തീരുമാനമില്ലായ്മയുടെയും ചാഞ്ചാട്ടത്തിന്റെയും വിപത്തിനെ എടുത്തുകാണിക്കാൻ പുരാതന ജ്ഞാനത്തെ ഉപയോഗപ്പെടുത്തി, ജീവിതത്തിൽ ചിന്താപരമായ വ്യക്തതയുടെയും ഉറച്ച പ്രവൃത്തിയുടെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഊന്നിപ്പറഞ്ഞു.
തീരുമാനമില്ലായ്മ മനസ്സിനെ ദുർബലപ്പെടുത്തുമെന്നും അത് ലക്ഷ്യത്തെ വികലമാക്കുമെന്നും പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. അടിസ്ഥാനപരമായ പ്രവൃത്തികൾ ഒരിക്കൽ ആരംഭിച്ചുകഴിഞ്ഞാൽ വെല്ലുവിളികൾ കൂടുതൽ ആഴമേറിയതും സങ്കീർണ്ണവുമാകുമെന്നും ഇത് അച്ചടക്കവും ഐക്യവും അചഞ്ചലമായ നിശ്ചയദാർഢ്യവും ആവശ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ ഒരു സംസ്കൃത സുഭാഷിതം ഉദ്ധരിച്ചു:
“विकल्पमात्रावस्थाने वैरूप्यं मनसो भवेत्।
पश्चान्मूलक्रियारम्भगम्भीरावर्तदुस्तरः।।”
विकल्पमात्रावस्थाने वैरूप्यं मनसो भवेत्।
— Narendra Modi (@narendramodi) February 5, 2026
पश्चान्मूलक्रियारम्भगम्भीरावर्तदुस्तरः।। pic.twitter.com/icHSwQA0Vw


