ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ-ഓപ്പറേഷന്റെ (എഫ്ഐപിഐസി) മൂന്നാമത് ഉച്ചകോടിക്കായി പോർട്ട് മോറെസ്ബി സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 22-ന്  പസഫിക് ദ്വീപ് രാജ്യങ്ങലെ  ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷൻ (ഐടിഇസി) കോഴ്‌സുകളിലെ പൂർവ്വ വിദ്യാർത്ഥികളുമായി സംവദിച്ചു.  ഐടിഇസിക്ക് കീഴിൽ ഇന്ത്യയിൽ പരിശീലനം നേടിയ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പ്രമുഖ പ്രൊഫഷണലുകളും കമ്മ്യൂണിറ്റി നേതാക്കളും പൂർവ്വ വിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ നേടിയ കഴിവുകൾ ഉപയോഗിച്ച് അവർ അവരുടെ സമൂഹങ്ങളിലേക്ക് സംഭാവന ചെയ്യുന്നു.


പൂർവ്വ വിദ്യാർത്ഥികളുടെ വ്യക്തിപരമായ വിജയങ്ങൾക്കും നേട്ടങ്ങൾക്കും പ്രധാനമന്ത്രി മോദി അവരെ അഭിനന്ദിച്ചു. രാജ്യങ്ങളെ അവരുടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുന്നതിൽ, പ്രത്യേകിച്ച് സദ്ഭരണം, കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ പബ്ലിക് ഗുഡ്സ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുന്ന സംരംഭം വഹിക്കുന്ന പ്രധാന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. അത്തരം ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. 2015-ലെ ഫിപിക്  ഉച്ചകോടിയെ തുടർന്ന്, ഈ മേഖലയിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള 1000 ഉദ്യോഗസ്ഥരെ ഇന്ത്യ പരിശീലിപ്പിച്ചിട്ടുണ്ട്. കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും അവരെ സഹായിക്കാൻ ഈ രാജ്യങ്ങളിലെ ഏജൻസികളിലേക്ക് ഇന്ത്യ ദീർഘകാല ഡെപ്യൂട്ടേഷനുകളിൽ വിദഗ്ധരെ അയച്ചിട്ടുണ്ട്.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
During Diplomatic Dinners to Hectic Political Events — Narendra Modi’s Austere Navratri Fasting

Media Coverage

During Diplomatic Dinners to Hectic Political Events — Narendra Modi’s Austere Navratri Fasting
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഒക്ടോബർ 6
October 06, 2024

PM Modi’s Inclusive Vision for Growth and Prosperity Powering India’s Success Story