്ന ഭാവിക്ക് കളമൊരുക്കുകയും ചെയ്യും.

‘ബോഡോ സംഘടകളുമായി ഈ കരാര്‍ ഒപ്പുവച്ചതോടെ ബോഡോ മേഖലകളുടെ വികസനം എന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ മുന്‍ഗണനയില്‍ പ്രധാനപ്പെട്ടതായി മാറി. 1500 കോടി രൂപയുടെ സമഗ്ര പാക്കേജിന്റെ പ്രവര്‍ത്തനം തുടങ്ങി. ബുദ്ധിമുട്ടില്ലാതെ ആളുകള്‍ക്ക് ജീവിക്കാന്‍ സാധിക്കുക എന്നതും ബോഡോകള്‍ക്ക് ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്ന് അര്‍ഹമായതെല്ലാം ലഭ്യമാക്കുകയുമാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.

അക്രമത്തിന്റെ പാത ഉപേക്ഷിച്ച് വിട്ടുവീഴ്ചയുടെയും ജനാധിപത്യപരവും ഭരണഘടനാപരവുമായ വഴികള്‍ സ്വീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം സാധ്യമാണ് എന്നതിന്റെ വ്യക്തമായ സന്ദേശമാണ് ബോഡോ സുഹൃത്തുക്കള്‍ സമാധാനത്തിന്റെ പാതയില്‍ നമുക്കൊപ്പം ചേര്‍ന്നതിലൂടെ നല്‍കുന്നത്. ഞാന്‍ എന്റെ ബോഡോ സുഹൃത്തുക്കളെ മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്യുന്നു. ബോഡോ മേഖലകളുടെ വികസനം ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ബാപ്പുവിന്റെ വിയോഗ ദിനമായ ഇന്നാണ് അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ബോഡോ പ്രശ്‌നത്തിനു പരിഹാരമാകുന്നത്. ബോഡോ ഗ്രൂപ്പുകളും ഗവണ്‍മെന്റും തമ്മിലുള്ള കരാര്‍ അസമിന്റെ ഐക്യത്തെയും അഖണ്ഡതയെയും ശക്തിപ്പെടുത്തും. അക്രമം ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പാതയിലേക്കു വന്ന ബോഡോ സുഹൃത്തുക്കളുടെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

അസമിനും രാജ്യത്തെ അക്രമ ബാധിതമായ മറ്റു മേഖലകള്‍ക്കും നമ്മുടെ ബോഡോ സുഹൃത്തുക്കളുമായുള്ള കരാര്‍ ഒരു സന്ദേശമാണ്. അക്രമരഹിതവും ഭയരഹിതവുമായ അന്തരീക്ഷത്തില്‍ മാത്രമേ രാഷ്ട്രത്തിന്റെ വികസനം സാധ്യമാവുകയുള്ളു. ബോഡോ സുഹൃത്തുക്കളുടെ മുഴുവന്‍ ശേഷിയും ഇനി അസമിന്റെ വികസനത്തിനു വേണ്ടി വിനിയോഗിക്കാം എന്നതില്‍ സന്തോഷമുണ്ട്.

അസമിലെ മറ്റു സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ബോഡോ സുഹൃത്തുക്കളുമായി കരാര്‍ ഉണ്ടാക്കിയത്. ഇത് എല്ലാവരുടെയും വിജയമാണ്, ഇത് മാനവികതയുടെ വിജയമാണ്. ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം’ എന്ന മുദ്രാവാക്യത്തിന്റെയും ‘ഏകഭാരതം-ശ്രേഷ്ഠഭാരതം’ മുദ്രാവാക്യത്തിന്റെയും വിജയമാണ് ഇത്. ” ‘ ട്വീറ്റ് പരമ്പരയിലൂടെ പ്രധാനമന്ത്രി പറഞ്ഞു.