പ്രശസ്ത ഗായകൻ കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാ പ്രായത്തിലുമുള്ളവരുടെ വിശാലമായ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"കെകെ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ ആകസ്മിക വിയോഗത്തിൽ ദു:ഖിക്കുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാ പ്രായത്തിലുമുള്ള ആളുകളെ സ്പർശിച്ചുകൊണ്ട് വൈവിധ്യമാർന്ന വികാരങ്ങളെ പ്രതിഫലിപ്പിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ നാം അദ്ദേഹത്തെ എന്നും ഓർക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. . ഓം ശാന്തി."
Saddened by the untimely demise of noted singer Krishnakumar Kunnath popularly known as KK. His songs reflected a wide range of emotions as struck a chord with people of all age groups. We will always remember him through his songs. Condolences to his family and fans. Om Shanti.
— Narendra Modi (@narendramodi) May 31, 2022


