പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ.ട്രംപ്.
നിലവിലെ പശ്ചിമേഷ്യൻ സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ഗുണപ്രദമായ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നൽകുന്നുവെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
ഹോർമുസ് കടലിടുക്ക് സുരക്ഷിതവും തടസ്സമില്ലാത്തതും എല്ലാവർക്കും പ്രാപ്യവുമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക ക്ഷേമത്തിനും ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നിലവിലെ ശ്രമങ്ങളെക്കുറിച്ച് പരസ്പരം സമ്പർക്കം പുലർത്താൻ ഇരു നേതാക്കളും സമ്മതിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
"പ്രസിഡന്റ് ട്രംപ് ടെലിഫോൺ ബന്ധപ്പെടുകയും പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് ഗുണപ്രദമായ ആശയവിനിമയം നടത്തുകയും ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യ പിന്തുണ നൽകുന്നു. ഹോർമുസ് കടലിടുക്ക് സുരക്ഷിതവും തടസ്സമില്ലാത്തതും എല്ലാവർക്കും പ്രാപ്യവുമാണെന്ന് ഉറപ്പാക്കുന്നത് ലോകത്തിനാകെ അത്യന്താപേക്ഷിതമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളെക്കുറിച്ച് സമ്പർക്കം പുലർത്താൻ ഞങ്ങൾ സമ്മതിച്ചു."
@realDonaldTrump
@POTUS
Received a call from President Trump and had a useful exchange of views on the situation in West Asia. India supports de-escalation and restoration of peace at the earliest. Ensuring that the Strait of Hormuz remains open, secure and accessible is essential for the whole world.…
— Narendra Modi (@narendramodi) March 24, 2026


