കശ്മീർ താഴ്‌വരയിലേക്കുള്ള ആദ്യത്തെ ചരക്ക് ട്രെയിനിന്റെ വരവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. മേഖലയെ ദേശീയ ചരക്ക് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇത്.
ഈ വികസനം ജമ്മു കശ്മീരിന്റെ പുരോഗതിയും സമൃദ്ധിയും വർദ്ധിപ്പിക്കുമെന്ന്, കേന്ദ്ര റെയിൽവേ, വാർത്താവിനിമയ , ഇലക്ട്രോണിക്സ്, വിവര സാങ്കേതികവിദ്യ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു:
"ജമ്മു കശ്മീരിലെ വാണിജ്യ മേഖലയുടെ അഭിവൃദ്ധിക്കും, കണക്റ്റിവിറ്റിക്കും മികച്ച ദിവസമാണ് ഇന്ന്! ഇത് പുരോഗതിയും സമൃദ്ധിയും വർദ്ധിപ്പിക്കും."
Great day for commerce and connectivity in Jammu and Kashmir! It will enhance both progress and prosperity. https://t.co/IFLcfmZvuW
— Narendra Modi (@narendramodi) August 9, 2025



