ഉപരാഷ്ട്രപതി ശ്രീ  സി.പി. രാധാകൃഷ്ണൻ ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജന്മദിനാശംസകൾ നേർന്നു.

വികസിത ഭാരതം എന്ന കൂട്ടായ സ്വപ്നം ശക്തിപ്പെടുത്തുന്നതിന് ഉപരാഷ്ട്രപതി നടത്തുന്ന നിരവധി പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പാർലമെന്ററി നടപടികളുടെ ഉൽപ്പാദനക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങൾ ജനാധിപത്യ മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ അഗാധമായ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.

ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള  
താൽപ്പര്യത്തിലൂന്നിയ സമഗ്ര വികസനത്തിനായുള്ള ഉപരാഷ്ട്രപതിയുടെ അചഞ്ചലമായ അഭിനിവേശം ഒരുപോലെ പ്രചോദനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമർപ്പണം, അച്ചടക്കം, വ്യക്തമായ ലക്ഷ്യബോധം എന്നിവയാൽ അദ്ദേഹത്തിന്റെ പൊതുജീവിതം തുടർന്നും നയിക്കപ്പെടുമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യങ്ങൾക്കായും രാഷ്ട്രസേവനത്തിലെ  ദീർഘകാലത്തിനായും  പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു: 

"ഉപരാഷ്ട്രപതി ശ്രീ  സി.പി. രാധാകൃഷ്ണൻ ജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. വികസിത ഭാരതം എന്ന നമ്മുടെ കൂട്ടായ സ്വപ്നം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നിരവധി പരിശ്രമങ്ങൾ നടത്തിവരുന്നു. പാർലമെന്ററി നടപടികളുടെ ഉൽപ്പാദനക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങൾ ജനാധിപത്യ മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ അഗാധമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള  
താൽപ്പര്യത്തിലൂന്നിയ സമഗ്ര വികസനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ അഭിനിവേശം ഒരുപോലെ പ്രചോദനകരമാണ്. സമർപ്പണബോധവും അച്ചടക്കവും വ്യക്തമായ ലക്ഷ്യബോധവുമാണ് അദ്ദേഹത്തിന്റെ പൊതുജീവിതത്തെ നയിക്കുന്നത്. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യങ്ങൾക്കായും രാഷ്ട്രസേവനത്തിലെ  ദീർഘകാലത്തിനായും ഞാൻ പ്രാർത്ഥിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India-UK free trade deal to take effect on July 15, opening 99% of exports to tariff-free access

Media Coverage

India-UK free trade deal to take effect on July 15, opening 99% of exports to tariff-free access
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the virtues of truth, service, learning and action
June 18, 2026

The Prime Minister, Shri Narendra Modi said that wealth follows truthfulness, fame follows selfless service, knowledge follows constant practice and wisdom follows action. He noted that these values play a vital role in shaping individual character and contributing to collective progress.

The Prime Minister shared a Sanskrit Subhashitam-

“सत्यानुसारिणी लक्ष्मीः कीर्तिस्त्यागानुसारिणी।

अभ्याससारिणी विद्या बुद्धिः कर्मानुसारिणी।।”

The Prime Minister wrote on X;