യു.കെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാമിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദനങ്ങളറിയിച്ചു.
ഇന്ത്യയും യുകെയും പൊതു ജനാധിപത്യ മൂല്യങ്ങളാൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലുടനീളം വിപുലമായ സഹകരണം ആസ്വദിക്കുന്നുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ മാസം സി.ഇ.ടി.എ പ്രാബല്യത്തിൽ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ കരുത്താർജ്ജിക്കാൻ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇരുരാജ്യങ്ങളുടെയും പങ്കിട്ട വിഷൻ 2035 മുന്നോട്ട് കൊണ്ടുപോകുന്നതിനും അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
"യു.കെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഇന്ത്യയും യുകെയും പൊതു ജനാധിപത്യ മൂല്യങ്ങളാൽ ബന്ധപ്പെട്ടിരിക്കുകയും വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലുടനീളം വിപുലമായ സഹകരണം ആസ്വദിക്കുകയും ചെയ്യുന്നു. ഈ മാസം സി.ഇ.ടി.എ പ്രാബല്യത്തിൽ വരുന്നതോടെ നമ്മുടെ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ കരുത്താർജ്ജിക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും നമ്മുടെ പങ്കിട്ട വിഷൻ 2035 മുന്നോട്ട് കൊണ്ടുപോകുന്നതിനും താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
@andyburnham"
Warmest congratulations to Mr. Andy Burnham on assuming office as Prime Minister of the United Kingdom.
— Narendra Modi (@narendramodi) July 21, 2026
India and the UK are bound by shared democratic values and enjoy wide-ranging cooperation across trade, investment, technology, defence and people-to-people relations. With…


