ആഷാഢി ഏകാദശിയുടെ പുണ്യവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏവർക്കും ആശംസകൾ നേർന്നു. ഭക്തിയുടെയും കാരുണ്യത്തിന്റെയും നിത്യസന്ദേശമാണ് ഈ പവിത്രദിനം നൽകുന്നതെന്ന് അദ്ദേഹം കുറിച്ചു.
വിഠ്ഠൽ ഭഗവാന്റെ അനുഗ്രഹം സന്തോഷവും സൗഹാർദവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും മെച്ചപ്പെട്ട സമൂഹത്തിലേക്ക് ഏവരെയും നയിക്കട്ടെയെന്നും ശ്രീ മോദി പ്രാർഥിച്ചു. ഓരോ വ്യക്തിയുടെയും ക്ഷേമത്തിനും അന്തസ്സിനുമായി അശ്രാന്തം അധ്വാനിക്കാനും സേവനം ചെയ്യാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിന് ഭഗവാൻ കരുത്തേകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
‘എക്സ്’ പ്ലാറ്റ്‌ഫോമിലെ പോസ്റ്റുകളുടെ ശ്രേണിയിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ആഷാഢി ഏകാദശിയുടെ പവിത്രവേളയിൽ ആശംസകൾ. ഭക്തിയുടെയും കാരുണ്യത്തിന്റെയും നിത്യസന്ദേശമാണ് ഈ വിശുദ്ധ ദിനം നൽകുന്നത്. വിഠ്ഠൽ ഭഗവാന്റെ അനുഗ്രഹം സന്തോഷവും സൗഹാർദവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും മെച്ചപ്പെട്ട സമൂഹത്തിലേക്ക് നമ്മെ നയിക്കട്ടെയെന്നും പ്രാർഥിക്കുന്നു. ഓരോ വ്യക്തിയുടെയും ക്ഷേമത്തിനും അന്തസ്സിനുമായി അശ്രാന്തം അധ്വാനിക്കാനും സേവനം ചെയ്യാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിന് ഭഗവാൻ കരുത്തേകട്ടെ.”
Greetings on the sacred occasion of Ashadhi Ekadashi. This auspicious day is about the eternal message of devotion and compassion. May Bhagwan Vitthal’s blessings bring joy, harmony and prosperity and guide us towards a better society. May He strengthen our resolve to serve and…
— Narendra Modi (@narendramodi) July 25, 2026
"आषाढी एकादशीच्या पवित्र पर्वानिमित्त हार्दिक शुभेच्छा. हा मंगलमय दिवस भक्ती, करुणा आणि सामाजिक सलोख्याचा चिरंतन संदेश देणारा आहे. भगवान विठ्ठलाचे आशीर्वाद आपल्या सर्वांच्या आयुष्यात आनंद, सलोखा आणि समृद्धी घेऊन येवो, हीच कामना. समाजातील प्रत्येक व्यक्तीच्या कल्याणासाठी आणि सन्मानासाठी अविरत कार्य करण्याचा आपला संकल्प अधिक दृढ होवो, हीच विठ्ठल चरणी प्रार्थना."
आषाढी एकादशीच्या पवित्र पर्वानिमित्त हार्दिक शुभेच्छा. हा मंगलमय दिवस भक्ती, करुणा आणि सामाजिक सलोख्याचा चिरंतन संदेश देणारा आहे. भगवान विठ्ठलाचे आशीर्वाद आपल्या सर्वांच्या आयुष्यात आनंद, सलोखा आणि समृद्धी घेऊन येवो, हीच कामना. समाजातील प्रत्येक व्यक्तीच्या कल्याणासाठी आणि…
— Narendra Modi (@narendramodi) July 25, 2026


