58-ാമത് അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡിൽ നാല് സ്വർണമെഡൽ നേടി, അഭിമാനകരമായ ഈ ആഗോള മത്സരത്തിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ദേബദത്ത പ്രിയദർശി, ഹർഷിത് സിംഗാൾ, കബീർ ഛില്ലർ, സന്ദീപ് കുച്ചി എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ടീമിന്റെ പ്രതിഭയും ശാസ്ത്രത്തോടുള്ള പ്രതിജ്ഞാബദ്ധതയും അഭിനിവേശവും രാജ്യത്തിനാകെ അഭിമാനം പകർന്നതായും  രസതന്ത്രം പഠിക്കുന്നതിനും അതിൽ മികവ് പുലർത്തുന്നതിനും അ‌സംഖ്യം യുവമനസ്സുകൾക്ക് ഇത് പ്രചോദനമാകുമെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

"ഇന്ത്യയുടെ യുവശക്തി ആഗോളതലത്തിൽ മുദ്രപതിപ്പിക്കുന്നത് തുടരുകയാണ്!

58-ാമത് അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടിയ നമ്മുടെ ദേബദത്ത പ്രിയദർശി, ഹർഷിത് സിംഗാൾ, കബീർ ഛില്ലർ, സന്ദീപ് കുച്ചി എന്നിവരടങ്ങുന്ന ടീമിന് അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വേദിയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.

അവരുടെ പ്രതിഭയും ശാസ്ത്രത്തോടുള്ള പ്രതിജ്ഞാബദ്ധതയും അഭിനിവേശവും രാജ്യത്തിനാകെ അഭിമാനമേകിയിരിക്കുന്നു. രസതന്ത്രം പഠിക്കുന്നതിനും അതിൽ മികവ് പുലർത്തുന്നതിനും അ‌സംഖ്യം യുവമനസ്സുകൾക്ക് ഇത് പ്രചോദനമേകും."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Centre's Nasha Mukt Bharat campaign reaches 34.54 crore people

Media Coverage

Centre's Nasha Mukt Bharat campaign reaches 34.54 crore people
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam emphasizing on harmony and mutual understanding
September 15, 2026

The Prime Minister, Shri Narendra Modi has shared a Sanskrit Subhashitam highlighting the timeless wisdom of harmony, mutual understanding and affection:

"सहृदयं सांमनस्यमविद्वेषं कृणोमि वः।

अन्यो अन्यमभि हर्यत वत्सं जातमिवाघ्न्या॥"

It calls upon people to cultivate a common heart and a shared mind, free from hatred, and to care for and cherish one another with the same affection and tenderness with which a cow nurtures her newborn calf.

The Prime Minister posted on X:

सहृदयं सांमनस्यमविद्वेषं कृणोमि वः।

अन्यो अन्यमभि हर्यत वत्सं जातमिवाघ्न्या॥