പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തോ ലാമിന്‌ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. 

പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള കാലാതീതമായ സൗഹൃദം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും മേഖലയിലെയും ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു. 

പ്രധാനമന്ത്രി X-ൽ എഴുതി: 

"സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തോ ലാമിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള കാലം തെളിയിച്ച സൗഹൃദം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ജനങ്ങളുടെയും മേഖലയുടെയും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's Merchandise Exports Defy Global Headwinds, Rise 15 Per Cent In April–14 June Period

Media Coverage

India's Merchandise Exports Defy Global Headwinds, Rise 15 Per Cent In April–14 June Period
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 22
June 22, 2026

A New Era of Growth, Good Governance and Global Leadership for India with the Modi Government