ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂലൈ 6 മുതൽ 8 വരെ ഇൻഡോനേഷ്യ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ നാലാമത്തെ ഇൻഡോനേഷ്യൻ സന്ദർശനമാണിത്. 2018 മെയ് മാസത്തിൽ ഇന്ത്യ-ഇൻഡോനേഷ്യ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്ത തലത്തിലേക്ക് ഉയർത്തിയശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി പ്രസിഡന്റ് പ്രബോവോയുമായി ഉഭയകക്ഷിചർച്ചകൾ നടത്തും. പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതിയും അവലോകനംചെയ്യും. ജക്കാർത്തയിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുടെ ബൃഹത്തായ കൂട്ടായ്മയെ അഭിസംബോധനചെയ്യും. ഇന്ത്യയും ഇൻഡോനേഷ്യയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധമാണു പങ്കിടുന്നത്. ഈ സവിശേഷമായ ബന്ധം നിലനിർത്തി, പ്രധാനമന്ത്രി ഇൻഡോനേഷ്യയിലെ പ്രമുഖ UNESCO ലോക പൈതൃകകേന്ദ്രമായ യോഗ്യകർത്തയിലെ പ്രംബാനൻ ക്ഷേത്രസമുച്ചയം സന്ദർശിക്കും.

ഇൻഡോനേഷ്യയിൽനിന്ന്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി 2026 ജൂലൈ 8 മുതൽ 10 വരെ മെൽബൺ സന്ദർശിക്കും. മെൽബണിൽ പ്രധാനമന്ത്രി മോദി, പ്രധാനമന്ത്രി അൽബനീസുമായി ഉഭയകക്ഷിചർച്ചകൾ നടത്തും. ഓസ്ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ പ്രധാനമന്ത്രി മോദി ഇന്ത്യ-ഓസ്ട്രേലിയ CEO ഫോറത്തിലും പങ്കെടുക്കും. ഇരുരാജ്യങ്ങളിലെയും വ്യവസായപ്രമുഖരെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്ത്യ-ഓസ്ട്രേലിയ ബന്ധത്തിന്റെ കരുത്തുറ്റ സ്തംഭമായ ഇന്ത്യൻ പ്രവാസികളുടെ ബൃഹത്തായ കൂട്ടായ്മയെയും പ്രധാനമന്ത്രി അഭിസംബോധനചെയ്യും.

മെൽബണിൽനിന്ന്, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി 2026 ജൂലൈ 10 മുതൽ 11 വരെ ഔദ്യോഗിക സന്ദർശനത്തിനായി ഓക്‌ലൻഡിലേക്കു പോകും. നാലു പതിറ്റാണ്ടിനിടെ ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിൽ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഓക്‌ലൻഡിൽ, പ്രധാനമന്ത്രി ലക്സനുമായി അദ്ദേഹം ഉഭയകക്ഷിചർച്ചകൾ നടത്തും. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ, പ്രത്യേകിച്ച് വ്യാപാര-വാണിജ്യ- പ്രതിരോധ മേഖലകളിൽ, വലിയ പുരോഗതി കൈവരിച്ച ഉഭയകക്ഷിബന്ധത്തിന്റെ എല്ലാ വശങ്ങളും അവലോകനംചെയ്യും. ഓക്‌ലൻഡിൽ പ്രധാനമന്ത്രി വ്യവസായ-കായിക പ്രമുഖരുമായി സംവദിക്കും. ഇന്ത്യയിലെയും ന്യൂസിലൻഡിലെയും ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധത്തിന്റെ പ്രതിഫലനമെന്നോണം, സന്ദർശനവേളയിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുടെ ബൃഹത്തായ കൂട്ടായ്മയെ അഭിസംബോധനചെയ്യും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Bhogapuram airport begins commercial operations with first IndiGo flight

Media Coverage

Bhogapuram airport begins commercial operations with first IndiGo flight
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the importance of self-respect, courage and steadfastness
August 18, 2026

The Prime Minister, Shri Narendra Modi has shared a Sanskrit Subhashitam highlighting the importance of living with self-respect, courage and dignity. He emphasised that true valour and strength lie in remaining steadfast in one’s principles and values, without compromising them under any circumstances.

The Prime Minister shared a Sanskrit Subhashitam-

“उद्यच्छेदेव न नमेदुद्यमो ह्येव पौरुषम्।
अप्यपर्वणि भज्येत न नमत्वेव कस्यचित्॥”

The Subhashitam conveys that a person should always live with self-respect, courage and dignity. True valor and strength lie in never compromising one's principles and values under any circumstances, but remaining steadfast in one's ideals with truth, patience and self-pride.

The Prime Minister wrote on X;

“उद्यच्छेदेव न नमेदुद्यमो ह्येव पौरुषम्।

अप्यपर्वणि भज्येत न नमत्वेव कस्यचित्॥”