പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആൽസ്റ്റോം സിഇഒ മാർട്ടിൻ സിയോണുമായി ഫലപ്രദമായ ആശയവിനിമയം നടത്തി.
ഇന്ത്യയിൽ ആൽസ്റ്റോമിന് ഇതിനോടകം തന്നെ ശക്തമായ സാന്നിധ്യമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വളർച്ചാ ഗാഥയിലുള്ള കമ്പനിയുടെ വിശ്വാസത്തെയും, 'മേക്ക് ഇൻ ഇന്ത്യ', 'മേക്കിംഗ് ഫോർ ദ വേൾഡ്'എന്നിവയ്ക്കായുള്ള അവരുടെ ശ്രമങ്ങളെയും ശ്രീ മോദി പ്രശംസിച്ചു.
വരും നാളുകളിൽ അവസരങ്ങൾ ഇനിയും മെച്ചപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തങ്ങളുടെ യുവാക്കളുമായി സഹകരിക്കാൻ ഇന്ത്യ ലോകത്തെ ക്ഷണിക്കുകയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ആൽസ്റ്റോം സിഇഒ മാർട്ടിൻ സിയോണുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ ആൽസ്റ്റോമിന് ഇതിനകം തന്നെ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ വളർച്ചാ ഗാഥയിലുള്ള അവരുടെ വിശ്വാസവും, 'മേക്ക് ഇൻ ഇന്ത്യ', 'മേക്കിംഗ് ഫോർ ദ വേൾഡ്' എന്നിവയ്ക്കായുള്ള അവരുടെ ശ്രമങ്ങളും പ്രശംസനീയമാണ്. വരും കാലങ്ങളിൽ അവസരങ്ങൾ ഇനിയും കൂടുതൽ മെച്ചപ്പെടാൻ പോവുകയാണ്.
ഞങ്ങളുടെ യുവാക്കളുമായി സഹകരിക്കാൻ ഇന്ത്യ ലോകത്തെ ക്ഷണിക്കുന്നു.”
@Alstom”
Had a productive interaction with the CEO of Alstom, Mr. Martin Sion. Alstom already has a strong presence in India. Their belief in India’s growth story and their efforts towards making in India and making for the world are commendable. And, the opportunities are going to get… pic.twitter.com/2HgwzPgWAx
— Narendra Modi (@narendramodi) June 18, 2026


