ആദരണീയരെ,

നമസ്‌കാരം!

വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയിലേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ 2-ദിവസങ്ങളിലായി, ഈ ഉച്ചകോടിയില്‍ 120-ലധികം വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം കണ്ടു - ഗ്ലോബല്‍ സൗത്തിലെ എക്കാലത്തെയും വലിയ വെര്‍ച്വല്‍ ഒത്തുചേരലാണിത്.

ഈ സമാപന സമ്മേളനത്തില്‍ നിങ്ങളോടൊപ്പം കൂടിച്ചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ആദരണീയരെ,

കഴിഞ്ഞ 3 വര്‍ഷം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളൊയ നമ്മെ സംബന്ധിച്ചിടത്തോളം.

കോവിഡ് മഹമാരിയുടെ വെല്ലുവിളികള്‍, ഇന്ധനം, വളം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുടെ വിലക്കയറ്റം, വര്‍ദ്ധിച്ചുവരുന്ന ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ എന്നിവ നമ്മുടെ വികസന ശ്രമങ്ങളെ ബാധിച്ചു.
എന്നിരുന്നാലും, ഒരു നവവത്സരത്തിന്റെ തുടക്കം പുത്തന്‍ പ്രതീക്ഷയുടെ സമയമാണ്. അതിനാല്‍, നിങ്ങള്‍ എല്ലാവര്‍ക്കും സന്തോഷകരവും ആരോഗ്യകരവും സമാധാനപരവും സുരക്ഷിതവും വിജയകരവുമായ 2023നായി ഞാന്‍ ആശംസകള്‍ നേരുന്നു.

ആദരണീയരെ,

ആഗോളവല്‍ക്കരണ തത്വത്തെ നാമെല്ലാവരും വിലമതിക്കുന്നു. ഇന്ത്യയുടെ തത്വശാസ്ത്രം ലോകത്തെ എല്ലായ്‌പ്പോഴും ഒരു കുടുംബമായാണ് കണ്ടിട്ടുള്ളത്.
എന്നിരുന്നാലും, കാലാവസ്ഥാ പ്രതിസന്ധിയോ വായ്പാ പ്രതിസന്ധിയോ സൃഷ്ടിക്കാത്ത ആഗോളവല്‍ക്കരണമാണ് വികസ്വര രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്.
വാക്‌സിനുകളുടെ അസമമായ വിതരണത്തിലേക്കോ അല്ലെങ്കില്‍ അമിതമായി കേന്ദ്രീകരിക്കുന്ന ആഗോള വിതരണ ശൃംഖലകളിലേക്കോ നയിക്കാത്ത ഒരു ആഗോളവല്‍ക്കരണമാണ് നാം ആഗ്രഹിക്കുന്നത്.
മനുഷ്യരാശിക്ക് മൊത്തത്തില്‍ സമൃദ്ധിയും ക്ഷേമവും നല്‍കുന്ന ഒരു ആഗോളവല്‍ക്കരണമാണ് നാം ആഗ്രഹിക്കുന്നത്. ചുരുക്കത്തില്‍, മനുഷ്യകേന്ദ്രീകൃതമായ ആഗോളവല്‍ക്കരണം ആണ് നമുക്ക് വേണ്ടത്.

ആദരണീയരെ,

അന്താരാഷ്ട്ര ഭൂപ്രകൃതിയുടെ വര്‍ദ്ധിച്ചുവരുന്ന ശിഥിലീകരണത്തെക്കുറിച്ചും നാം വികസ്വര രാജ്യങ്ങളും ആശങ്കാകുലരാണ്.
നമ്മുടെ വികസന മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്ന് ഈ ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുകയാണ്.
ഇവ ആഹാരവസ്തുക്കള്‍, ഇന്ധനം, വളം, മറ്റ് സാധനങ്ങള്‍ എന്നിവയുടെ അന്താരാഷ്ട്ര വിലകളില്‍ കുത്തനെയുള്ള വ്യതിയാനം വരുത്തുകയും ചെയ്യുന്നു.
ഈ ഭൗമരാഷ്ട്രീയ ശിഥിലീകരണങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ,ഐക്യരാഷ്ര്ടസഭയുടെ സുരക്ഷാ സമിതിയും ബ്രെട്ടണ്‍ വുഡ്‌സ് സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര സംഘടനകളുടെ അടിസ്ഥാനപരമായ പരിഷ്‌കരണം അടിയന്തിരമായി നമുക്ക് ആവശ്യമാണ്.
വികസ്വര രാജ്യങ്ങള്‍ക്കുള്ള ആശങ്കകളിലെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും 21-ാം നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതുമാകണം ഈ പരിഷ്‌ക്കാരങ്ങള്‍.
ഇന്ത്യയുടെ ജി20 അദ്ധ്യക്ഷപദവിയില്‍ ഈ സുപ്രധാന വിഷയങ്ങളില്‍ ഗ്ലോബല്‍ സൗത്തിന്റെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കും.

ആദരണീയരെ,

കൂടിയാലോചനാത്മകവും ഫലാധിഷ്ഠിതവും ആവശ്യങ്ങളാൽ  നയിക്കപ്പെടുന്നതും  ജനകേന്ദ്രീകൃതവും പങ്കാളി രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നതുമാണ് വികസന പങ്കാളിത്തത്തില്‍, ഇന്ത്യയുടെ സമീപനം.
പരസ്പരം വികസന അനുഭവങ്ങളില്‍ നിന്ന് ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ക്ക് ധാരാളം പഠിക്കാനുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഇന്ത്യ ഒരു ''ഗ്ലോബല്‍-സൗത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ്'' സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
നമ്മുടെ ഏതെങ്കിലും രാജ്യങ്ങളുടെ വികസന പരിഹാരങ്ങളെക്കുറിച്ചോ മികച്ച രീതികളെക്കുറിച്ചോ ഈ സ്ഥാപനം ഗവേഷണം നടത്തും. ഗ്ലോബല്‍ സൗത്തിലെ മറ്റ് അംഗങ്ങളില്‍ അത് വര്‍ദ്ധിപ്പിക്കാനും നടപ്പിലാക്കാനും കഴിയുന്നതുമായിരിക്കും.
ഉദാഹരണമായി, ഇലക്രേ്ടാണിക് ഇടപാടുകള്‍, ആരോഗ്യം, വിദ്യാഭ്യാസം അല്ലെങ്കില്‍ ഇ-ഗവേണന്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യ വികസിപ്പിച്ച ഡിജിറ്റല്‍ പബ്ലിക് ഗുഡ്‌സ് (പൊതുചരക്ക്) മറ്റ് പല വികസ്വര രാജ്യങ്ങള്‍ക്കും ഉപയോഗപ്രദമാക്കാന്‍ കഴിയും.
ബഹിരാകാശ സാങ്കേതികവിദ്യ, ആണവോര്‍ജ്ജം തുടങ്ങിയ മേഖലകളിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. മറ്റ് വികസ്വര രാജ്യങ്ങളുമായി ഞങ്ങളുടെ വൈദഗ്ദ്ധ്യം പങ്കിടുന്നതിന് നാം ഒരു ഗ്ലോബല്‍-സൗത്ത് സയന്‍സ് ടെക്‌നോളജി മുന്‍കൈയ്ക്കും തുടക്കം കുറിയ്ക്കും.
കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിനുകള്‍ ഇന്ത്യയുടെ ''വാക്‌സിന്‍ മൈത്രി'' മുന്‍കൈയിലൂടെ 100-ലധികം രാജ്യങ്ങള്‍ക്ക് വിതരണം ചെയ്തു.
ഇപ്പോള്‍ ഒരു പുതിയ ''ആരോഗ്യ മൈത്രി'' പദ്ധതി പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളോ മാനുഷിക പ്രതിസന്ധിയോ ബാധിച്ച ഏതൊരു വികസ്വര രാജ്യത്തിനും ഈ പദ്ധതിക്ക് കീഴില്‍, ഇന്ത്യ അവശ്യമായ മെഡിക്കല്‍ സാധനങ്ങളുടെ വിതരണം ലഭ്യമാക്കും.

ആദരണീയരെ,

നമ്മുടെ നയതന്ത്ര ശബ്ദം സമന്വയിപ്പിക്കുന്നതിന് വേണ്ടി, നമ്മുടെ വിദേശകാര്യ മന്ത്രാലയങ്ങളിലെ യുവാക്കളായ ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കുന്നതിനായി ഒരു 'ഗ്ലോബല്‍-സൗത്ത് യംഗ് ഡിപ്ലോമാറ്റ്‌സ് ഫോറം' (ഗ്ലോബല്‍ സൗത്ത് യുവ നയതന്ത്രജ്ഞ വേദി) ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്.

ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 'ഗ്ലോബല്‍-സൗത്ത് സ്‌കോളര്‍ഷിപ്പുകളും' ഇന്ത്യ ആരംഭിക്കും.

ആദരണീയരെ,

ഇന്നത്തെ സമ്മേളനത്തിന്റെ ആശയം ഇന്ത്യയുടെ പുരാതന ജ്ഞാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.

മനുഷ്യരാശിക്ക് അറിയാവുന്ന ഏറ്റവും പഴയ ഗ്രന്ഥമായ ഋഗ്വേദത്തില്‍ നിന്നുള്ള ഒരു പ്രാര്‍ത്ഥന പറയുന്നു:

संगच्छध्वं संवदध्वं सं वो मनांसि जानताम्

നമുക്ക് ഒരുമിക്കാം, ഒരുമിച്ച് സംസാരിക്കാം, നമ്മുടെ മനസ്സുകള്‍ യോജിച്ചതുമായിരിക്കട്ടെ. എന്നതാണ് ഇതിനര്‍ത്ഥം

അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ''ശബ്ദത്തിന്റെ ഐക്യം, ഉദ്ദേശ്യത്തിന്റെ ഐക്യം''.

ഈ മനോഭാവത്തില്‍, നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

നന്ദി!

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi pitches India as stable investment destination amid global turbulence

Media Coverage

PM Modi pitches India as stable investment destination amid global turbulence
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 12
January 12, 2026

India's Reforms Express Accelerates: Economy Booms, Diplomacy Soars, Heritage Shines Under PM Modi