വീട് പട്ടികപ്പെടുത്തലും വീടുകളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട 2027-ലെ സെൻസസിന്റെ ഒന്നാം ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ വിവരങ്ങൾ സ്വയം രേഖപ്പെടുത്തി. ആദ്യമായാണ് സെൻസസ് വിവരശേഖരണം ഡിജിറ്റൽ മാർഗങ്ങളിലൂടെ നിർവഹിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഇത് ഓരോ ഇന്ത്യക്കാരനും തങ്ങളുടെ വീട്ടിലെ വിവരങ്ങൾ സ്വയം രേഖപ്പെടുത്താനുള്ള അവസരവും നൽകുന്നു.

സെൻസസ് പ്രക്രിയയിൽ പങ്കുചേരാനും സ്വന്തം വിവരങ്ങൾ സ്വയം രേഖപ്പെടുത്താനും പ്രധാനമന്ത്രി ഭാരതത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി 'എക്സ്' ൽ  കുറിച്ചു:

"എന്റെ വിവരങ്ങൾ സ്വയം രേഖപ്പെടുത്തി. 

വീട് പട്ടികപ്പെടുത്തുന്നതും വീടുകളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ടതുമായ 2027-ലെ സെൻസസിന്റെ ഒന്നാം ഘട്ടം ഇന്ന് ആരംഭിക്കുകയാണ്. ആദ്യമായാണ് സെൻസസ് വിവരശേഖരണം ഡിജിറ്റൽ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നത്. ഇത് ഭാരതത്തിലെ ജനങ്ങൾക്ക് തങ്ങളുടെ വീട്ടിലെ വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ അധികാരം നൽകുന്നു.

സെൻസസ് പ്രക്രിയയിൽ പങ്കുചേരാനും വിവരങ്ങൾ സ്വയം രേഖപ്പെടുത്താനും ഞാൻ ഓരോ ഇന്ത്യക്കാരോടും അഭ്യർത്ഥിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'We'll provide AI skill training to 1 crore youth': PM Modi's big announcement on Independence Day 2026

Media Coverage

'We'll provide AI skill training to 1 crore youth': PM Modi's big announcement on Independence Day 2026
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 15
August 15, 2026

Azadi Ka Amrit Mahotsav Continues: PM Modi’s Independence Day Vision Unites Growth, Youth Power & National Pride