പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ഒരു അത്താഴവിരുന്നിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ട്രിനിഡാഡിലെ ഗായകൻ റാണ മൊഹിപ്പിനെ കണ്ടു. ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷ വേളയിൽ 'വൈഷ്ണവ ജനതോ' ആലപിച്ച വ്യക്തിയാണ് അദ്ദേഹം.
ഇന്ത്യൻ സംഗീതത്തോടും സംസ്കാരത്തോടുമുള്ള ശ്രീ മോഹിപ്പിന്റെ അഭിനിവേശത്തെ പ്രധാനമന്ത്രി ഊഷ്മളമായി അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"കുറച്ച് വർഷങ്ങൾക്ക് മുമ്പ് മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിച്ചപ്പോൾ 'വൈഷ്ണവ ജനതോ' ആലപിച്ച ശ്രീ റാണ മൊഹിപ്പിനെ പോർട്ട് ഓഫ് സ്പെയിനിലെ അത്താഴവിരുന്നിൽ കണ്ടുമുട്ടി. ഇന്ത്യൻ സംഗീതത്തോടും സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പ്രശംസനീയമാണ്."
At the dinner in Port of Spain, met Mr. Rana Mohip, who had sung ‘Vaishnava Jana To’ when we marked the 150th Jayanti of Mahatma Gandhi a few years ago. His passion towards Indian music and culture is appreciable. https://t.co/urbfBqKARJ pic.twitter.com/achEXirWP9
— Narendra Modi (@narendramodi) July 4, 2025


