നിരവധി പേരുടെ ജീവൻ അപഹരിച്ച ദാരുണമായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദ് സന്ദർശിച്ചു. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച ശ്രീ മോദി, രക്ഷപ്പെട്ട ഏക വ്യക്തി ഉൾപ്പെടെ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദർശിച്ചു. ഈ ദുഷ്‌കരമായ സമയത്ത് രാജ്യത്തിന്റെ അചഞ്ചലമായ പിന്തുണ അവർക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി.
ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അഹമ്മദാബാദ് വിമാനത്താവളത്തിൽ ഉന്നത അധികാരികളുമായി നടത്തിയ അവലോകന യോഗത്തിലും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു.
എക്സിൽ വിവിധ പോസ്റ്റുകളിലായി അദ്ദേഹം കുറിച്ചു
“അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി ഉൾപ്പെടെ പരിക്കേറ്റവരെ സന്ദർശിച്ചു, ഈ ദുഷ്‌കരമായ സമയത്ത് നാം അവരോടും കുടുംബാംഗങ്ങളോടും ഒപ്പമുണ്ടെന്ന് അവർക്ക് ഉറപ്പ് നൽകി. അവർ വേഗം സുഖം പ്രാപിക്കുന്നതിനായി മുഴുവൻ രാജ്യവും പ്രാർത്ഥിക്കുകയാണ്.”
“ഉന്നത അധികാരികളുമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ ഒരു അവലോകന യോഗം ചേർന്നു.”
Met those injured in the aftermath of the tragic plane crash in Ahmedabad, including the lone survivor and assured them that we are with them and their families in this tough time. The entire nation is praying for their speedy recovery.
— Narendra Modi (@narendramodi) June 13, 2025
Chaired a review meeting at Ahmedabad Airport with top authorities. pic.twitter.com/w2ADg9AqCB
— Narendra Modi (@narendramodi) June 13, 2025


