2026 ജൂലൈ 6 മുതൽ 11 വരെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് ഞാൻ ത്രിരാഷ്ട്ര സന്ദർശനം നടത്തുകയാണ്.

ഇന്തോനേഷ്യൻ റിപ്പബ്ലിക് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരം ജൂലൈ 6 മുതൽ 8 വരെ ഞാൻ ഇന്തോനേഷ്യ സന്ദർശിക്കും. 2018-ലെ എന്റെ ആദ്യ ഇന്തോനേഷ്യ സന്ദർശന വേളയിലാണ് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്. നമ്മുടെ ഉഭയകക്ഷി ബന്ധം ഈ പദവിയിലേക്ക് ഉയർത്തിയ ശേഷമുള്ള എന്റെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്. കൂടാതെ 2025 ജനുവരി 26-ലെ നമ്മുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് പ്രബോവോയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിൻ്റെ തുടർച്ചയുമാണിത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ശക്തമായ സാംസ്കാരിക ബന്ധങ്ങളും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും പങ്കിടുന്നു. എന്റെ ഈ സന്ദർശനം നമ്മുടെ ബഹുമുഖ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെയും കൂടുതൽ ആഴമുള്ളതാക്കും. ഈ സന്ദർശന വേളയിൽ ഞാൻ ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തുകയും പ്രസിഡന്റ് പ്രബോവോയോടൊപ്പം യോഗ്യകാർത്തയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയം സന്ദർശിക്കുകയും ചെയ്യും. ഇത് നമ്മുടെ അടുത്ത സാംസ്കാരിക ബന്ധത്തിന്റെ ഉദാത്തമായ മറ്റൊരു തെളിവാണ്.

ഇന്തോനേഷ്യയിൽ നിന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ക്ഷണപ്രകാരം ഞാൻ മെൽബണിലേക്ക് യാത്ര തിരിക്കും. എന്റെ സന്ദർശനം നമ്മുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രധാനമന്ത്രി അൽബനീസുമായുള്ള ചർച്ചകളിൽ പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, തൊഴിൽ/വിദ്യാഭ്യാസ സംബന്ധമായ കുടിയേറ്റം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ നമ്മുടെ സഹകരണം ഞാൻ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. മെൽബണിൽ നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിക്കും. കൂടാതെ വളർന്നുവരുന്നതും നിർണ്ണായകവുമായ സാങ്കേതികവിദ്യകൾ, കായികം, കായിക ശാസ്ത്രം എന്നീ മേഖലകളിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആഴത്തിലാക്കാൻ ഈ സന്ദർശനം അവസരമൊരുക്കും.

മെൽബണിൽ നിന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം ഞാൻ ന്യൂസിലൻഡിലെ ഓക്‌ലൻഡ് സന്ദർശിക്കും. 2025 മാർച്ചിൽ പ്രധാനമന്ത്രി ലക്സൻ ഇന്ത്യ സന്ദർശിച്ചതിനെത്തുടർന്ന് നമ്മുടെ ഉഭയകക്ഷി ബന്ധത്തിലുണ്ടായ ശക്തമായ ഉണർവിന് അർത്ഥവത്തായ രീതിയിൽ കൂടുതൽ കരുത്തുപകരാൻ എന്റെ സന്ദർശനത്തിന് സാധിക്കും. സാമ്പത്തിക, വ്യാപാര, വാണിജ്യ രംഗങ്ങളിലെ സഹകരണം എങ്ങനെ ഇനിയും വർധിപ്പിക്കാമെന്ന് സന്ദർശന വേളയിൽ ഞാൻ പ്രധാനമന്ത്രി ലക്സനുമായി ചർച്ച ചെയ്യും. സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചതിലൂടെ ഉഭയകക്ഷി വ്യാപാര-വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്ത്യയും ന്യൂസിലൻഡും പ്രതിജ്ഞാബദ്ധരായിട്ടുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യൻ പ്രവാസി സമൂഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്, ഈ സന്ദർശന വേളയിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് തെളിയിച്ച ഇന്ത്യൻ സമൂഹത്തിന്റെ വലിയൊരു കൂട്ടായ്മയെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്തോനേഷ്യയിലേക്കും തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഓസ്‌ട്രേലിയയിലേക്കും അതിനുശേഷം ന്യൂസിലൻഡിലേക്കുമുള്ള എന്റെ ഈ സന്ദർശനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസി, മഹാസാഗർ ദർശനം, സ്വതന്ത്രവും സു​ഗമവുമായ ഇന്തോ-പസഫിക് മേഖലയോടുള്ള നമ്മുടെ കാഴ്ചപ്പാട് എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Small towns emerge big growth driver for connected TV in India

Media Coverage

Small towns emerge big growth driver for connected TV in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates H.E. President Hakainde Hichilema on re-election as President of Zambia
August 20, 2026

The Prime Minister, Shri Narendra Modi, has extended his heartiest congratulations to President H.E. Hakainde Hichilema on his re-election as the President of Zambia.

The Prime Minister said that India greatly values its multifaceted partnership with Zambia.

Shri Modi expressed his desire to work together with President Hakainde Hichilema to further strengthen the relations between India and Zambia under his leadership.

The Prime Minister said in a X post;

“Heartiest Congratulations to President Hakainde Hichilema on being re-elected as the President of Zambia.

India greatly values its multifaceted partnership with Zambia and I look forward to working together to further strengthen our relations under his leadership.

@HHichilema”