"യുഎഇയുമായും ദുബായിയുമായും നമ്മുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ എക്സ്പോ വലിയ ഗുണം ചെയ്യും
നൂറ്റാണ്ടിൽ ഒരിക്കൽ വന്ന പകർച്ചവ്യാധിയോടുള്ള മനുഷ്യവർഗത്തിനെതിരായ പ്രതിരോധത്തിന്റെ തെളിവാണ് “ഈ എക്സ്പോ
"അളവിലും , അഭിലാഷത്തിലും, ഫലങ്ങളിലും ഇന്ത്യ നിങ്ങൾക്ക് പരമാവധി വളർച്ച വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലേക്ക് വരിക, ഞങ്ങളുടെ വളർച്ചാ ഗാഥയുടെ ഭാഗമാകുക"
പൈതൃക വ്യവസായങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും സംയോജനമാണ് ഞങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തി പകരുന്നത്"
കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ഇന്ത്യൻ ഗവണ്മെന്റ് സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുന്നതിന് നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഈ പ്രവണത തുടരുന്നതിന് ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും "

എക്സ്പോ 2020 ദുബായിലെ ഇന്ത്യാ പവലിയനുള്ള  സന്ദേശത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സ്പോയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പറഞ്ഞു, "മധ്യ പൂർവ്വ  ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിൽ നടക്കുന്ന ആദ്യത്തെ സ്‌പോയാണിത്.  എനിക്ക്  ഉറപ്പാണ് യുഎഇയുമായും ദുബായിയുമായും നമ്മുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ ഒരുപാട് മുന്നോട്ട് പോകും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ബിൻ അൽ നഹ്യാൻ . അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എന്നിവരെ  പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. നമ്മുടെ  തന്ത്രപരമായ പങ്കാളിത്തത്തിൽ നാം  കൈവരിച്ച പുരോഗതിയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചതായി പ്രധാനമന്ത്രി ആശംസകൾ നേർന്നു. നമ്മുടെ  രണ്ട് രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രവർത്തനം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.

എക്‌സ്‌പോ 2020 -ന്റെ പ്രധാന വിഷയം: മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക എന്നതാണ്. നൂറ്റാണ്ടിലൊരിക്കൽ വരുന്ന മഹാമാരി ക്കെതിരെ  മാനവരാശിയുടെ പ്രതിരോധത്തിന്റെ തെളിവാണ് ഈ എക്സ്പോ. ”പ്രധാനമന്ത്രി പറഞ്ഞു., 

ഇന്ത്യയുടെ പവലിയൻ 'തുറന്ന പ്രകൃതം,  അവസരവും വളർച്ചയും' എന്ന വിഷയത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ഇന്നത്തെ ഇന്ത്യ ലോകത്തിലെ ഏറ്റവും തുറന്ന രാജ്യങ്ങളിലൊന്നാണ്, പഠനത്തിന് തുറന്നതും കാഴ്ചപ്പാടുകൾക്ക് തുറന്നതും പുതുമകൾക്ക് തുറന്നതും നിക്ഷേപത്തിന് തുറന്നതും. " നിങ്ങൾക്ക് പരമാവധി വളർച്ചയും വാഗ്ദാനം ചെയ്യുന്നു. അളവിലെ  വളർച്ച, അഭിലാഷത്തിന്റെ വളർച്ച, ഫലങ്ങളിലെ വളർച്ച. ഇന്ത്യയിലേക്ക് വരിക, ഞങ്ങളുടെ വളർച്ചാ ഗാഥയുടെ ഭാഗമാകുക. ” നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെഊർജ്ജസ്വലതയെയും വൈവിധ്യത്തെയും കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യ പ്രതിഭകളുടെ ശക്തികേന്ദ്രമാണെന്നും സാങ്കേതികവിദ്യ, ഗവേഷണം, കണ്ടുപിടിത്തം എന്നിവയുടെ ലോകത്ത് ഇന്ത്യ നിരവധി മുന്നേറ്റങ്ങൾ നടത്തുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു, "നമ്മുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകരുന്നത് പൈതൃക വ്യവസായങ്ങളുടെയും , സ്റ്റാർട്ട്-അപ്പുകളുടെയും  സംയോജനമാണ്. . ഈ ഒന്നിലധികം മേഖലകളിലുടനീളം ഇന്ത്യയിലെ ഏറ്റവും മികച്ചത് ഇന്ത്യയുടെ പവലിയൻ പ്രദർശിപ്പിക്കും ”, കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ഇന്ത്യൻ  ഗവൺമെന്റ് നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. "ഈ പ്രവണത തുടരുന്നതിന് ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും." അദ്ദേഹം കൂട്ടിച്ചേർത്തു

Click here to read PM's speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions