പങ്കിടുക
 
Comments
വിദ്യാഭ്യാസത്തെ തൊഴിൽ, സംരംഭക ശേഷികളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ബജറ്റ് വിപുലീകരിക്കുന്നു : പ്രധാനമന്ത്രി

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ബജറ്റ് വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വെബിനാറിനെ അഭിസംബോധന ചെയ്തു.

ഒരു സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ രാജ്യത്തെ യുവാക്കളുടെ ആത്മവിശ്വാസത്തിന് തുല്യമായപ്രാധാന്യമുണ്ടെന്ന് വെബിനാറിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. യുവാക്കൾക്ക്
തങ്ങളുടെ വിദ്യാഭ്യാസത്തിലും അറിവിലും പൂർണ്ണ വിശ്വാസമുണ്ടെങ്കിൽ മാത്രമേ ആത്മവിശ്വാസം ഉണ്ടാകൂ. തങ്ങളുടെ പഠനംജോലി ചെയ്യാനുള്ള അവസരവും ആവശ്യമായ കഴിവുകളും നൽകുന്നുവെന്ന്
മനസ്സിലാകുമ്പോഴാണ് ആത്മവിശ്വാസം ലഭിക്കുന്നത്. ഈ ചിന്താഗതിയോടെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപംനൽകിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രീ-നഴ്സറി മുതൽ പിഎച്ച്ഡി വരെ ദേശീയ വിദ്യാഭ്യാസ നയത്തിലെ എല്ലാ വ്യവസ്ഥകളും വേഗത്തിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽബജറ്റ് വളരെയധികം സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ വർഷത്തെ ബജറ്റിൽ ആരോഗ്യം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ശ്രദ്ധ വിദ്യാഭ്യാസം, നൈപുണ്യം, ഗവേഷണം, നവീകരണം എന്നിവയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കോളേജുകളും സർവ്വകലാശാലകളും തമ്മിൽ മികച്ച സമന്വയത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. നൈപുണ്യ വികസനം, നവീകരണം, അപ്രന്റീസ്ഷിപ്പ് എന്നിവയ്ക്ക് ഈ ബജറ്റിൽ നൽകിയിട്ടുള്ള ഊന്നൽ അഭൂതപൂർവ്വമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തെ തൊഴിൽ - സംരംഭക ശേഷിയുമായി ബന്ധിപ്പിക്കാൻ വർഷങ്ങളായുള്ള ശ്രമങ്ങൾ ഈ ബജറ്റിൽ കൂടുതൽ വിപുലപ്പെടുത്തിയിട്ടുണ്ട്. ഈ ശ്രമങ്ങളുടെ ഫലമായി ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ, പിഎച്ച്ഡി കരസ്ഥമാക്കിയവരുടെ എണ്ണം, സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ എന്നിവയിൽ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഇന്ത്യ ഇടം നേടിയതായി പ്രധാനമന്ത്രി പറഞ്ഞു. ആഗോള നവീനാശയ സൂചികയിലെ ഏറ്റവും മുകളിലത്തെ 50 സ്ഥാനങ്ങളിൽ ഇടം നേടിയ ഇന്ത്യ അത് തുടർച്ചയായി മെച്ചപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നവീനാശയങ്ങൾ എന്നിവയിൽ നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാർത്ഥികൾക്കും, യുവ ശാസ്ത്രജ്ഞർക്കും പുതിയ അവസരങ്ങൾ വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകളിലെ അടൽ ടിങ്കറിംഗ് ലാബുകൾ മുതൽ ഉന്നത സ്ഥാപനങ്ങളിലെ അടൽ ഇൻകുബേഷൻ സെന്ററുകൾ വരെയുള്ള വിഷയങ്ങളിൽ ഇത് ആദ്യമായിട്ടാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കൾക്കും വ്യവസായത്തിനും ഒരു വലിയ ശക്തിയായി മാറുന്ന സ്റ്റാർട്ട് അപ്പുകൾക്കായി ഹാക്കത്തോണുകളുടെ ഒരു പുതിയ പരമ്പര സൃഷ്ടിക്കപ്പെട്ടു. നാഷണൽ ഇനീഷ്യേറ്റീവ് ഫോർ ഡെവലപിങ് & ഹാർനെസിംഗ് ഇന്നൊവേഷൻ, 3500 ലേറെ സ്റ്റാർട്ട് അപ്പുകൾ പരിപോഷിപ്പിക്കപ്പെടുന്നു. ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് ദൌത്യത്തിന് കീഴിൽ പരം ശിവായ്, പരം ശക്തി, പരം ബ്രഹ്മ എന്നിങ്ങനെ മൂന്ന് സൂപ്പർ കമ്പ്യൂട്ടറുകൾ. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഐ.ഐ.ടി, ഐഐടി-ഖരഗ്പൂർ, ഐസർ പൂനെ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

രാജ്യത്തെ ഒരു ഡസനിലധികം ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് അത്തരം സൂപ്പർ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖരഗ്‌പൂരിലും, ഡൽഹിയിലും, ബനാറസ് ഹിന്ദു സർവ്വകലാശാലയിലുമുള്ള ഐ.ഐ.ടി കളിൽ മൂന്ന് ദില്ലി, ബി.എച്ച്.യു എന്നിവിടങ്ങളിൽ നിന്ന് സാങ്കേതിക സഹായ സ്ഥാപനങ്ങൾ ഏറ്റവും പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ (സാഥി) സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അറിവും ഗവേഷണവും നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ സാധ്യതകൾക്ക് വലിയ അനീതിയാണെന്ന ചിന്തയോടെയാണ് ബഹിരാകാശം, ആണവോർജ്ജം, ഡിആർഡിഒ, കൃഷി തുടങ്ങിയ മേഖലകളിലെ നിരവധി അവസരങ്ങൾ പ്രതിഭാശാലികളായ യുവജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുള്ളത്. ഇത് ആദ്യമായി രാജ്യം അളവു തൂക്ക ശാസ്ത്രവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു. അത് ഗവേഷണ വികസനത്തിലേക്കും, നമ്മുടെ ആഗോള മികവ് മെച്ചപ്പെടുത്തുന്നതിലേക്കും ഒരുപാട് നയിക്കും. ജിയോ-സ്പേഷ്യൽ ഡാറ്റ അടുത്തിടെ തുറന്ന് കൊടുത്തിട്ടുണ്ട്. ഇത് ബഹിരാകാശ മേഖലയ്ക്കും രാജ്യത്തെ യുവാക്കൾക്കും ധാരാളം അവസരങ്ങളിലേക്ക് നയിക്കും. മുഴുവൻ ആവാസവ്യവസ്ഥയ്ക്കും ഇത് വളരെയധികം ഗുണം ചെയ്യും. ദേശീയ ഗവേഷണ ഫൌണ്ടേഷൻ നിർമ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതാദ്യമായി ദേശീയ ഗവേഷണ ഫൌണ്ടേഷൻ സ്ഥാപിച്ച് വരികയാണ്. ഇതിനായി 50,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗവേഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഗവേഷണ-വികസന മേഖല, അക്കാദമിക് രംഗം, വ്യവസായ മേഖല എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൈവ സാങ്കേതിക വിദ്യ ഗവേഷണത്തിൽ 100 ശതമാനത്തിലധികം വർദ്ധന വരുത്തിയത് ഗവൺമെന്റിന്റെ സൂചനകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ, പോഷകാഹാരം, കൃഷി എന്നീ മേഖലകളിൽ ജൈവസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഗവേഷണത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ പ്രതിഭകളുടെ വർദ്ധിച്ച് വരുന്ന ആവശ്യം ചൂണ്ടിക്കാണിച്ച് കൊണ്ട് വിവിധ രംഗങ്ങളിലെ നൈപുണ്യങ്ങൾ ക്രോഡീകരിക്കാനും, അതിനനുസൃതമായി യുവാക്കളെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതനുസരിച്ച് മികച്ച സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിലൂടെ, അന്താരാഷ്ട്ര ക്യാംപസുകളെ ക്ഷണിക്കുന്നതിലൂടെയും വ്യവസായങ്ങൾക്ക് ആവശ്യമായ നൈപുണ്യ നവീകരണം കൈവരിക്കാം. ഈ ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള അപ്രന്റീസ്ഷിപ്പ് സുഗമമാക്കൽ പരിപാടി രാജ്യത്തെ യുവാക്കൾക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ ഊർജ്ജ സ്വാശ്രയത്വത്തിന് ഭാവിയിലെ ഇന്ധനവും ഹരിത ഊർജ്ജവും അനിവാര്യമാണെന്ന് ശ്രീ മോദി പറഞ്ഞു. ഇതിനായി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഹൈഡ്രജൻ ദൌത്യം ഗൗരവമുള്ളൊരു പ്രതിജ്ഞയാണ്. ഇന്ത്യ ഹൈഡ്രജൻ വാഹനം പരീക്ഷിച്ചതായും ഗതാഗതത്തിനുള്ള ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നത് സംബന്ധിച്ച കാര്യമായ ശ്രമങ്ങൾക്കും നമ്മുടെ വ്യവസായത്തെ അതിന് പര്യാപ്തമാക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പ്രാദേശികഭാഷയുടെ കൂടുതലായുള്ള ഉപയോഗത്തെ പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രോത്സാഹിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെയും ലോകത്തിന്റെയും ഉള്ളടക്കം ഏറ്റവും മികച്ച രീതികളിൽ ഇന്ത്യൻഭാഷകളിൽ എങ്ങനെ തയ്യറാക്കാമെന്നത് എല്ലാ അക്കാദമിക് വിദഗ്ധരുടേയും, ഓരോ ഭാഷയിലുമുള്ള വിദഗ്ധരുടെയും ഉത്തരവാദിത്തമാണ്. സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ ഇത് പൂർണ്ണമായും സാധ്യമാണ്. ബജറ്റിൽ പ്രഖ്യാപിട്ടുള്ള ദേശീയ ഭാഷാ വിവർത്തന ദൗത്യം ഇക്കാര്യത്തിൽ ഒട്ടേറെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
'Little boy who helped his father at tea stall is addressing UNGA for 4th time'; Democracy can deliver, democracy has delivered: PM Modi

Media Coverage

'Little boy who helped his father at tea stall is addressing UNGA for 4th time'; Democracy can deliver, democracy has delivered: PM Modi
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 സെപ്റ്റംബർ 26
September 26, 2021
പങ്കിടുക
 
Comments

PM Narendra Modi’s Mann Ki Baat strikes a chord with the nation

India is on the move under the leadership of Modi Govt.