ശൗര്യത്തിന്റെയും പരാക്രമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും, ഒരു ധീരനായ വ്യക്തിക്ക് ലോകത്താകെ ചെലുത്താൻ കഴിയുന്ന ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ഏതൊരു പ്രതിസന്ധിയെയും നേരിടാൻ സഹായിക്കുന്ന മൂലധനമാണ് വീര്യവും പൗരുഷവും എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ യുവാക്കളുടെ ധൈര്യവും ആത്മവിശ്വാസവും ഇക്കാര്യത്തിൽ വലിയൊരു പ്രചോദനമാണെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
"वीरता और पराक्रम वो पूंजी है, जिससे हर कठिनाई का सामना किया जा सकता है। भारत के युवाओं का साहस और आत्मविश्वास इसी की प्रेरणा देता है।
एकेनापि हि शूरेण पादाक्रान्तं महीतलम्।
क्रियते भास्करेणेव स्फारस्फुरिततेजसा ॥"
സൂര്യൻ അതിൻ്റെ ഉജ്ജ്വലമായ കിരണങ്ങളാൽ ഭൂമിയെ മുഴുവൻ പ്രകാശിപ്പിക്കുന്നതുപോലെ, ഒരു ധീരനായ വ്യക്തിക്ക് അദ്ദേഹത്തിൻ്റെ ആത്മവീര്യം കൊണ്ട് ലോകത്തെ മുഴുവൻ സ്വാധീനിക്കാൻ സാധിക്കും.
वीरता और पराक्रम वो पूंजी है, जिससे हर कठिनाई का सामना किया जा सकता है। भारत के युवाओं का साहस और आत्मविश्वास इसी की प्रेरणा देता है।
— Narendra Modi (@narendramodi) March 18, 2026
एकेनापि हि शूरेण पादाक्रान्तं महीतलम्।
क्रियते भास्करेणेव स्फारस्फुरिततेजसा ॥ pic.twitter.com/3XZk4k06fF


