ദേശീയ കായിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കായികതാരങ്ങളെ ആശംസകളറിയിച്ചു. ഇന്ത്യന്‍ ഹോക്കി ഇതിഹാസമായ മേജര്‍ ധ്യാന്‍ ചന്ദിനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

”വിവിധ കായിക ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് നമ്മുടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങളുടെ ശ്രദ്ധേയ നേട്ടങ്ങള്‍ ആഘോഷിക്കുന്ന ദിവസമാണ് ദേശീയ കായികദിനം. അവരുടെ ഉറപ്പും ദൃഢനിശ്ചയവും പകരംവയ്ക്കാനില്ലാത്തതാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

”ഇന്ന്, ദേശീയ കായിക ദിനത്തില്‍, മേജര്‍ ധ്യാന്‍ ചന്ദിന് നാം ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയാണ്. ഹോക്കി സ്റ്റിക്കിലൂടെ അദ്ദേഹം കാട്ടിയ മായാജാലം അവിസ്മരണീയമാണ്.

നമ്മുടെ പ്രഗത്ഭരായ കായികതാരങ്ങളുടെ വിജയത്തിനായി അവരുടെ കുടുംബാംഗങ്ങളും പരിശീലകരും മറ്റു സഹായികളും നല്‍കിയ മികച്ച പിന്തുണയെ പ്രശംസിക്കാനും കൂടിയുള്ള ഒരു ദിവസമാണിത്.

കായികരംഗത്തെ ജനപ്രിയമാക്കുന്നതിനും രാജ്യത്തെ കായിക പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യാഗവണ്മെന്റ് നിരവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതോടൊപ്പംതന്നെ, സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് വ്യായാമങ്ങള്‍ നമ്മുടെ ദിനചര്യയുടെ ഭാഗമാക്കാന്‍ ഞാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. അതു നിരവധി നേട്ടങ്ങളുണ്ടാക്കും. ഏവര്‍ക്കും സന്തോഷവും സൗഖ്യവും ആശംസിക്കുന്നു!” – പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's new FTA playbook looks beyond trade and tariffs to investment ties

Media Coverage

India's new FTA playbook looks beyond trade and tariffs to investment ties
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 14
January 14, 2026

Viksit Bharat Rising: Economic Boom, Tech Dominance, and Cultural Renaissance in 2025 Under the Leadership of PM Modi