ആചാര്യ വിനോബ ഭാവെയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ആചാര്യ വിനോബ ഭാവെയുടെ 'ജയ് ജഗത്' എന്ന ആവേശകരമായ ആഹ്വാനം എല്ലാ അതിരുകളെയും മറികടന്ന് മാനവികതയെ എല്ലാറ്റിനുമുപരിയായി പ്രതിഷ്ഠിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവരുടെയും ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി തന്റെ വിവിധ പരിശ്രമങ്ങളിലൂടെ ആചാര്യ വിനോബ ഭാവെ പ്രവർത്തിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു.

സമത്വം, അന്തസ്സ്, സേവനം എന്നിവയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം ഏറ്റവും അരികുവൽക്കരിക്കപ്പെട്ടവർക്ക് ശക്തി നൽകിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:

"ആചാര്യ വിനോബ ഭാവെയ്ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലികൾ.

അദ്ദേഹത്തിന്റെ 'ജയ് ജഗത്' എന്ന ആവേശകരമായ ആഹ്വാനം എല്ലാ അതിരുകളെയും മറികടക്കുകയും മാനവികതയെ എല്ലാറ്റിനുമുപരിയായി സ്ഥാപിക്കുകയും ചെയ്തു.

വിവിധ പരിശ്രമങ്ങളിലൂടെ, എല്ലാവരുടെയും ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി അദ്ദേഹം പ്രവർത്തിച്ചു.

സമത്വം, അന്തസ്സ്, സേവനം എന്നിവയിലുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസം ഏറ്റവും അരികുവൽക്കരിക്കപ്പെട്ടവർക്ക് ശക്തി പകർന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Mapping the subsurface: How ICAR’s ‘Soil Intelligence’ is reshaping India’s mega infrastructure boom

Media Coverage

Mapping the subsurface: How ICAR’s ‘Soil Intelligence’ is reshaping India’s mega infrastructure boom
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഭീകരതയെ ചെറുക്കാനുള്ള അചഞ്ചലമായ നിശ്ചയദാർഢ്യം ആവർത്തിച്ചുകൊണ്ട് 9/11 ആക്രമണത്തിന്റെ ഇരകളെ അനുസ്മരിച്ച് പ്രധാനമന്ത്രി
September 11, 2026

9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇരകളെ അനുസ്മരിക്കുകയും ആദരിക്കുകയും ജീവിതം എന്നെന്നേക്കുമായി മാറിപ്പോയ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഭീകരവാദം ലോകമെമ്പാടുമുള്ള നിരവധി ജീവനുകൾ കവർന്നെടുത്തുവെന്ന് പറഞ്ഞ ശ്രീ മോദി, അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇര എന്ന നിലയിൽ പതിറ്റാണ്ടുകളായി ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ മുൻപന്തിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി.

ഭീകരവാദ ഭീഷണി പുതിയ രൂപങ്ങളിൽ ഉയർന്നുവരുമ്പോഴും അതിന്റെ എല്ലാ രൂപങ്ങളോടും ആവിഷ്കാരങ്ങളോടുമുള്ള ഇന്ത്യയുടെ എതിർപ്പും നിശ്ചയദാർഢ്യവും മാറ്റമില്ലാതെ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മഹാവിപത്തിനെതിരെ പോരാടാനുള്ള എല്ലാ ശ്രമങ്ങൾക്കും അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

2014-ൽ 9/11 മെമ്മോറിയൽ & മ്യൂസിയം സന്ദർശിച്ചതിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു.

X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;

"ദാരുണമായ 9/11 ആക്രമണം നടന്ന് 25 വർഷങ്ങൾ പിന്നിടുമ്പോൾ അതിൻ്റെ ഇരകളെ നാം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു, കൂടാതെ ജീവിതം എന്നെന്നേക്കുമായി മാറിപ്പോയ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ലോകമെമ്പാടുമുള്ള നിരവധി ജീവനുകൾ ഭീകരവാദം കവർന്നെടുത്തു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇര എന്ന നിലയിൽ പതിറ്റാണ്ടുകളായി ഈ പോരാട്ടത്തിൽ ഇന്ത്യ മുൻപന്തിയിലുണ്ട്.

ഭീഷണി ഉയർന്നുക്കൊണ്ടിരിക്കുമ്പോഴും ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളോടും ആവിഷ്കാരങ്ങളോടുമുള്ള നമ്മുടെ എതിർപ്പും നിശ്ചയദാർഢ്യവും മാറ്റമില്ലാതെ തുടരുന്നു. ഈ മഹാവിപത്തിനെതിരെ പോരാടാനുള്ള എല്ലാ ശ്രമങ്ങൾക്കും നാം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.

2014-ൽ ഞാൻ 9/11 മെമ്മോറിയൽ & മ്യൂസിയം സന്ദർശിച്ച വേളയിലെ ചില ദൃശ്യങ്ങൾ ഇതാ."