മുതിർന്ന നടൻ ശ്രീ ഗോവർദ്ധൻ അസ്രാണിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെയും തലമുറകളോളമുള്ള പ്രേക്ഷകർക്ക് സന്തോഷം പകരാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും അനുസ്മരിച്ചുകൊണ്ട്, ഇന്നത്തെ സന്ദേശത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
"ശ്രീ ഗോവർദ്ധൻ അസ്രാണി ജിയുടെ വിയോഗത്തിൽ അഗാധമായ ദു:ഖമുണ്ട്. പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിൽ അനുഗ്രഹീതനായിരുന്നു അദ്ദേഹം. ബഹുമുഖ കഴിവുകൾ ഉണ്ടായിരുന്ന അദ്ദേഹം വിവിധ തലമുറകളിലുള്ള പ്രേക്ഷകരെ രസിപ്പിച്ചു. മറക്കാനാവാത്ത പ്രകടനങ്ങളിലൂടെ അദ്ദേഹം എണ്ണമറ്റ ജീവിതങ്ങൾക്ക് ആനന്ദം പകർന്നു. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും വിലമതിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനങ്ങൾ.
Deeply saddened by the passing of Shri Govardhan Asrani Ji. A gifted entertainer and a truly versatile artist, he entertained audiences across generations. He particularly added joy and laughter to countless lives through his unforgettable performances. His contribution to Indian…
— Narendra Modi (@narendramodi) October 21, 2025


