സ്വീഡൻ കിരീടാവകാശി വിക്ടോറിയ രാജകുമാരി, സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ എന്നിവർക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2026 മെയ് 17-നു സ്വീഡനിലെ തെരഞ്ഞെടുക്കപ്പെട്ട CEO-മാരുമായി ആശയവിനിമയം നടത്തി.

ജനാധിപത്യം, സുതാര്യത, നൂതനാശയങ്ങൾ, സുസ്ഥിരത എന്നിവയുടെ പൊതുവായ മൂല്യങ്ങളാൽ ഇന്ത്യയും സ്വീഡനും പരസ്പരം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നുവെന്നും ഇത് ഉത്കൃഷ്ടവും ഭാവി ലക്ഷ്യമിട്ടുള്ളതുമായ സാമ്പത്തിക പങ്കാളിത്തത്തിനു കരുത്തുറ്റ അടിത്തറ നൽകുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്നത്തെ ഇന്ത്യ-സ്വീഡൻ പങ്കാളിത്തം സാമ്പത്തികബന്ധം മാത്രമല്ലെന്നും, മറിച്ച്, ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും സഹനിർമിതിയുടെയും പങ്കാളിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളർച്ചയ്ക്കു സ്വീഡിഷ് കമ്പനികൾ നൽകിയ ദീർഘകാല സംഭാവനകളെ സ്വാഗതംചെയ്ത അദ്ദേഹം ഗവേഷണം, നൂതനാശയങ്ങൾ, ഹരിത പരിവർത്തനം, ഉൽപ്പാദനം എന്നിവയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പരിഷ്കരണം, കരുത്തുറ്റ ആഭ്യന്തര ആവശ്യം, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം, ഉൽപ്പാദന വിപുലീകരണം, അടുത്തതലമുറ അടിസ്ഥാനസൗകര്യവികസനം എന്നിവയാൽ നയിക്കപ്പെടുന്ന ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക പരിവർത്തനം പ്രധാനമന്ത്രി എടുത്തുകാട്ടി. ‘മെയ്ക്ക് ഇൻ ഇന്ത്യ’, ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം, നിർണായക ധാതുക്കൾക്കായുള്ള ദേശീയ ദൗത്യം തുടങ്ങിയ സംരംഭങ്ങൾക്കു കീഴിലും; സംശുദ്ധ ഊർജം, പ്രതിരോധം, സെമികണ്ടക്ടർ, അത്യാധുനിക ഉൽപ്പാദനം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ വികസിച്ചുവരുന്ന അവസരങ്ങളിലും, ഇന്ത്യയിലെ സാന്നിധ്യം വർധിപ്പിക്കാൻ അദ്ദേഹം സ്വീഡിഷ് കമ്പനികളെ ക്ഷണിച്ചു.

അത‌ിജീവനശേഷിയുള്ള വിതരണശൃംഖലകൾ, ഹരിത പരിവർത്തനം, സുസ്ഥിര ചലനാത്മകത, ലൈഫ് സയൻസസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രതിവിധികളുടെ സഹനിർമിതിക്കായി സ്വീഡന്റെ നൂതനാശയങ്ങളിലെയും സുസ്ഥിരതയിലെയും കരുത്ത് ഇന്ത്യയുടെ വ്യാപ്തി, പ്രതിഭ, വളർച്ചാവേഗത എന്നിവയുമായി സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi’s FTA push: Why India’s MSMEs now have a bigger export opportunity

Media Coverage

PM Modi’s FTA push: Why India’s MSMEs now have a bigger export opportunity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 17
August 17, 2026

India Ascendant: Citizens Hail PM Modi's Vision and India’s Multi-Sectoral Growth