"നമ്മുടെ യുവാക്കൾക്കു നൈപുണ്യ വികസന അവസരങ്ങൾ തുറക്കുന്നതിനുള്ള ഉത്തേജകമായി ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും"
"നൈപുണ്യമുള്ള ഇന്ത്യൻ യുവാക്കളുടെ ആവശ്യം ആഗോളതലത്തിൽ വർധിക്കുകയാണ്"
"രാജ്യത്തിന് വേണ്ടി മാത്രമല്ല, ലോകത്തിന് വേണ്ടിയും വിദഗ്ദ്ധരായ പ്രൊഫഷണലുകളെ ഇന്ത്യ തയ്യാറാക്കുകയാണ്"
"നൈപുണ്യ വികസനത്തിന്റെ ആവശ്യകത ഗവണ്മെന്റ് മനസ്സിലാക്കുകയും സ്വന്തം ബജറ്റ് വിഹിതവും വിവിധ പദ്ധതികളും ഉപയോഗിച്ച് പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും ചെയ്തു"
"ഗവണ്മെന്റിന്റെ നൈപുണ്യ വികസന സംരംഭങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പാവപ്പെട്ട, ദളിത്, പിന്നോക്ക, ഗിരിവർഗ കുടുംബങ്ങളിൽ നിന്നാണ്"
"സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഗവണ്മെന്റ് ഊന്നൽ നൽകിയതിന് പിന്നിലെ പ്രചോദനം സാവിത്രി ബായ് ഫൂലെയാണ്"
"പിഎം വിശ്വകർമ പരമ്പരാഗത കരകൗശല വിദഗ്ധരെയും കരകൗശല വിദഗ്ധരെയും ശാക്തീകരിക്കും"
വ്യവസായം 4.0ന് പുതിയ കഴിവുകൾ ആവശ്യമാണ്"
"രാജ്യത്തെ വിവിധ ഗവണ്മെന്റുകൾ അവരുടെ നൈപുണ്യ വികസനത്തിന്റെ സാധ്യതകൾ കൂടുതൽ വിപുലീകരിക്കേണ്ടതുണ്ട്"

മഹാരാഷ്ട്രയിൽ 511 പ്രമോദ് മഹാജൻ ഗ്രാമീൺ കൗശല്യ വികാസ് കേന്ദ്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിലെ 34 ഗ്രാമീണ ജില്ലകളിലായി സ്ഥാപിതമായ ഈ കേന്ദ്രങ്ങൾ ഗ്രാമീണ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ മേഖലകളിൽ നൈപുണ്യ വികസന പരിശീലന പരിപാടികൾ നടത്തും.

സ്കന്ദമാതാവിനെ ആരാധിക്കുന്ന നവരാത്രിയുടെ അഞ്ചാം ദിവസമാണിതെന്ന് പ്രസ്താവിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഓരോ അമ്മയും തങ്ങളുടെ മക്കൾക്ക് സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും, വിദ്യാഭ്യാസവും നൈപുണ്യ വികസനവും കൊണ്ട് മാത്രമേ ഇത് സാധ്യമാകൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ദിനം അവിസ്മരണീയമാക്കുന്നത് ദശലക്ഷക്കണക്കിന് യുവാക്കളുടെ നൈപുണ്യ വികസനത്തിനുള്ള വലിയൊരു ചുവടുവയ്പാണ് ഇന്നെന്ന്, മഹാരാഷ്ട്രയിൽ 511 പ്രമോദ് മഹാജൻ ഗ്രാമീൺ കൗശല്യ വികാസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെ കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി അടിവരയിട്ടു.

 

നൈപുണ്യമുള്ള ഇന്ത്യൻ യുവാക്കളുടെ ആവശ്യം ആഗോളതലത്തിൽ വർധിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളിലെയും ജനസംഖ്യയിൽ വയോധികരുടെ എണ്ണം വർധിച്ചുവരുന്നതിന്റെ കണക്കുകൾ പരാമർശിച്ച്, 16 രാജ്യങ്ങൾ ഏകദേശം 40 ലക്ഷം വൈദഗ്‌ധ്യമുള്ള യുവാക്കൾക്ക്‌ തൊഴിൽ നൽകാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന ഒരു പഠനത്തെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഇന്ത്യ രാജ്യത്തിനായി മാത്രമല്ല, ലോകത്തിന് വേണ്ടിയും വിദഗ്ദ്ധരായ പ്രൊഫഷണലുകളെ തയ്യാറാക്കുകയാണ്"- പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ നൈപുണ്യ കേന്ദ്രങ്ങൾ പ്രാദേശിക യുവാക്കളെ ആഗോള ജോലികൾക്കായി സജ്ജമാക്കുമെന്നും, നിർമാണം, ആധുനിക കൃഷി, മാധ്യമങ്ങൾ, വിനോദം, ഇലക്ട്രോണിക്സ് എന്നിവയിൽ അവർക്ക് വൈദഗ്ധ്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയമിക്കുന്നവരെ കൂടുതൽ ആകർഷിപ്പിക്കുന്നതിനായി, നിർമ്മിത ബുദ്ധി ഉപയോഗിച്ച് അടിസ്ഥാന വിദേശ ഭാഷാ വൈദഗ്ധ്യം പോലുള്ള അനൗദ്യോഗിക നൈപുണ്യ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

മുൻ ഗവണ്മെന്റുകൾക്ക് നൈപുണ്യ വികസനത്തോടുള്ള ദീർഘവീക്ഷണവും ഗൗരവവും ഇല്ലായിരുന്നുവെന്നും, നൈപുണ്യത്തിന്റെ അഭാവത്താൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ കുറയുന്നതിന് ഇത് കാരണമായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ ഗവണ്മെന്റ് നൈപുണ്യ വികസനത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും സ്വന്തം ബജറ്റ് വിഹിതവും വിവിധ പദ്ധതികളും ഉപയോഗിച്ച് പ്രത്യേക മന്ത്രാലയം രൂപീകരിച്ചതായും ശ്രീ മോദി പറഞ്ഞു. കൗശൽ വികാസ് പദ്ധതിയ്ക്ക് കീഴിൽ, 1.30 കോടിയിലധികം യുവാക്കൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും, നൂറുകണക്കിന് പ്രധാൻ മന്ത്രി കൗശൽ കേന്ദ്രങ്ങൾ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

സാമൂഹ്യനീതിക്കു കരുത്തേകുന്നതിൽ നൈപുണ്യ വികസന സംരംഭങ്ങളുടെ സംഭാവനയും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. ദളിതരുടെയും പിന്നാക്കക്കാരുടെയും ഗിരിവർഗക്കാരുടെയും ഭൂവുടമസ്ഥത തുച്ഛമായിരുന്നതിനാൽ, അവരുടെ ഉന്നമനത്തിനായി വ്യവസായവൽക്കരണത്തിൽ ഊന്നൽ നൽകിയ ബാബാസാഹേബ് അംബേദ്കറുടെ തത്ത്വചിന്തയും പ്രധാനമന്ത്രി പരാമർശിച്ചു. മുൻകാലങ്ങളിൽ നൈപുണ്യത്തിന്റെ അഭാവത്താൽ ഈ വിഭാഗങ്ങൾക്ക് ഗുണനിലവാരമുള്ള ജോലി ലഭിക്കാനുള്ള അവസരം നഷ്ടമായിരുന്നു. ഗവണ്മെന്റിന്റെ നൈപുണ്യ വികസന സംരംഭങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം നേടുന്നത് ദരിദ്രരും ദളിതരും പിന്നാക്കക്കാരും ഗിരിവർഗക്കാരുമാണെന്ന് അദ്ദേഹം പറഞ്ഞു.

 

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സമൂഹത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നതിലുള്ള സാവിത്രി ബായ് ഫൂലെയുടെ സംഭാവനകളെ അനുസ്മരിച്ച പ്രധാനമന്ത്രി, അറിവും വൈദഗ്ധ്യവുമുള്ളവര്‍ക്ക് മാത്രമേ സമൂഹത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്ന് ആവര്‍ത്തിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഗവണ്‍മെന്റ് നല്‍കുന്ന ഊന്നലിന് പിന്നിലെ പ്രേരകശക്തി സാവിത്രി ബായ് ഫൂലെയാണെന്നതിന് ശ്രീ മോദി അടിവരയിട്ടു. സ്ത്രീകള്‍ക്കിടയില്‍ പരിശീലനം നല്‍കുന്ന സ്വയം സഹായ സംഘങ്ങള്‍ അല്ലെങ്കില്‍ 'സ്വയം സഹായത സമൂഹ'ളെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം സ്ത്രീ ശാക്തീകരണ പരിപാടിക്ക് കീഴില്‍ 3 കോടിയിലധികം സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. കാര്‍ഷിക മേഖലകളിലും മറ്റ് മേഖലകളിലും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകളെ പരിശീലിപ്പിക്കുന്നതിലും അദ്ദേഹം സ്പര്‍ശിച്ചു.

തലമുറകളായി ഗ്രാമങ്ങളില്‍ മുന്നോട്ട് കൊണ്ടുപോകുന്ന തൊഴിലുകളെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ബാര്‍ബര്‍മാർ, മരപ്പണിക്കാർ, അലക്കുകാർ, സ്വര്‍ണ്ണപ്പണിക്കാർ, ഇരുമ്പുപണിക്കാർ തുടങ്ങിയ തൊഴിലുകളെ സഹായിക്കാന്‍ ആരംഭിച്ച പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതിന് കീഴില്‍ പരിശീലനവും ആധുനിക ഉപകരണങ്ങളും സാമ്പത്തിക സഹായവും നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ''ഇതിനായി 13,000 കോടി രൂപയാണ് ഗവണ്‍മെന്റ് ചെലവഴിക്കുന്നതെന്നും മഹാരാഷ്ട്രയിലെ 500-ലധികം നൈപുണ്യ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഇത് മുന്നോട്ട് കൊണ്ടുപോകും'' അദ്ദേഹം പറഞ്ഞു.

 

 

നൈപുണ്യ വികസനത്തിന്റെ ഈ ശ്രമങ്ങള്‍ക്കിടയില്‍, രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള വൈദഗ്ധ്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മേഖലകള്‍ക്കും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഇന്ത്യയുടെ ഉല്‍പ്പാദന വ്യവസായത്തില്‍ നല്ല നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെയോ, കുറവുകളില്ലാത്ത ഉല്‍പ്പന്നങ്ങളുടെയോ ആവശ്യകതയ്ക്ക് അടിവരയിട്ട അദ്ദേഹം പുതിയ വൈദഗ്ധ്യം ആവശ്യമുള്ള വ്യവസായം 4.0 നെ സ്പര്‍ശിക്കുകയും ചെയ്തു. സേവനമേഖല, വിജ്ഞാന സമ്പദ്‌വ്യവസ്ഥ, ആധുനിക സാങ്കേതികവിദ്യ എന്നിവയെ കണക്കിലെടുത്തുകൊണ്ട് പുതിയ വൈദഗ്ധ്യങ്ങള്‍ക്ക് ഗവണ്‍മെന്റുകള്‍ ഊന്നല്‍ നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്വാശ്രയത്വത്തിലേക്ക് നയിക്കുന്ന ഉല്‍പ്പന്നങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിനായി കണ്ടെത്തണമെന്നതിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. അത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നൈപുണ്യങ്ങളെ നാം പ്രോത്സാഹിപ്പിക്കണം.

ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് അനിവാര്യമായ പുതിയ വൈദഗ്ധ്യത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, ഭൂമി മാതാവിനെ സംരക്ഷിക്കാന്‍ പ്രകൃതിദത്ത കൃഷിയിലേക്ക് മാറണമെന്നും തറപ്പിച്ചുപറഞ്ഞു. സന്തുലിതമായ ജലസേചനം, കാര്‍ഷിക-ഉല്‍പ്പന്ന സംസ്‌കരണം, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, ഓണ്‍ലൈന്‍ ലോകവുമായി ബന്ധപ്പെടുന്നതിന് ആളുകളെ വൈദഗ്ധ്യമുള്ളവരാക്കുക എന്നിവ വിലയിരുത്തുന്നതിനുള്ള നൈപുണ്യത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''രാജ്യത്തെ വിവിധ ഗവണ്‍മെന്റുകള്‍ അവരുടെ നൈപുണ്യ വികസനത്തിന്റെ വ്യാപ്തി കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്'', പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How NPS transformed in 2025: 80% withdrawals, 100% equity, and everything else that made it a future ready retirement planning tool

Media Coverage

How NPS transformed in 2025: 80% withdrawals, 100% equity, and everything else that made it a future ready retirement planning tool
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 20
December 20, 2025

Empowering Roots, Elevating Horizons: PM Modi's Leadership in Diplomacy, Economy, and Ecology