മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹ റാവുവിന്റെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ പരിവർത്തനത്തിന്റെ നിർണായക ഘട്ടത്തിൽ രാജ്യത്തിന്റെ വികസന പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പ്രധാന പങ്ക് പ്രധാനമന്ത്രി അനുസ്മരിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:
"ശ്രീ പി വി നരസിംഹ റാവു ഗാരുവിനെ അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ അനുസ്മരിക്കുന്നു. നമ്മുടെ വികസന പാതയിലെ നിർണായക ഘട്ടത്തിൽ വഹിച്ച ഫലപ്രദമായ നേതൃത്വത്തിന് ഇന്ത്യ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ബുദ്ധിയും വിവേകവും പാണ്ഡിത്യവും പരക്കെ പ്രശംസിക്കപ്പെടുന്നു."
Remembering Shri PV Narasimha Rao Garu on his birth anniversary. India is grateful to him for his effective leadership during a crucial phase of our development trajectory. His intellect, wisdom and scholarly nature are also widely admired.
— Narendra Modi (@narendramodi) June 28, 2025


