"ആദരണീയനായ ശാസ്ത്രിജി മഹാരാജിന്റെ ജീവചരിത്രം സമൂഹത്തിന്റെ അറിവിനും സേവനത്തിനും വേണ്ടി അർപ്പിതമായ വ്യക്തിത്വത്തിന്റെ നിസ്വാർത്ഥ ജീവിതത്തെ അവതരിപ്പിക്കും"
"കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രാചീന ജ്ഞാനം സ്വീകരിക്കുന്നതിനും സ്തംഭനാവസ്ഥ ഒഴിവാക്കുന്നതിനും ശാസ്ത്രിജി ഊന്നൽ നൽകി"
"സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതിൽ സന്യാസിമാരും ഭക്തി പ്രസ്ഥാനവും ഒരു പ്രധാന പങ്ക് വഹിച്ചു"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെ എസ്‌ ജി വി പി ഗുരുകുലത്തിൽ ഭാവ്‌ വന്ദന പർവത്തിൽ സംസാരിച്ചു. ആദരണീയനായ ശാസ്ത്രിജി മഹാരാജിന്റെ ജീവചരിത്രം - 'ശ്രീ ധർമ്മജീവൻ ഗാഥ' പ്രകാശനം ചെയ്യുന്നതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

മഹത് വ്യക്തികളുടെ പ്രവൃത്തികളും കഥകളും പലപ്പോഴും ലിഖിതമായി  രേഖപ്പെടുത്തുന്നതിനു പകരം ഓർമയിലും വാമൊഴി പാരമ്പര്യത്തിലും മാത്രമായി നിലകൊള്ളുമെന്ന്  ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.ആദരണീയനായ ശാസ്ത്രിജി മഹാരാജിന്റെ ജീവചരിത്രം സമൂഹത്തിന്റെ അറിവിനും സേവനത്തിനുമായി അർപ്പിതനായ വ്യക്തിത്വത്തിന്റെ നിസ്വാർത്ഥ ജീവിതത്തെ ലിഖിത രൂപത്തിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ക്ഷേമത്തിനായുള്ള  ശാസ്ത്രിജി മഹാരാജിന്റെ നിർദ്ദേശത്തെ പരാമർശിച്ചുകൊണ്ട്, തന്റെ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസം, സബ്കാപ്രയാസ്' എന്ന തന്റെ ദർശനം ശാസ്ത്രിജി മഹാരാജിനെപ്പോലുള്ള മഹാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും അത് 'സർവ്ജൻ ഹിതേ'യുടെ തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർവ്ജൻ സുഖായ്'.

ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള ഗുരുകുല വിദ്യാർത്ഥികൾ ഒരുമിച്ച് പഠിച്ചിരുന്നതുപോലെ പുരാതന ഭാരതത്തിലെ ഗുരുകുല പാരമ്പര്യം 'സർവ്ജൻ ഹിതായ'യുടെ മൂർത്തീഭാവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹത്തായ ഭൂതകാലത്തെയും മഹത്തായ ഭാവിയെയും ബന്ധിപ്പിക്കുന്നതിനുള്ള വിത്തുകൾ ഈ പാരമ്പര്യത്തിൽ വഹിക്കുന്നു. ഈ പാരമ്പര്യം രാജ്യത്തെ സാധാരണ ജനങ്ങൾക്ക് മതപരവും സാംസ്കാരികവും സാമൂഹികവുമായ പ്രചോദനം നൽകുന്നു. ശാസ്ത്രി ജി തന്റെ ഗുരുകുലത്തിലൂടെ ലോകമെമ്പാടുമുള്ള നിരവധി ജീവിതങ്ങളെ രൂപപ്പെടുത്തി. "അദ്ദേഹത്തിന്റെ ജീവിതം കേവലം പ്രബോധനമോ ​​ആജ്ഞകളോ ആയിരുന്നില്ല, മറിച്ച് അച്ചടക്കത്തിന്റെയും തപസ്യയുടെയും ഒരു നിരന്തര പ്രവാഹമായിരുന്നു.... കര്‍ത്തവ്യത്തിന്റെ  പാതയിൽ അദ്ദേഹം നമ്മെ നയിക്കുന്നത് തുടരുന്നു", പ്രധാനമന്ത്രി പറഞ്ഞു.

എസ്‌ജിവിപി ഗുരുകുലവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധം അനുസ്മരിച്ചുകൊണ്ട്, മഹത്തായ ഈ സ്ഥാപനത്തിന്റെ പുരാതന ജ്ഞാനത്തിൽ ആധുനികതയുടെ ഘടകങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രാചീന ജ്ഞാനം സ്വീകരിക്കുന്നതിനും സ്തംഭനാവസ്ഥ ഒഴിവാക്കുന്നതിനും ശാസ്ത്രിജി ഊന്നൽ നൽകി, പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിന്  അടിത്തറ പാകുന്നതിൽ സന്യാസിമാരും ഭക്തി പ്രസ്ഥാനവും പങ്കുവഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിലും അമൃത് കാലത്തും സംഭാവന നൽകാൻ ഗുരുകുല കുടുംബം മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി  മൂലമുണ്ടായ അനിശ്ചിതത്വങ്ങളെയും ഉക്രെയ്‌ൻ സാഹചര്യം പോലുള്ള പ്രതിസന്ധികളെയും പരാമർശിച്ചുകൊണ്ട്, പ്രധാനമന്ത്രി ആത്മനിർഭരത യുടെ പ്രാധാന്യം ആവർത്തിച്ചു. ഗുരുകുല കുടുംബത്തോട് പ്രാദേശികമായി ശബ്ദമുയർത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാനും  ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെ എത്രത്തോളം ആശ്രയിക്കുന്നു എന്നറിയാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഒരു ഇന്ത്യക്കാരന്റെ വിയർപ്പ് കൊണ്ട് നിർമ്മിച്ച ഒരു സാധനം ലഭ്യമാണെങ്കിൽ, അതിന്  എപ്പോഴും മുൻഗണന നൽകണം. അതുപോലെ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കി ശുചിത്വ ഭാരത  പ്രചാരണത്തിന് സംഭാവന ചെയ്യാം. ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി ഏകതാ പ്രതിമയോ  അല്ലെങ്കിൽ പ്രാദേശിക പ്രതിമകളോ ഉള്ള  സ്ഥലങ്ങളിലേക്ക് പതിവായി കൂട്ടത്തോടെ  പോകാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. രാസവസ്തുക്കളിൽ നിന്നും മറ്റ് നാശങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കാൻ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗുരുകുലത്തിന് ഇതിൽ വലിയ പങ്ക് വഹിക്കാനാകും, പ്രധാനമന്ത്രി പറഞ്ഞു.

https://www.narendramodi.in/text-of-prime-minister-narendra-modi-s-message-on-the-occasion-of-bhavvandna-parv-at-sgvp-gurukul-in-ahmedabad-gujarat-560720

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Led by iPhones, India sees highest Q1 smartphone exports by value

Media Coverage

Led by iPhones, India sees highest Q1 smartphone exports by value
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 29
July 29, 2026

Aatmanirbhar & Eco-Conscious: PM Modi’s Record of Results in Conservation, Banking, Exports & Beyond