തദ്ദേശീയ വിമാനവാഹിനിക്കപ്പലായ 'വിക്രാന്തിന്റെ' കന്നി കടൽ യാത്രയ്ക്ക് ഇന്ത്യൻ നാവികസേനയെയും കൊച്ചി കപ്പൽ ശാലയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ത്യൻ നാവികസേനയുടെ ഡിസൈൻ ടീം രൂപകൽപന ചെയ്ത് കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച തദ്ദേശീയ വിമാനവാഹിനിക്കപ്പൽ 'വിക്രാന്ത്' ഇന്ന് അതിന്റെ ആദ്യ കടൽ യാത്ര ആരംഭിച്ചു. മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച ഉദാഹരണം. ഈ ചരിത്രപരമായ നാഴികക്കല്ലിന് ഇന്ത്യൻ നാവികസേനയ്ക്കും കൊച്ചി കപ്പൽ ശാലയ്ക്കും അഭിനന്ദനങ്ങൾ ."
The Indigenous Aircraft Carrier 'Vikrant', designed by Indian Navy's Design Team and built by @cslcochin, undertook its maiden sea sortie today. A wonderful example of @makeinindia. Congratulations to @indiannavy and @cslcochin on this historic milestone. pic.twitter.com/AjnafkxOaT
— Narendra Modi (@narendramodi) August 4, 2021


